കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് വിതരണം ഒറ്റകേന്ദ്രത്തിലേക്ക് ; ദുരിതത്തിലായി രോഗികൾ, പനിച്ചുവിറച്ച് മഴനനഞ്ഞ് ഒ.പി ടിക്കറ്റ് എടുക്കേണ്ട അവസ്ഥ
കോഴിക്കോട് : ബീച്ച് ആശുപത്രിയില്‍ ഒ.പി. ടിക്കറ്റ് വിതരണം ഒറ്റ കേന്ദ്രത്തിലേക്ക് മാറ്റിയതോടെ പനിച്ചുവിറച്ച് മഴനനഞ്ഞ് ഒ.പി ടിക്കറ്റ് എടുക്കേണ്ട ഗതികേടിലായി രോഗികള്‍. ബീച്ച് ആശുപത്രിക്ക് മുന്നിലെ ഒ.പി ടിക്കറ്റ് കൗണ്ടർ തിങ്കളാഴ്ചമുതലാണ് പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്. നേരത്തെ ഇ.എൻ.ടി. ഉള്‍പ്പെടെ ചില വിഭാഗത്തിലുള്ള ഒ.പി ടിക്കറ്റ് മാത്രം നല്‍കിയിരുന്ന സ്ഥലത്തേക്കാണ് മുഴുവൻ വിഭാഗത്തിലെയും കൗണ്ടറുകള്‍ മാറ്റിയത്. ഇവിടുത്തെ സ്ഥലപരിമിതിമൂലം ദുരിതത്തിലായത് രോഗികളാണ്. പെരുംമഴയത്തും ചെളിവെള്ളത്തില്‍ ചവിട്ടി കുടചൂടി നില്‍ക്കുകയാണ് കുട്ടികളും പ്രായമായവരും ഗർഭിണികളും ഉള്‍പ്പെടെയുള്ള രോഗികള്‍. 500-ല്‍ അധികം രോഗികളാണ് മഴ നനഞ്ഞ് […]