video
play-sharp-fill

പുതുതായി 37 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനമായി; ഉടൻ അപേക്ഷിക്കാം; കൂടുതലറിയാം….

തിരുവനന്തപുരം: കേരള പി.എസ്.സി 37 തസ്തികകളിൽ പുതുതായി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനറല് റിക്രൂട്ട്മെന്റ്- സംസ്ഥാനതലം 1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്റ്റ്. 2. പൊലിസ് (ഫിങ്കർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ ഫിങ്കർ പ്രിന്റ് സെർച്ചർ. 3. കേരഫെഡിൽ അസി. മാനേജർ (സിവിൽ) (പാർട്ട് ഒന്ന്. ജനറൽ കാറ്റഗറി). 4. സഹകരണ വകുപ്പിൽ ജൂനിയർ ഇന്സ്പെക്ടർ ഓഫ് കോഓപറേറ്റീവ് സൊസൈറ്റീസ് (വിഇഒമാരിൽ നിന്ന് തസ്തികമാറ്റം മുഖേന) 5. വനിത-ശിശുവികസന വകുപ്പിൽ സൂപ്പര്വൈസർ (ഐ.സി.ഡി.എസ്). 6. ട്രാവന്കൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്, […]

മൂത്രമൊഴിക്കാൻ പോയി ജനൽ വഴി കടന്ന് കളഞ്ഞു; ഇന്ന് കോടതിയിൽ ഹാജരാക്കേണ്ട പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ വച്ച് ചാടിപ്പോയ പ്രതിയെ കണ്ടെത്താനാവാതെ പോലീസ്. ഇന്നലെ രാത്രി 9 മണിക്കാണ് വിഷ്ണു ഉല്ലാസ് എന്ന കവർച്ചക്കേസ് പ്രതി ചാടിപോയത്. പത്തനംതിട്ട സ്വദേശിയാണ് ഇയാൾ. തിരുവനന്തപുരത്ത് നിന്ന് രാമങ്കരി കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വരികയായിരുന്നു. റെയിൽവേ സ്റ്റേഷൻ അകത്തെ ബാത്‌റൂമിൽ പോയ ശേഷം ജനൽ വഴി കടന്ന് കളയുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കേണ്ട പ്രതിയാണ്. എന്നാൽ ഇതേവരെ പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്റ്: മൊത്തം അപേക്ഷകരുടെ എണ്ണമോ, ജില്ല തിരിച്ചുള്ള കണക്കോ പുറത്തുവിടാതെ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷകരുടെ എണ്ണം പുറത്തുവിടാതെ വിദ്യാഭ്യാസ വകുപ്പ്. അപേക്ഷ സമർപ്പണം ഇന്നലെ വൈകിട്ട് അഞ്ചിന് പൂർത്തിയായെങ്കിലും മൊത്തം അപേക്ഷകരുടെ എണ്ണമോ, ജില്ല തിരിച്ചുള്ള കണക്കോ പുറത്തുവിടാൻ ഐസിടി സെൽ തയാറായില്ല. സാധാരണ അപേക്ഷ സമർപ്പണം പൂർത്തിയാകുന്ന ഘട്ടത്തിൽ അപേക്ഷരുടെ എണ്ണം പ്രവേശന പോർട്ടൽ വഴി പ്രസിദ്ധീകരിക്കാറുണ്ട്. കടുത്ത പ്രതിഷേധത്തിന് ഒടുവിൽ മലപ്പുറത്ത് 7000 ത്തോളം പേർക്ക് സീറ്റ് കിട്ടാൻ ഉണ്ടെന്നു വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചിരുന്നു. സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ലഭിച്ച അപേക്ഷ കൂടി നോക്കി പുതിയ താത്കാലിക ബാച്ച് അനുവദിക്കും […]

