ആദ്യ റാങ്കുകളില്‍ സിപിഎം കൗണ്‍സിലര്‍മാരുടെ ഭാര്യമാരും ബന്ധുക്കളും; അംഗൻവാടി വര്‍ക്കര്‍മാരുടെ റാങ്ക് ലിസ്റ്റില്‍ വിവാദം; അർഹതയുളളവരെ തഴഞ്ഞ് സിപിഎം ഭരണസമിതി ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന് പരാതി
കണ്ണൂർ: ഇരിട്ടിയില്‍ അംഗൻവാടി വർക്കർമാരുടെ റാങ്ക് ലിസ്റ്റിനെ ചൊല്ലി വിവാദം. ആദ്യ റാങ്കുകളില്‍ സിപിഎം കൗണ്‍സിലർമാരുടെ ഭാര്യമാരും ബന്ധുക്കളും ഉള്‍പ്പെടെയുളളവർ മാത്രം വന്നതോടെയാണ് കണ്ണൂർ ഇരിട്ടി നഗരസഭയില്‍ വിവാദമുയരുന്നത്. അർഹതയുളളവരെ തഴഞ്ഞ് സിപിഎം ഭരണസമിതി ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. എന്നാല്‍ എല്ലാം സുതാര്യമാണെന്ന നിലപാടിലാണ് നഗരസഭ. ഇരിട്ടി നഗരസഭയിലെ അംഗൻവാടി വർക്കർ തസ്തികയിലേക്ക് 938 പേരാണ് അപേക്ഷിച്ചത്. ഏഴ് ദിവസങ്ങളിലായി അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയാണ്. ആകെ എഴുപത് പേരുളളതില്‍ ആദ്യ റാങ്കുകളിലെല്ലാം സിപിഎമ്മിന്‍റെ സ്വന്തക്കാരെന്നാണ് ഉയരുന്ന ആക്ഷേപം. ഒന്നാം റാങ്ക് […]