video
play-sharp-fill

കണ്ടുനിന്നവരെല്ലാം അമ്പരന്നു, കെഎസ്ആർടിസി ബോർഡുംവെച്ച് സ്വകാര്യ ബസ്, സ്റ്റോപ്പിൽ നിർത്തിയിട്ടും ആരും കയറിയില്ല, പ്രൈവറ്റ് ബസ് കെഎസ്ആർടിസി ഏറ്റെടുത്തോ എന്ന് നാട്ടുകാർ, സർവീസ് തടഞ്ഞ പോലീസുകാരോട് ബസ് ഡ്രൈവർ പറഞ്ഞതുകേട്ട് ചിരിയടക്കാനാകാതെ യാത്രക്കാർ, മന്ത്രി ​ഗണേഷ് കുമാറിന്റെ നാട്ടിൽ ബസിന്റെ ആദ്യ സർവീസ്

പത്തനാപുരം: ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ പത്തനാപുരത്തേക്ക് ഒരു ബസ് ഓടിക്കയറി. ആദ്യം കണ്ടവർ അമ്പരന്നു. ഒന്നും മനസ്സിലാകാത്ത രീതിയിൽ നാട്ടുകാർ നോക്കി നിൽക്കുകയായയിരുന്നു. സംഭവം എന്താണെന്ന് ആർക്കും മനസ്സിലായില്ല. ഒരു സ്വകാര്യ ബസ്സാണ് എല്ലാവരെയയും അമ്പരപ്പിച്ച് സർവീസ് നടത്തിയത്. കെഎസ്ആർടിസിയുടെ ബോർഡും വച്ചാണ് ബസിന്റെ ഓട്ടം. ഡിപ്പോയിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ബസ് തടയുന്നു. ബസ് കണ്ട യാത്രക്കാർ ആദ്യം ചോദിച്ചത് പ്രൈവറ്റ് ബസ് കെഎസ്ആർടിസി ഏറ്റെടുത്തോ എന്നായിരുന്നു. പോലീസുകാർ അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി യാത്രക്കാരും അറിഞ്ഞത്. കാര്യം അറിഞ്ഞപ്പോൾ എല്ലാവരും […]

വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ സംഘത്തിന് നേരെ ആക്രമണം; യുവാവിനെ പിടികൂടി എക്‌സൈസ്

കൊല്ലം: വീട്ടില്‍ പരിശോധന നടത്താനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച യുവാവ് പിടിയില്‍. ചാത്തന്നൂർ എക്‌സൈനിനെ ആക്രമിച്ച യുവാവിനെ ഉദ്യോഗസ്ഥർ പിടികൂടി പോലിസിന് കൈമാറി. ആദിച്ചനല്ലൂർ മുക്കുവൻകോട് സ്വദേശി ജോണിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. പട്രോളിങ്ങിനിടയില്‍ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് സംഭവം. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനില്‍ കുമാർ എസ് സംഘത്തിനും നേരെയാണ് ജോണ്‍ ആക്രമണം നടത്തിയത്. പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഇയാള്‍ അക്രമസക്തനാകുകയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനില്‍ കുമാറിനെ അസഭ്യം പറഞ്ഞുകൊണ്ട് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച […]

ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് കോടികള്‍; 55കാരൻ പിടിയിൽ ; പല തവണയായി കെെപറ്റിയത് ഒന്നര കോടിയോളം രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ 55ക്കാരൻ പിടിയിൽ. തിരുവനന്തപുരം തൊളിക്കോട് സ്വദേശി മുരുകനെയാണ് വലിയമല പൊലീസ് പിടികൂടിയത്. കൊറോണ സമയത്ത് പലരിൽ നിന്നും പല തവണയായി പണം കെെപറ്റിയ ഇയാൾ ഒന്നര കോടിയോളം രൂപ തട്ടിപ്പ് നടത്തിയതായാണ് പരാതി. കരാർ വ്യവസ്ഥയിൽ ഐഎസ്ആർഒയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തിരുവനന്തപുരം സ്വദേശികളിൽ നിന്നും ഇയാൾ പണം വാങ്ങിയത്. പണം നൽകിയവർ ജോലിയെക്കുറിച്ച് പിന്നീട് അന്വേഷിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് അവരെ വിശ്വാസിപ്പിക്കും. ഒടുവില്‍ ഐഎസ്ആർഒ കേന്ദ്രങ്ങളിൽ അന്വേഷിച്ചപ്പോഴാണ് […]

പുതിയ ക്രിമിനൽ നിയമപ്രകാരം രാജ്യത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു; ഭാരതീയ ന്യായ സംഹിത പ്രകാരം തെരുവ് കച്ചവടക്കാരനെതിരെ കേസ്

ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണകാലം മുതലുള്ള സുപ്രധാന നിയമങ്ങൾക്ക് പകരം കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കി. ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവയാണ് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നത്. ഇതുപ്രകരം, ആദ്യത്തെ കേസ് ഡൽഹിയിലെ കമലാ മാർക്കറ്റ് പോലീസ് സ്റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌തു. ഭാരതീയ ന്യായ സംഹിത പ്രകാരം രാജ്യത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് പുലർച്ചെ ഡൽഹി കമല മാർക്കറ്റ് […]

സി എസ് ഡി എസ് വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും താലൂക്ക് പ്രതിനിധി സമ്മേളനവും നടത്തി ; സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ വൈക്കം: സി എസ് ഡി എസ് വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും താലൂക്ക് പ്രതിനിധി സമ്മേളനവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി എംഎൽഎ അഡ്വക്കറ്റ് മോൻസ് ജോസഫ് കൂപ്പൺ നറുക്കെടുപ്പ് നടത്തി. വൈക്കം താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞുമോൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുജമ്മ തോമസ്, കുഞ്ഞുമോൻ ആനവേലി, സജിമോൻ പെരുവ, മാത്യു മണലും പുറം,പൊന്നമ്മ വർഗീസ്, വില്യoസ് വടകര, ടോമി മാഞ്ഞൂർ, ബിന്ദു […]

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു ; സിലിണ്ടറിനു കുറഞ്ഞത് 31 രൂപ ; പുതുക്കിയ വില 1,655 രൂപ

സ്വന്തം ലേഖകൻ ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്. 1,655 രൂപയാണ് പുതുക്കിയ വില. ജൂൺ ഒന്നിനു സിലിണ്ടറിന് 70.50 രൂപ കുറഞ്ഞിരുന്നു. ഒരു മാസം തികയുമ്പോഴാണ് വീണ്ടും വില കുറഞ്ഞത്. 1685.50 രൂപയിൽ നിന്നാണ് ഇപ്പോൾ വില 1,655ൽഎത്തിയത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില നിലവില്‍ കുറച്ചിട്ടില്ല.

ആദ്യ റാങ്കുകളില്‍ സിപിഎം കൗണ്‍സിലര്‍മാരുടെ ഭാര്യമാരും ബന്ധുക്കളും; അംഗൻവാടി വര്‍ക്കര്‍മാരുടെ റാങ്ക് ലിസ്റ്റില്‍ വിവാദം; അർഹതയുളളവരെ തഴഞ്ഞ് സിപിഎം ഭരണസമിതി ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന് പരാതി

കണ്ണൂർ: ഇരിട്ടിയില്‍ അംഗൻവാടി വർക്കർമാരുടെ റാങ്ക് ലിസ്റ്റിനെ ചൊല്ലി വിവാദം. ആദ്യ റാങ്കുകളില്‍ സിപിഎം കൗണ്‍സിലർമാരുടെ ഭാര്യമാരും ബന്ധുക്കളും ഉള്‍പ്പെടെയുളളവർ മാത്രം വന്നതോടെയാണ് കണ്ണൂർ ഇരിട്ടി നഗരസഭയില്‍ വിവാദമുയരുന്നത്. അർഹതയുളളവരെ തഴഞ്ഞ് സിപിഎം ഭരണസമിതി ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. എന്നാല്‍ എല്ലാം സുതാര്യമാണെന്ന നിലപാടിലാണ് നഗരസഭ. ഇരിട്ടി നഗരസഭയിലെ അംഗൻവാടി വർക്കർ തസ്തികയിലേക്ക് 938 പേരാണ് അപേക്ഷിച്ചത്. ഏഴ് ദിവസങ്ങളിലായി അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയാണ്. ആകെ എഴുപത് പേരുളളതില്‍ ആദ്യ റാങ്കുകളിലെല്ലാം സിപിഎമ്മിന്‍റെ സ്വന്തക്കാരെന്നാണ് ഉയരുന്ന ആക്ഷേപം. ഒന്നാം റാങ്ക് […]

