video
play-sharp-fill

ഇനി മുതല്‍ പെറ്റി കേസുകളുടെ ഫൈന്‍ പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടക്കാം ; കോടതി നടപടികള്‍ നിന്ന് ഒഴിവാകുന്നതിനായി സംവിധാനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍

സ്വന്തം ലേഖകൻ കൊച്ചി: മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ ഫൈന്‍ വളരെ എളുപ്പത്തില്‍ അടയ്ക്കാന്‍ അവസരം. ഇനി മുതല്‍ പെറ്റി കേസുകളുടെ ഫൈന്‍ 45 ദിവസത്തിനകം പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടയ്ക്കുന്നതിനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോടതി നടപടികള്‍ നിന്ന് ഒഴിവാകുന്നതിനായി സംവിധാനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. മോട്ടര്‍ വാഹനങ്ങള്‍ക്ക് പൊലീസ് ചുമത്തിയിട്ടുള്ള കേസുകളില്‍ വെര്‍ച്വല്‍ കോടതിയുടെയും റെഗുലര്‍ കോടതിയുടെയും പരിഗണനയിലുള്ളവ ഇതോടെ വേഗത്തില്‍ തീര്‍പ്പാക്കാം. വാഹനത്തിന്റെ ഉടമകള്‍ക്ക് തങ്ങളുടെ വാഹനത്തിന് ഇ-ചലാന്‍ വഴി എന്തെങ്കിലും പിഴ ചുമത്തിയിട്ടുണ്ടോയെന്ന് പരിവാഹന്‍ വെബ്‌സൈറ്റില്‍ […]

ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ വിസമ്മതിച്ചതിന്റെ പേരില്‍ സ്ഥാപനത്തില്‍ വിളിച്ചു വരുത്തി പൂട്ടിയിട്ടു, കുടുംബത്തെ കൊല്ലുമെന്നും ഭീഷണി, ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിക്കെതിരെ ലൈംഗികചൂഷണ പരാതിയുമായി യുവതി, പോലീസ് കേസ് അട്ടിമറിക്കുകായാണെന്നും പരാതി

കായംകുളം:ഡിവൈഎഫ്‌ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി.കായംകുളം ഡിവൈഎഫ്‌ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കല്‍ കമ്മറ്റി മെമ്ബറുമായ പ്രേംജിത്തിനെതിരെയാണ് പരാതി.അമ്മയുടെ പേരിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചു.ലൈംഗിക ചൂഷണത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചു.ജോലി ഉപേക്ഷിച്ച ശേഷം കണക്ക് ശരിയാക്കാനെന്ന പേരില്‍ സ്ഥാപനത്തില്‍ വിളിച്ചു വരുത്തി പൂട്ടിയിട്ടു .കുടുംബത്തെ വെട്ടി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.പരാതിയില്‍ പോലീസ് കേസെടുത്തു.എന്നാല്‍ പോലീസ് കേസ് അട്ടിമറിക്കുന്നെന്നും യുവതി ആരോപിച്ചു. കൊടുത്ത മൊഴി അല്ല പോലീസ് […]

കോട്ടയം എലൈറ്റ് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാ നാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി.

  കോട്ടയം: എലൈറ്റ് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാ നാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി. ലയൺസ് ഡിസ്ട്രിക്ട് ഹാളിൽ നടന്ന സമ്മേളനം വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോ. ജോ ജോസ് മാത്യു അധ്യക്ഷത വഹിച്ചു.. ഡിസ്ട്രിക്ട് പി.ആർ.ഒ എം പി രമേഷ് കുമാർ , സനൽകുമാർ അറക്കൽ, പി സി ചാക്കോ . ഷൈജു ലാൽ . ടി എം കൊച്ചുമോൻ , ടി കെ കുരുവിള, ജോർജ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റ് ഡോ.ജോ […]

കളിയിക്കാവിള കൊലപാതകം: നിര്‍ണായക വഴിത്തിരിവ് ; സര്‍ജിക്കല്‍ ഷോപ്പ് ഉടമ രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പാറശ്ശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ തമിഴ്‌നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. പ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. സുനില്‍കുമാറിന്റെ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു. കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിലാണ് മുഖ്യപ്രതി ചൂഴാറ്റുകോട്ട അമ്പിളിക്ക് കൊല നടത്താനുള്ള സര്‍ജിക്കല്‍ ബ്ലേഡ്, […]

കോട്ടയം ഗാന്ധിനഗർ ആശ്രയയിൽ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം : പേര് രജിസ്റ്റർ ചെയ്യണം.

  ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസം തോറും നൽകി വരുന്ന 54 – )മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം ആവശ്യമുള്ളവർ 2024 ജൂലൈ 4 ന് മുൻപ് ആയി തന്നെ രജിസ്റ്റർ ചെയേണ്ടതാണ്. ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ: ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും. ഞായർ ഒഴികെ എല്ലാ ദിവസവും ഗൈനക്കോളജി […]

5000 രൂപ സമ്മാനമുണ്ട് ; താനൂരില്‍ കിടപ്പ് രോഗിയായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച്‌ പണം തട്ടിയതായി പരാതി

താനൂർ: മലപ്പുറം താനൂരില്‍ രോഗിയായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച്‌ പണം തട്ടിയതായി പരാതി. സമ്മാനമുള്ള ലോട്ടറി ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 5000 രൂപ തട്ടിയെടുത്തത്. കാഴ്ച പരിമിതിയുള്ള കിടപ്പ് രോഗിയായ താനൂർ സ്വദേശിയായ ദാസനെയാണ് അജ്ഞാതൻ പറ്റിച്ച്‌ പണം തട്ടിയെടുത്തത്. കഴിഞ്ഞ മാസം 24 നാണ് തന്‍റെ ലോട്ടറി ടിക്കറ്റിന് 5000 രൂപ സമ്മാനം ഉണ്ടെന്ന് പറഞ്ഞു ഒരാള്‍ ദാസനെ സമീപിച്ചത്. ടിക്കറ്റിന്റെ നമ്ബർ പരിശോധിച്ചെങ്കിലും ഡേറ്റ് ദാസൻ പരിശോധിച്ചിരുന്നില്ല. 3500 രൂപയും ബാക്കി തുകയ്ക് ലോട്ടറി ടിക്കറ്റും വന്നയാള്‍ക്ക് നല്‍കി. പിന്നീട് ഏജൻസിയില്‍ പോയപ്പോഴാണ് […]

നീറ്റ്-യു.ജി പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷയെഴുതിയത് 813 പേർ, ഈ മാർക്കുംകൂടി ചേർത്ത് ഔദ്യോഗിക ഫലം പ്രസിദ്ധീകരിക്കും

ന്യൂഡൽഹി: 2024 നീറ്റ്-യു.ജി പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചിരിക്കുന്നത്. https://exams.nta.ac.in/NEET/ എന്ന വെബ് സൈറ്റിൽ നിന്ന് ഫലം അറിയാം. നീറ്റ് പരീക്ഷയിൽ 1563 പേർക്ക് ഗ്രേസ് മാർക്ക് നൽകിയതും 67 പേർക്ക് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുനഃപരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചത്. ഇതുപ്രകാരം 813 പേർ ജൂൺ 23ന് പുനഃപരീക്ഷ എഴുതി. ഈ പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. ഈ […]

കാല്‍ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിയെത്തി,; വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍

സ്വന്തം ലേഖകൻ കോഴിക്കോട്: കാല്‍രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍. പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. സ്ത്രീ ഒഴുകി വരുന്നത് കണ്ടതോടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന എടക്കാട് സ്വദേശി ഡോണ്‍ എഡ്വിനും സുഹൃത്തുക്കളും വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. മൊകവൂര്‍ സ്വദേശിയാണ് വീട്ടമ്മ. ആദ്യം നീര്‍നായയാണെന്നാണ് കരുതിയതെന്നും തെരുവുവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ കൈയും തലയും വെള്ളത്തിനു മുകളില്‍ കണ്ടതോടെ വെള്ളത്തിലേക്ക് ചാടിയതെന്ന് ഇവര്‍ പറഞ്ഞു. സ്ത്രീയെ കരയ്‌ക്കെത്തിച്ച ശേഷം യുവാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി, യുവാക്കളോടൊപ്പം വെള്ളത്തിലിറങ്ങി. രണ്ടരമീറ്ററോളം ഉയരവും ഒരാള്‍പ്പൊക്കത്തില്‍ വെള്ളവുമുള്ള കനാലില്‍നിന്ന് […]

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു ; 459 പേർ ചികിത്സ തേടി, പ്രദേശത്തെ സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം : മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു. ചേലേമ്ബ്രയില്‍ 15 വയസുകാരി ഇന്നലെ രോഗം ബാധിച്ച്‌ മരിച്ചിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്കൂളുകള്‍ക്ക് ജാഗ്രത നിർദേശം നല്‍കി.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തൊടുപുഴ: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. അടിമാലിയിലാണ് ദാരുണ സംഭവം. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജോവാന സോജ (9) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടിയങ്ങിയതിനു പിന്നാലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.