video
play-sharp-fill

കോട്ടയം കങ്ങഴയിലെ ബിബിൻ ജോസിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാളെ മണർകാട് പോലീസ് സ്റ്റേഷനിലേക്ക് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മാർച്ച്

സ്വന്തം ലേഖകൻ കോട്ടയം: കങ്ങഴയിലെ ബിബിൻ ജോസി (21)ന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ മണർകാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. രാവിലെ 10 – ന് മണർകാട് ബസ് സ്റ്റാന്റിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. ഫോറൻസിക് രാസപരിശോധന റിപ്പോർട്ട് വേഗം പൂർത്തിയാക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു. ബിബിന്റെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നു. കാണാതായ ബിബിന്റെ മൃതദേഹം കണ്ടെത്തി ഒരു മാസം കഴുത്തിട്ടും കേസിന്റെ ചുരുളഴിക്കാൻ പോലിസിന് കഴിഞ്ഞിട്ടില്ല. എന്തിന് ആത്മഹത്യയോ കൊലപാതകമോ എന്താണന്ന് […]

വിവാഹ മോചനത്തിന് കേസ് കൊടുക്കാൻ സമീപിച്ച യുവതിയെ അഭിഭാഷകൻ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി

കാസർകോട്: വിവാഹ മോചനത്തിന് കേസ് കൊടുക്കാൻ സമീപിച്ച യുവതിയെ അഭിഭാഷകൻ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. കാസർക്കോട്ടെ അഭിഭാഷകനായ നിഖില്‍ നാരായണന് എതിരെ പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശിയായ 32 വയസുകാരിയാണ് പരാതിക്കാരി. ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്യാനാണ് അഡ്വ. നിഖില്‍ നാരായണനെ യുവതി സമീപിക്കുന്നത്. പിന്നീട് യുവതിയും അഭിഭാഷകനും തമ്മില്‍ ഇഷ്ടത്തിലായി. വിവാഹം കഴിക്കാമെന്ന് അഭിഭാഷകൻ വാഗ്ദാനവും നല്‍കി. പക്ഷേ പിന്നീട് പിന്മാറുകയായിരുന്നു. 2023 ജനുവരി മുതല്‍ 2024 ഏപ്രില്‍ വരെ അഭിഭാഷകൻ പീഡിപ്പിച്ചെന്നാണ് യുവതിയുടെ […]

സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കുനേരെ തെരുവു നായയുടെ ആക്രമണം; ഓടിയെത്തിയ തെരുവുനായ കാലില്‍ കടിക്കുകയായിരുന്നു

കോഴിക്കോട്: സ്‌കൂള്‍ പരിസരത്തുവച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവു നായയുടെ കടിയേറ്റു. ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തെരുവു നായ ആക്രമിച്ചത്. കോഴിക്കോട് തോട്ടുമുക്കം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഏബല്‍ ജോണിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ഏബലിനെ, ഓടിയെത്തിയ തെരുവുനായ കാലില്‍ കടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. സാരമായ മുറിവുകള്‍ ഇല്ലാത്തതിനാല്‍ കുട്ടിയെ പിന്നീട് ഡിസ്ചാർജ് ചെയ്തു.  

കുമരകം ശേഖരേത്ത് ഗുരുനാഥ ഭദ്രകാളി ക്ഷേത്രം ; പ്രതിഷ്ഠ ദിന വാർഷിക മഹോത്സവം നാളെ മുതൽ

  സ്വന്തം ലേഖകൻ കുമരകം : ശേഖരേത്ത് ഗുരുനാഥ ഭദ്രകാളി ക്ഷേത്രത്തിലെ 7-മത് പ്രതിഷ്ഠ ദിന വാർഷിക മഹോത്സവം ജൂലൈ 5, 6 (വെള്ളി, ശനി) ദിവസങ്ങളിൽ നടക്കും. മഹോത്സവത്തോട് അനുബന്ധിച്ചു മഹാഗണപതിഹോമം, കലശ പൂജകൾ, കലശാഭിഷേകം, പ്രസാദമൂട്ട്, നൃത്തസന്ധ്യ, കരാക്കെ ഗാനമേള, വലിയ ഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ.

ഏറ്റുമാനൂരിൽ വീടു കുത്തിത്തുറന്നു 19.5 പവൻ സ്വർണാഭരണങ്ങളും 5000 രൂപയും മോഷ്ടിച്ച 2 പേർ അറസ്റ്റിൽ; കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിവിനായി ശേഖരിച്ചത് 2500ൽ അധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ, അറസ്റ്റ് വൈകിപ്പിച്ചത് നായ്ക്കൾ, നാലു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ അറസ്റ്റ്