നാല് വര്‍ഷം ജോലി ചെയ്ത അധ്യാപികയെ ജോലിയില്‍ നിന്നൊഴിവാക്കിയത് ഡിവിഷന്‍ ഇല്ലാതാകുന്ന പേരുപറഞ്ഞ്; പകരം നിയമനം നൽകിയത് സിപിഎം നേതാവിന്‍റെ സഹോദര ഭാര്യയ്ക്ക്; വിവാദമായി നടപടി

കണ്ണൂര്‍: നാലുവര്‍ഷം ജോലി ചെയ്ത അധ്യാപികയെ ഡിവിഷന്‍ ഇല്ലാതാകുന്ന പേരുപറഞ്ഞ് ജോലിയില്‍ നിന്നൊഴിവാക്കുകയും പിന്നീട് സിപിഎം നേതാവിന്‍റെ സഹോദര ഭാര്യക്ക് നിയമനം നല്‍കുകയും ചെയ്ത സംഭവം വിവാദമാകുന്നു. പയ്യന്നൂര്‍ ഉപജില്ലയിലെ ഏറ്റുകുടുക്ക എയുപി സ്‌കൂളിലെ ഹിന്ദി അധ്യാപികയായിരുന്ന പഴയങ്ങാടി രാമപുരത്തെ കെ.ശാലുഷയെയാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. സ്‌കൂള്‍ കൈമാറ്റം ചെയ്തപ്പോഴുണ്ടാക്കിയ വ്യവസ്ഥകള്‍ ലംഘിച്ചതും കോടതി ഉത്തരവ് നടപ്പാക്കാത്തതുമാണ് വിവാദത്തിന് കാരണം. ഇതുസംബന്ധിച്ച്‌ പുറത്താക്കപ്പെട്ട അധ്യാപിക അംഗമായിരുന്ന കെഎസ്ടിഎയുടെ മൗനവും ചർച്ചയായിട്ടുണ്ട്. 2008 ജൂണ്‍ രണ്ടിനാണ് സ്‌കൂള്‍ മാനേജര്‍ ശാലുഷയെ അധ്യാപികയായി നിയമിച്ചത്. മാനേജ്‌മെന്‍റ് മുന്നോട്ടുവച്ച […]

കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് രോഗലക്ഷണങ്ങള്‍ ; നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് രോഗലക്ഷണങ്ങള്‍. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ല. സ്‌കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. അതില്‍ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ കുടിവെള്ളത്തിന്റെയും സാമ്പിള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റ റിപ്പോര്‍ട്ട് […]

25 വർഷത്തിന് ശേഷം പടിയിറങ്ങിയ ഇടവേള ബാബുവിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്ത് സിദ്ദിഖ് ; മോഹൻലാല്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ ; അമ്മ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ താരങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ചയായിരുന്നു. ഗോകുലം കണ്‍വെൻഷൻ സെന്‍ററില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് പ്രധാനമായും മത്സരം നടന്നത്. ഇടവേള ബാബു പിൻവാങ്ങിയ സ്ഥാനത്തേക്ക് സിദ്ദീഖ് തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാല്‍ എന്നിവരാണു സിദ്ദീഖിനെതിരെ മത്സരിച്ചത്. നിലവിലെ പ്രസിഡന്‍റ് മോഹൻലാല്‍ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ‌. പുതിയ ഭാരവാഹികള്‍ ഇവർ, കിട്ടിയ വോട്ട് ∙മോഹൻ ലാല്‍ – പ്രസിഡന്റ് (തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ) സിദ്ദീഖ് – ജനറല്‍ സെക്രട്ടറി, വോട്ട് […]