എകെജി സെന്റര്‍ ആക്രമണ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡല്‍ഹിയില്‍ പിടിയില്‍
ഡല്‍ഹി: എകെജി സെന്റർ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് പിടിയിലായത്. വിദേശത്തുനിന്നു ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദേശിച്ചത് സുഹൈല്‍ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ആക്രമണത്തിന് പിന്നാലെ മുങ്ങിയ സുഹൈല്‍ കഴിഞ്ഞ കുറച്ചു കാലമായി വിദേശത്തായിരുന്നു. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ സുഹൈലിനെ ലുക്കൗട്ട് നോട്ടീസ് പ്രകാരം തടഞ്ഞുവയ്‌ക്കുകയായിരുന്നു. ക്രൈബ്രാഞ്ച് സംഘം ഡല്‍ഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.