വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ സംഘത്തിന് നേരെ ആക്രമണം; യുവാവിനെ പിടികൂടി എക്‌സൈസ്
കൊല്ലം: വീട്ടില്‍ പരിശോധന നടത്താനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച യുവാവ് പിടിയില്‍. ചാത്തന്നൂർ എക്‌സൈനിനെ ആക്രമിച്ച യുവാവിനെ ഉദ്യോഗസ്ഥർ പിടികൂടി പോലിസിന് കൈമാറി. ആദിച്ചനല്ലൂർ മുക്കുവൻകോട് സ്വദേശി ജോണിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. പട്രോളിങ്ങിനിടയില്‍ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് സംഭവം. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനില്‍ കുമാർ എസ് സംഘത്തിനും നേരെയാണ് ജോണ്‍ ആക്രമണം നടത്തിയത്. പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഇയാള്‍ അക്രമസക്തനാകുകയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനില്‍ കുമാറിനെ അസഭ്യം പറഞ്ഞുകൊണ്ട് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച […]