
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവില്‍ താമസിക്കുന്ന ആർ. ബാബു (35) ആണ് മരിച്ചത്. കേസിൽ സഹോദരനായ ആർ. സതീഷ് (37) നെ വാളയാർ പൊലീസ് സ്റ്റേഷൻ പൊലീസ് പിടികൂടി.
ഇന്നലെ ബാബുവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ സ്വാഭാവിക മരണമായിരിക്കാമെന്നായിരുന്നു സംശയം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയതോടെ മരണത്തിൽ ദുരൂഹത ഉയർന്നു.
തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ കസ്റ്റഡിയിലെടുത്തത്. സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം മർദ്ദനത്തിലേക്ക് നീങ്ങുകയും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട് സ്വദേശികളായ ബാബുവും കുടുംബവും കഴിഞ്ഞ 20 വർഷമായി കഞ്ചിക്കോട് സ്ഥിരതാമസക്കാരാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.