മാന്നാർ കല വധക്കേസ്: സെപ്ടിക് ടാങ്കിൽ നിന്ന് യുവതിയുടെ തുടയെല്ലോ കൈകാലുകളുടെ അസ്ഥികളോ തലയോട്ടിയോ ലഭിച്ചില്ല, വീടിന് സമീപം എന്തെങ്കിലും നിർമാണങ്ങളുണ്ടോയെന്ന് പരിശോധിക്കും, പരിശോധന ഊർജിതമാക്കി അന്വേഷണ സംഘം

ആലപ്പുഴ: മാന്നാർ കല വധക്കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കി അന്വേഷണ സംഘം. സെപ്ടിക് ടാങ്കിൽ നിന്ന് യുവതിയുടെ തുടയെല്ലോ കൈകാലുകളുടെ അസ്ഥികളോ തലയോട്ടിയോ ലഭിച്ചിട്ടില്ല. ഇവ കണ്ടെത്തുന്നതിന്റെ ഭാഗമായി കലയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ അനിലിന്റെ വീടിന് സമീപമുള്ള പ്രദേശങ്ങളിൽ എന്തെങ്കിലും നിർമാണങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. അനിൽ നിലവിൽ ഇസ്രയേലിലാണ് ഉള്ളത്. ഇയാളെ നാട്ടിലെത്തിക്കുന്നത് വൈകുമെന്നാണ് വിവരം. അനിലിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. അന്വേഷണ സംഘം പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തിവരികയാണ്. കൊലപാതകത്തിൽ അനിലിന്റെ […]

നിർമാതാവിന്‍റെ പേരോ ലേബല്‍ വിവരങ്ങളോ ഇല്ലാതെ വിൽപ്പന; വൻതോതില്‍ മായംചേര്‍ത്ത ചായപ്പൊടി പിടികൂടി സ്പെഷല്‍ സ്ക്വാഡ്; രാസവസ്തുക്കളും പിടിച്ചെടുത്തു; ഗോഡൗണ്‍ സീല്‍ ചെയ്ത് നടപടി

തിരൂർ: മായം ചേർത്ത തേയില വില്‍പ്പന നടത്തുന്നയാളെ മലപ്പുറം ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഡി. സുജിത്ത് പെരേരയുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡ് പിടികൂടി. വേങ്ങര കൂരിയാട് സ്വദേശി ചെള്ളിസൂപ്പൻ മുഹമ്മദ് അനസ്സില്‍ നിന്നാണ് 40 കിലോ മായം ചേർത്ത തേയില പൊൻമുണ്ടം ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്ന് വാഹനത്തില്‍ വച്ച്‌ പിടികൂടിയത്. വെങ്ങാട്ടുള്ള ആഷിഖ് എന്നയാളുടെ ഗോഡൗണില്‍ നിന്ന് കൃത്രിമ നിറം ചേർത്തതെന്ന് സംശയിക്കുന്ന 100 കിലോയോളം തേയിലയും രാസവസ്തുക്കളും പിടിച്ചെടുത്തു. ഗോഡൗണ്‍ സീല്‍ ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ തിരൂർ, താനൂർ സർക്കിളുകളിലെ തട്ടുകടകള്‍ കേന്ദ്രീകരിച്ച്‌ […]

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

കൊച്ചി: വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച വരെ വടക്കന്‍ കേരളത്തില്‍ മഴ തുടരും. കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ […]

മുജീബ് റഹ്മാന്റെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നടന്നത് 102 കോടിയുടെ കള്ളപ്പണ ഇടപാട്; പല പ്രമുഖ സിനിമാ താരങ്ങളും ക്രിക്കറ്റ് താരവും കുടുങ്ങും; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…!

കോഴിക്കോട്: യൂസ്ഡ് കാർ ഷോറൂമില്‍ നടന്നത് 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്. ഇന്ത്യൻ മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങളും ഇന്ത്യൻ ക്രിക്കറ്റ് താരവും ഉള്‍പ്പെടെ നിരവധി പ്രമുഖർ ഉള്‍പ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയല്‍ ഡ്രൈവ്’ എന്ന സ്ഥാപനത്തില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കോടികളുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയത്. ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗമാണ് പരിശോധന നടത്തിയത്. കുറച്ചുമാസങ്ങളായി റോയല്‍ ഡ്രൈവ് കേന്ദ്രീകരിച്ച്‌ കള്ളപ്പണ ഇടപാട് […]

കാര്യവിജയം, മത്സരവിജയം, അംഗീകാരം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനലാഭം, ഉപയോഗസാധനലാഭം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, തർക്കം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം. കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, […]

അക്കാദമിക് സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനായി വിദ്യാര്‍ത്ഥിയെ അധ്യാപകൻ ശിക്ഷിക്കുന്നത് കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി

കൊച്ചി: വിദ്യാർത്ഥികളുടെ അക്കാദമിക് സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനാണ് അധ്യാപകർ ശിക്ഷിക്കുന്നതെങ്കില്‍ അവരെ ശിക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി വ്യാഴാഴ്ച വ്യക്തമാക്കി. കുറഞ്ഞ മാർക്കിൻ്റെ പേരിലോ അച്ചടക്കത്തിൻ്റെ ഭാഗമായോ അധ്യാപകർ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിൻ്റെ പരിധിയില്‍ പോലും വരില്ല. കോടനാട് തോട്ടുവ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മാർക്ക് കുറഞ്ഞതിൻ്റെ പേരില്‍ ഇംഗ്ലീഷ് അധ്യാപകനില്‍ നിന്ന് മർദനമേറ്റെന്ന കേസ് കോടതി പരിഗണിക്കുകയായിരുന്നു. അധ്യാപികയ്‌ക്കെതിരായ എല്ലാ നിയമനടപടികളും റദ്ദാക്കി. “അധ്യാപിക ദുരുദ്ദേശ്യത്തോടെയാണ് പ്രവർത്തിച്ചതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. […]

അറ്റകുറ്റപ്പണിയ്ക്കായി കോസ്‌വേ പാലം അടച്ചു; കുരുങ്ങി മുണ്ടക്കയം; ടൗണില്‍ എത്താൻ മുക്കാല്‍ കിലോമീറ്റർ കറങ്ങേണ്ട ഗതികേടിൽ പ്രദേശവാസികൾ

മുണ്ടക്കയം: അഴിക്കുന്തോറും മുറുകുന്നതാണ് മുണ്ടക്കയത്തെ ഗതാഗതക്കുരുക്ക്. ഇതിനിടെ കോസ് വേ പാലം അറ്റകുറ്റപ്പണിയ്ക്കായി ഒരുമാസം അടച്ചതോടെ ദുരിതം ഇരട്ടിയായി. ഇരുകരകളിലുമുള്ളവർക്ക് ടൗണില്‍ എത്താൻ മുക്കാല്‍ കിലോമീറ്റർ കറങ്ങേണ്ട ഗതികേടാണ്. മുളങ്കയം ജംഗ്ഷനില്‍ നിന്ന് വീതി കുറഞ്ഞ റോഡിലൂടെയാണ് വാഹനങ്ങള്‍ ദേശീയപാതയില്‍ എത്തുന്നത്. ഇത് അപകടങ്ങള്‍ക്കും ഇടയാക്കും. സ്ഥിരം പോകുന്ന വഴി മാറിയതോടെ വിദ്യാർത്ഥികള്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്. 2018 ലെ പ്രളയത്തില്‍ മണിമലയാർ കരകവിഞ്ഞ് പാലത്തിന് മുകളിലൂടെ ഒഴുകിയതും കാലപ്പഴക്കവും മൂലം കോണ്‍ക്രീറ്റിംഗ് തകർന്ന നിലയില്‍ ആയിരുന്നു. ഇതോടെ വെള്ളക്കെട്ടും രൂക്ഷമായി. തുടർന്നാണ് പ്രതലത്തിന്റെ കോണ്‍ക്രീറ്റിംഗ് […]