ലോണെടുത്ത് കാർ വാങ്ങുന്നവരാണോ നിങ്ങൾ? ലോൺ ക്ലോസ് ചെയ്താലും പണി തീരുന്നില്ല; ഇക്കാര്യങ്ങൾക്കൂടി നിർബന്ധമായും ചെയ്യണം, ഇല്ലെങ്കിൽ വിൽക്കുമ്പോൾ പണികിട്ടും
സ്വന്തമായി കാർ എന്നത് എല്ലാവരുടേയും സ്വപ്നമാണ്. റെഡിക്യാഷ് കൊടുത്ത് കാർ വാങ്ങണമെങ്കിൽ അത്യാവശ്യം നല്ലൊരു ഫിനാൻഷ്യൽ സ്റ്റാറ്റസ് വേണം. എന്നാൽ, ഇന്നത്തെ കാലത്ത് കാർവാങ്ങുന്നവർ ഭൂരിഭാഗവും ലോണിനെയാണ് ആശ്രയിക്കുന്നത്. ലോണെടുത്ത് കാർ വാങ്ങുകയാണെങ്കിൽ ആർടിഒയില്‍ രജിസ്റ്റർ ചെയ്യുമ്പോള്‍ ആർടിഒയുടെ ഡാറ്റാബേസില്‍ നിങ്ങളുടെ ആർസി ബുക്കില്‍ ബാങ്കിന്‍റെയോ കടം നല്‍കിയ മറ്റ് സ്ഥാപനങ്ങളുടെയോ പേര് ചേർക്കും. ലോണ്‍ മുഴുവൻ അടച്ചു തീരുമ്പോഴാണ് ബാങ്കില്‍ നിന്ന് എൻഒസി (നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കേറ്റ്) കിട്ടുക. എന്നാൽ, പലരും ഇതു വാങ്ങി മിണ്ടാതെ പോരുകയാണ് ചെയ്യുക. എന്നാൽ, ഇവിടംകൊണ്ട് പണി […]