ഏറ്റുമാനൂർ: വീട്ടുകാർ ഇല്ലാതിരുന്ന സമയത്തു വീടു കുത്തിത്തുറന്നു സ്വർണവും പണവും മോഷ്ടിച്ച 2 പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പള്ളിച്ചൽ പുന്നമൂട് ഭാഗത്ത് വട്ടവള രാജേഷ് (42), ഇയാളോടൊപ്പം താമസിച്ചിരുന്ന പാലക്കാട് ഷൊർണൂർ തോപ്പിൽ ബേബി (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഏറ്റുമാനൂർ പുന്നത്തുറ കറ്റോട് ഭാഗത്തുള്ള വീട്ടിൽ വീട്ടുകാർ ഇല്ലാതിരുന്ന സമയം വാതിൽ കുത്തിത്തുറന്നു മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 19.5 പവൻ സ്വർണാഭരണങ്ങളും 5000 രൂപയും രാജേഷ് മോഷ്ടിച്ചു എന്നാണു കേസ്. മോഷ്ടിച്ച സ്വർണത്തിന്റെ ഒരു ഭാഗം രാജേഷ് കൂടെ […]

പൂർവ്വ വിദ്യാർത്ഥിയുടെ സമ്മാനം: കുമരകം എ.ബി.എം ഗവൺമെന്റ് സ്കൂൾ ക്യാമറ വലയത്തിൽ

  കുമരകം: അങ്ങനെ സർക്കാർ സ്കൂളും ക്യാമറ നിരീക്ഷണത്തിലായി. സർക്കാർ ഫണ്ട് ചെലവിട്ടല്ല ക്യാമറ സ്ഥപിച്ചത്. ഒരു പൂർവ വിദ്യാർത്ഥിയാണ് പണം മുടക്കിയത്. കുമരകം എബിഎം ഗവൺമെന്റ് യു.പി സ്കൂളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ പ്രജീഷ് മാഞ്ചിറ ആണ് ക്യാമറകൾ സ്ഥാപിക്കാനുള്ള ചെലവ് വഹിച്ചത്. നിലവിൽ 4 ക്യാമറകൾ ആണ് സ്ഥാപിച്ചത്. ഇതോടെ സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിച്ചു.

‘ലോകകിരീടം ജന്മനാട്ടില്‍’; ട്വന്‍റി 20 കിരീടവുമായി ലോക ചാമ്പ്യന്മാർ ജന്മനാട്ടിൽ മടങ്ങിയെത്തി, ടീമിന് പ്രൗഢഗംഭീരമായ സ്വീകരണം, തുറന്ന ബസില്‍ പരേഡിനു ശേഷം ക്യാപ്റ്റൻ ലോകകപ്പ് ബിസിസിഐയ്ക്ക് കൈമാറും, ചിത്രങ്ങൾ കാണാം..

ന്യൂഡൽഹി: ട്വന്‍റി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങള്‍ ജന്മനാട്ടിൽ മടങ്ങിയെത്തി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന താരങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. താരങ്ങളെ മോദി നേരിട്ട് അഭിനന്ദിക്കും. ഉച്ചയ്ക്ക് ടീമംഗങ്ങള്‍ മുംബൈയ്ക്ക് തിരിക്കും. വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡും ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. ബാർബഡോസില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതാണ് താരങ്ങളുടെ മടക്കയാത്ര വൈകാന്‍ കാരണം. താരങ്ങള്‍ ലോകകപ്പ് ചുംബിക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിലൂടെ […]

പത്താം ക്ലാസ് പാസായ കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നത് സർക്കാർ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഷ്ടപ്പെട്ട് പഠിച്ചാണ് കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷ പാസാകുന്നത്. അതുകൊണ്ടാണ് അവര്‍ക്കെല്ലാം പ്ലസ് ടു പഠനത്തിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിയത്. മന്ത്രി സജി ചെറിയാൻ പ്രസംഗത്തിന്റെ ഒരു ഒഴുക്കിനു വേണ്ടി പറഞ്ഞതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പത്താം ക്ലാസ് പാസായ ചില കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്നാണ് താൻ പറഞ്ഞതെന്നും പറഞ്ഞ കാര്യത്തില്‍ […]

ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്: അപകടം കോഴിക്കോട്ട്

  കോഴിക്കോട് : കോരപ്പുഴ പാലത്തിന് സമീപം ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കല കൊലക്കേസിൽ അന്വേഷണത്തിന് 21അം​ഗ പ്രത്യേക സംഘം; ചെങ്ങന്നൂർ ഡിവെെഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം വിപുലീകരിച്ചു, അനിലിന്റെ സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമികനി​ഗമനം, ആറു ദിവസത്തിനുള്ളിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പോലീസ്

ആലപ്പുഴ: മാന്നാർ കല കൊലക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. 21 അംഗ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. ചെങ്ങന്നൂർ ഡിവെെഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. മാന്നാർ അമ്പലപ്പുഴ പോലീസ് സ്റ്റേഷനുകളിലെ ക്രെെംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനുള്ള ലക്ഷ്യത്തിലാണ് പോലീസ്. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. മൃതദേഹം കുഴിച്ചിട്ട അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അറസ്റ്റിലായ പ്രതികളെ ആറ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഈ […]