video
play-sharp-fill

ജൂലൈ മാസത്തിൽ 12 ദിവസങ്ങളിൽ ബാങ്കുകൾക്ക് പൊതു അവധിയെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡൽഹി: ഈ മാസം 12 ദിവസങ്ങളിൽ ഇന്ത്യയിലുടനീളമുളള ബാങ്കുകൾക്ക് പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നടപ്പാക്കി വരുന്ന പൊതു അവധികൾ, സംസ്ഥാന അവധികൾ, സാംസ്‌കാരികമായോ മതപരമായോ ഉളള ആചാരങ്ങൾക്കുളള അവധികൾ, സർക്കാർ പ്രഖ്യാപനങ്ങൾ, മ​റ്റ് ബാങ്കുകളുമായുളള ഏകോപനങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്ക് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ലിസ്​റ്റും പുറത്തുവിട്ടിട്ടുണ്ട്. പ്രാദേശിക അവധികൾ, പ്രത്യേക ദിവസങ്ങൾക്കുളള അവധി, രണ്ടാമത്തെ ശനിയാഴ്ച, നാലാമത്തെ ശനിയാഴ്ച, ഞായറാഴ്ച ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കും. അവധി ദിവസങ്ങളിലും ഉപയോക്താക്കൾക്ക് എടിഎം, […]

മരം വീണ് വീടു തകർന്നു: നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: സഹായം തേടി വൈക്കം തലയാഴം സ്വദേശി സദാനന്ദനും കുടുംബവും

  തലയാഴം: മരം വീഴുന്ന ശബ്ദം കേട്ടപ്പോൾ സദാനന്ദൻ ഭാര്യയെയും രണ്ടു മക്കളെയും കൈപിടിച്ച് പുറത്തേക്ക് ഒറ്റയോട്ടം. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വീടിനു മുകളിലേക്ക് ഒരു മരം വീഴുന്നതും വീട് തകരുന്നതുമാണ്. തലനാരിഴയ്ക്കാണ് കുടുബം രക്ഷപ്പെട്ടത്. തലയാഴം വിയറ്റ്നാമിൽ കൊല്ലേരിത്തറ സദാനന്ദൻ്റെ വീടിനു മുകളിലേക്കാണ് മരം കടപുഴകി വീണു വീടിനു നാശം സംഭവിച്ചത്. വീടിനു സമീപത്തുണ്ടായിരുന്ന കിണറിൽ മരം തട്ടി കിണറും തകർന്നു. അപകടസമയത്ത് സദാനന്ദനും ഭാര്യ സോമിനിയും പതിനൊന്നും ആറും വയസുള്ള കൊച്ചുമക്കളും മാത്രമാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്.മരം മറിയുന്ന ശബ്ദം കേട്ട് ഇവർ […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (01 /07/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (01 /07/2024)   1st Prize-Rs :75,00,000/- WE 554372 (KASARGOAD)   Cons Prize-Rs :8,000/- WA 554372 WB 554372 WC 554372 WD 554372 WF 554372 WG 554372 WH 554372 WJ 554372 WK 554372 WL 554372 WM 554372   2nd Prize-Rs :5,00,000/- WH 490664 (PATTAMBI)   3rd Prize-Rs :1,00,000/- WA 900676 WB 520832 WC […]

പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനം; യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുവാൻ തയ്യാറാകുന്നില്ല, നേതൃത്വത്തെ സമീപിച്ചിട്ടും രക്ഷയില്ല, പാർട്ടിയും പ്രതിക്കൊപ്പമാണെന്ന് യുവതിയുടെ സഹോദരൻ

തിരുവല്ല: പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പീഡനത്തിന് ഇരയായ യുവതിയുടെ സഹോദരൻ രംഗത്ത്. സജിമോൻ വിഷയത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ് യുവതിയുടെ സഹോദരന്റെ പ്രതികരണം. പീഡനത്തിന് ഇരയായ യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുവാൻ സജിമോൻ തയ്യാറാകാത്തതിന് എതിരെയും പ്രതിയെ അമിതമായി പിന്തുണയ്ക്കുന്ന സി.പി.എം ഏരിയ കമ്മിറ്റിയുടെ നടപടിക്കും എതിരെയാണ് യുവതിയുടെ സഹോദരൻ വിമർശനം ഉയർത്തുന്നത്. യുവതിക്ക് പരാതി ഇല്ലെന്ന വാദം ശരിയല്ല. കുഞ്ഞിന്റെ പിതൃത്വത്തെ സജിമോൻ തള്ളിപ്പറയുമോ എന്നും അദ്ദേഹം ചോദിച്ചു. കേസിൽ […]

വൈറലാകാൻ മൊബൈൽ ടവറിൽ കയറിയ യൂട്യൂബറിന് കിട്ടിയത് മുട്ടൻപണി ; മുകളിലെത്തിയപ്പോൾ വീഡിയോ എടുത്ത സുഹൃത്ത് മുങ്ങി, യുട്യൂബർ ഇറങ്ങാനാവാതെ കുടുങ്ങി ;പിന്നെ സംഭവിച്ചത് ഇങ്ങനെ

ഗ്രേറ്റര്‍ നോയിഡ: സാഹസിക വീഡിയോ ചിത്രീകരിക്കാനായി മൊബൈല്‍ടവറില്‍ കയറി കുടുങ്ങി യൂട്യൂബർ. അഞ്ചുമണിക്കൂറെടുത്ത പരിശ്രമത്തിനൊടുവിലാണ് ഇയാളെ താഴെയെത്തിച്ചത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ടവറിനുമേല്‍ വലിഞ്ഞുകയറിയ യുവാവ് മുകളിലെത്തിയതോടെ കുടുങ്ങിപ്പോകുകയായിരുന്നു. ഒടുവില്‍ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ താഴെയിറക്കി. യൂട്യൂബറായ നിലേശ്വര്‍ എന്ന യുവാവാണ് യൂട്യൂബിലെ കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടാൻ സാഹസികത കാണിച്ചത്. നിലവില്‍ 8870 സബ്‌സ്‌ക്രൈബേഴ്‌സാണ് നിലേശ്വറിന്റെ യൂട്യൂബ് ചാനലിനുള്ളത്. മൊബൈല്‍ടവറില്‍ കയറുന്ന വീഡിയോ ചിത്രീകരിക്കാനായി സുഹൃത്തിനെയും കൂട്ടിയാണ് നിലേശ്വര്‍ എത്തിയത്. താഴെയുണ്ടായിരുന്ന സുഹൃത്ത് ഇയാള്‍ കയറുന്നത് ചിത്രീകരിച്ചു. […]

തീവ്ര മഴ മുന്നറിയിപ്പ്: കണ്ണൂർ, കാസര്‍കോട് ഓറഞ്ച് അലർട്ട്: 6 ജില്ലകളിൽ യെല്ലോ അലർട്ട്.

  തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും ആറ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് […]

ഭാരതീയ ന്യായ് സംഹിത പ്രകാരം സംസ്ഥാനത്ത് ആദ്യകേസ്; ഇരുച്ചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷൻ

മലപ്പുറം: ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്. മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനാണ് ആദ്യമായി ഭാരതീയ ന്യായ് സംഹിത പ്രകാരം കേസ് റജിസ്റ്റർ ചെയ്ത സ്റ്റേഷൻ. ഇരുച്ചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച യുവാവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 12.19നാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് കൊണ്ടോട്ടി സ്റ്റേഷൻ എസ്എച്ച്ഒ ദീപകുമാർ പറഞ്ഞു. സംസ്ഥാനത്തെ ആദ്യ കേസാണിതെന്ന് ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ പറഞ്ഞു. ക്രൈം നമ്പർ 936 പ്രകാരമാണ് കർണാടകയിലെ കൊടക് മടികേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെ […]

75 ൻ്റെ നിറവിൽ കോട്ടയം ജില്ല :കേക്ക് മുറിച്ച് ഹാപ്പി ബർത്ത് ഡേ പറഞ്ഞ് കളക്ടറും എസ്പിയും: ആഘോഷത്തിന് വർണാഭമായ തുടക്കം

  കോട്ടയം :ജില്ലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി. ജില്ലയുടെ പിറന്നാൾ ദിനത്തിൽ കോട്ടയം കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, കളക്ട്രേറ്റിലെ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ജൂലൈ ഒന്നുമുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

കണ്ണില്‍ മുളക് സ്പ്രേ അടിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ; ഒരു പ്രതി കൂടി പിടിയിൽ

കൊല്ലം : കൊല്ലം തെക്കുംഭാഗത്ത് കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. തേവലക്കര പാലയ്ക്കല്‍ സ്വദേശി സനല്‍കുമാറാണ് അറസ്റ്റിലായത്. കേസില്‍ അൻസാരി എന്ന പ്രതി നേരത്തെ അറസ്റ്റിലായിരുന്നു. തേവലക്കര സ്വദേശി ഷംനാദിനെയാണ് മുൻവൈരാഗ്യത്തെ തുടർന്ന് പ്രതികള്‍ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷംനാദിന്‍റെ ഇരുകൈകള്‍ക്കും വലത് കാല്‍ മുട്ടിനും വെട്ടേറ്റിരുന്നു. കുടാതെ ഇരുമ്ബ് കമ്ബി കൊണ്ടുള്ള അടിയില്‍ തലയ്ക്കും പരിക്കേറ്റിരുന്നു. അതിനിടെ കൊല്ലം തെക്കുംഭാഗത്ത് ക്ഷേത്ര ഉത്സവത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ പ്രതിയും പൊലീസിന്‍റെ […]

ആർത്തവ ദിവസങ്ങളിലെ അമിത രക്തസ്രാവം ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആർത്തവ ദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ച്‌ ഏറെ പ്രയാസം നിറഞ്ഞതാണ്. വയറ് വേദന, നടുവേദന, ക്ഷീണം നിരവധി പ്രശ്നങ്ങളാണ് പിരീഡ്സ് സമയത്ത് ഉണ്ടാകുന്നത്. മറ്റൊന്ന്, പിരീഡ്സ് സമയത്ത് അമിതമായ രക്തസ്രാവം ചിലരിലെങ്കിലും കാണുന്ന പ്രശ്നമാണ്. അമിത ആർത്തവ രക്തസ്രാവത്തിനെയാണ് മെനോറാജിയ (Menorrhagia) എന്ന് പറയുന്നത്. ഇത് ദൈനംദിന ജീവിതത്തെ കാര്യമായി തടസ്സപ്പെടുത്തും. ഈ അവസ്ഥ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വലിയ കട്ടപിടിക്കുന്നതിലൂടെ ഗണ്യമായ അളവില്‍ രക്തം നഷ്ടപ്പെടാം. അമിത രക്തസ്രാവം വിളർച്ച, ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, എന്നിവയിലേക്ക് നയിക്കാം. അമിത രക്തസ്രാവം പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ […]