video
play-sharp-fill

വ്യ​വ​സ്ഥ​ക​ള്‍ക്ക് വി​രു​ദ്ധ​മാ​യി അ​മി​ത​പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്തു തട്ടിപ്പ്; സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ്ങിന്റെ സ്വ​ത്തു​ക്ക​ള്‍ ജപ്തി ചെയ്യാൻ ഉത്തരവ്

തൃ​ശൂ​ർ: ബ​ഡ്‌​സ് നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ക്ക് വി​രു​ദ്ധ​മാ​യി അ​മി​ത​പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​ർ ആ​ദം ബ​സാ​റി​ലും പു​ഴ​യ്ക്ക​ലി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് ബി​സി​ന​സ് ക​ൺ​സ​ൽ​ട്ട​ന്‍റ്​​സ്/​സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ധി ലി​മി​റ്റ​ഡ് ആ​ൻ​ഡ്​ അ​ലൈ​ഡ് ഫേം​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ​യും ഉ​ട​മ​ക​ളു​ടെ​യും പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ള്‍ താ​ല്‍ക്കാ​ലി​ക​മാ​യി ജ​പ്തി ചെ​യ്യാ​ൻ ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് കൂ​ടി​യാ​യ തൃ​ശൂ​ർ ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ ഉ​ത്ത​ര​വി​ട്ടു. ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​വീ​ൺ റാ​ണ​യും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന്​ ന​ട​ത്തു​ന്ന​താ​ണ്​ സേ​ഫ്​ ആ​ൻ​ഡ്​ സ്​​ട്രോ​ങ്. സ്ഥാ​പ​ന​ത്തി​ന്‍റെ​യും ഉ​ട​മ​ക​ളു​ടെ​യും മ​റ്റ്​ പ്ര​തി​ക​ളു​ടെ​യും […]

എട്ടിന്റെ പണി കൊടുത്തു വണ്ടി ; പൊതുസ്ഥലത്ത് മാലിന്യം തള്ളാനെത്തിയവരെ കയ്യോടെ പിടികൂടി നാട്ടുകാർ

കൊച്ചി : എറണാകുളം കളമശേരിയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര്‍ പിടികൂടി. മാലിന്യ വണ്ടി കേടായതോടെയാണ് ഇവർക്ക് പിടിവീണത്. ഒരു വണ്ടി നിറയെ ഫര്‍ണിച്ചര്‍ കടയില്‍ നിന്നുള്ള മാലിന്യവുമായാണ് ഇവർ എത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് വണ്ടിയുമായി രണ്ടു പേര്‍ കളമശേരി നഗരസഭയുടെ പന്ത്രണ്ടാം വാര്‍ഡില്‍ എത്തുകയായിരുന്നു. മാലിന്യം തള്ളിയിട്ട് പോകാന്‍ ശ്രമിച്ചപ്പോഴായിരുന്നു വണ്ടി പണി മുടക്കിയത്. വണ്ടി അനങ്ങാതായതോടെ വണ്ടിയിലുണ്ടായിരുന്ന രണ്ടു പേരും ഉള്ളില്‍ തന്നെ ഇരുന്നു. അപ്പോഴേക്കും നാട്ടുകാരെത്തുകയും പിടിവീഴുകയുമായിരുന്നു. പടമുകളിലുളള ഫര്‍ണിച്ചര്‍ സ്ഥാപത്തിലെ മാലിന്യമാണ് എത്തിച്ചതെന്ന് പിടിയിലായവര്‍ നാട്ടുകാരെയും നഗരസഭയെയും […]

സാമ്പത്തിക ബാധ്യത തീർക്കാൻ സഹായം ചോദിച്ചു; നിരസിച്ചതിനെ തുടർന്ന് പിതാവിനെ മകൻ കുത്തികൊലപ്പെടുത്തി, സംഭവത്തിൽ നിയമ അധ്യാപകൻ അറസ്റ്റിൽ

ഭുപനേശ്വർ: പിതാവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ നിയമ അധ്യാപകൻ അറസ്റ്റിൽ. ഒഡീഷയിലെ മഞ്ചേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സെൻട്രൽ പി.എസ്.യു നാൽകോ മുൻ ജീവനക്കാരനായ സുനിൽ ചൗധുരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയും സുനിലിന്‍റെ മകനുമായ അനിരുദ്ധ ചൗധുരി(38)നെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുമായി വഴക്കിനെ തുടർന്ന് പ്രതി മാതാപിതാക്കൾക്കൊപ്പം കലാഹംഗയിലെ വസതിയിലായിരുന്നു താമസിച്ചത്. സാമ്പത്തിക ബാധ്യതയുണ്ടായതിനാൽ അനിരുദ്ധ സുനിലിനോട് സഹായം ആഭ്യർഥിക്കുകയും ഇത് നിരസിക്കപ്പെടുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. അമ്മയുടെ മുൻപിൽ വെച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും […]

കോഴിക്കോട് മാനാഞ്ചിറ അഹമ്മദീയ പള്ളിക്ക് സമീപത്തെ കടയില്‍ തീപിടിത്തം.

  കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറ അഹമ്മദീയ പള്ളിക്ക് സമീപത്തെ കടയില്‍ തീപിടിത്തം. ഏഴു മണിയോടെയാണ് തീപിടിത്തമുണ്ടായത് തീപിടിത്തത്തില്‍ പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമനസേന തീ അണക്കാനുള്ള ശ്രമത്തിലാണ്. അഹമ്മദീയ പള്ളിക്ക് സമീപത്തെ ടി.ബി.എസ് വ്യാപാര സമുച്ചയത്തിന് മുമ്ബിലുള്ള പഴയ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് മൂന്നു കടകളിലേക്ക് തീ പടരുകയായിരുന്നു.

ഒന്നും തിരുത്താനില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി, ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന് സിപിഎം, മുൻഗണന ക്രമം തീരുമാനിച്ച് മുന്നോട്ട് പോകും; ക്ഷേമപെൻഷനും ഡിഎ കുടിശികയും സപ്ലൈകോ സേവനങ്ങളും ആദ്യ പരി​ഗണനയിൽ, നയസമീപനങ്ങൾക്കായി തിരുത്തൽ രേഖ തയ്യാറാക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം സിപിഎമ്മിന് നിർണായകം

തിരുവനന്തപുരം: രൂക്ഷമായ വിമർഡശനങ്ങൾക്ക് ശേഷം തിരുത്തൽ നടപടിക്കൊരുങ്ങി സിപിഎം. സർക്കാരിന്റെ പ്രവർത്തനത്തിന് മുൻഗണനകൾ നിശ്ചയിച്ച് പുതിയ തുടക്കത്തിനൊരുങ്ങുകയാണ്. ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേരുന്ന മേഖലാ യോഗങ്ങളിൽ ഉയരുന്നത്. നയസമീപനങ്ങൾക്ക് അടുത്ത ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ ബിജെപി അനുകൂല വോട്ട് ചോർച്ച പരിഹരിക്കുന്നത് അടക്കം നയസമീപനങ്ങൾക്കും അടുത്ത സംസ്ഥാന സമിതി രൂപം നൽകും. ഒന്നും തിരുത്താനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. തിരുത്തേണ്ട മേഖലകൾ എണ്ണിപ്പറഞ്ഞ് കേന്ദ്ര കമ്മിറ്റി മുതൽ താഴേക്കുള്ള പാർട്ടി ഘടകങ്ങൾ രം​ഗത്തെത്തി കഴിഞ്ഞു. എങ്ങനെ തോറ്റു എന്ന് തുറന്നടിച്ച് പറയുകയാണ് നേതാക്കളും […]

കര്‍ഷകരെ ചേര്‍ത്ത് പിടിച്ച്‌ മില്‍മ; കാലിത്തീറ്റയ്ക്ക് 100 രൂപ സബ്സിഡി പ്രഖ്യാപിച്ചു; സബ്സിഡി നല്‍കുക കര്‍ഷകരുടെ പാലളവിന് ആനുപാതികമായിട്ട്

തിരുവനന്തപുരം: ക്ഷീരസംഘങ്ങള്‍ വഴി വില്‍ക്കുന്ന ഓരോ ചാക്ക് മില്‍മ കാലിത്തീറ്റയ്ക്കും 100 രൂപ സബ്സിഡി നല്‍കാന്‍ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വില്‍പ്പന നടത്തുന്ന കാലിത്തീറ്റയ്ക്കാണ് സബ്സിഡി അനുവദിച്ചിട്ടുള്ളതെന്ന് മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. കര്‍ഷകരുടെ പാലളവിന് ആനുപാതികമായിട്ടായിരിക്കും കാലിത്തീറ്റ സബ്സിഡി നല്‍കുക. ഈയിനത്തില്‍ ഏകദേശം 1.25 കോടി രൂപയുടെ അധികചെലവാണ് മേഖല യൂണിയന് ഉണ്ടാകുന്നത്. 2024-25 സാമ്പത്തികവര്‍ഷം ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി 20 കോടി രൂപ വകയിരുത്തി വിവിധ പദ്ധതികളാണ് യൂണിയന്‍ നടപ്പാക്കി വരുന്നത്. ഇതിനു […]

മുണ്ടക്കയം പുലികുന്നിൽ 18 വയസുകാരനെ കാണാനില്ല; കണ്ടുക്കിട്ടുന്നവർ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക

മുണ്ടക്കയം: പുലികുന്നിൽ 18 വയസുകാരനെ ഇന്നലെമുതൽ കാണാതായി. ബ്ലെസ്സെൻ എന്ന വിദ്യാർത്ഥിയെ ഇന്നലെ 6 മണിമുതലാണ് കാണാതായിരിക്കുന്നത്. കണ്ടു കിട്ടുന്നവർ അടുത്തുള്ള മുണ്ടക്കയം പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ ഫോൺ നമ്പറിലോ അറിയിക്കുക. ഫോൺ: 9605107912

പോ​സ്റ്റോ​ഫി​സ് മു​ഖേ​ന പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ ദു​രി​ത​ത്തി​ൽ; സാ​​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം ജൂ​ലൈ​യി​ൽ ലഭിക്കേണ്ട പെൻഷൻ വൈകുന്നു

പാ​ല​ക്കാ​ട്: പോ​സ്റ്റോ​ഫി​സ് മു​ഖേ​ന പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ വീ​ണ്ടും ദു​രി​ത​ത്തി​ൽ. ജൂ​ലൈ​യി​ൽ വി​ത​ര​ണം ചെ​യ്യേ​ണ്ട പെ​ൻ​ഷ​ൻ തു​ക​യാ​ണ് സാ​​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം വൈ​കു​ന്ന​ത്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ മു​ഖേ​ന പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്ക് കൃ​ത്യ​മാ​യി പ​ണം ല​ഭ്യ​മാ​യ​പ്പോ​ഴാ​ണ് മ​ണി ഓ​ർ​ഡ​ർ വ​ഴി കൈ​പ്പ​റ്റു​ന്ന​വ​ർ ദു​രി​ത​ത്തി​ലാ​യ​ത്. അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന കി​ട​പ്പു​രോ​ഗി​ക​ളും മ​റ്റു​മാ​ണ് പോ​സ്റ്റോ​ഫി​സ് വ​ഴി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​ത്. ട്ര​ഷ​റി​ക​ളി​ൽ​നി​ന്ന് വി​ത​ര​ണ​ത്തി​ന് ന​ൽ​കി​യി​രു​ന്ന മ​ണി ഓ​ർ​ഡ​ർ പെ​ൻ​ഷ​ൻ തു​ക പോ​സ്റ്റോ​ഫി​സ് അ​ക്കൗ​ണ്ടു​ക​ളി​ൽ വ​ര​വു​വെ​ച്ച് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സ്റ്റ് ഓ​ഫി​സു​ക​ളി​ൽ സാ​ങ്കേ​തി​ക ത​ട​സ്സ​മു​ള്ള​താ​യി അ​റി​യി​ച്ച​തി​നാ​ൽ 2024 ജൂ​ലൈ​യി​ലെ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ കാ​ല​താ​മ​സം നേ​രി​ടു​മെ​ന്ന് ട്ര​ഷ​റി […]

‘വന്യജീവി ആക്രമണമുണ്ടായാല്‍ വെടിവയ്ക്കാൻ നിര്‍ദ്ദേശം വൈകുന്നു; വീഴ്ച പതിവായിട്ടും മറുപടിയില്ല; വനംമേധാവിയെ മാറ്റണമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: വകുപ്പിലെ ഏകോപനത്തിലും കാര്യക്ഷമമായ ഇടപടെലിലും പരാജയപ്പെട്ട വനംമേധാവി ഗംഗാസിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വകുപ്പ് മേധാവിയെ മാറ്റിയാല്‍ പകരം നിയമിക്കാൻ ആളില്ലെന്ന കാരണത്താല്‍ തീരുമാനമെടുക്കാവാതെ മാറ്റിവച്ചിരിക്കുകയാണ് മുഖ്യമന്ത്രി. വന്യജീവി ആക്രമണമുണ്ടായാല്‍ വെടിവയ്ക്കാൻ പോലും നിർദ്ദേശം നല്‍കാൻ വൈകുന്നു, പുതിയ പദ്ധതികള്‍ നല്‍കി കേന്ദ്രത്തിനുള്ള ധനസഹായം വാങ്ങിയെടുക്കുന്നില്ല, തെറ്റായ വിവരങ്ങള്‍ വനംവകുപ്പ് ആസ്ഥാനത്തുനിന്നും മന്ത്രിയുടെ ഓഫീസിലേക്ക് നല്‍കുന്നു. വകുപ്പിലാണെങ്കില്‍ ഏകോപനമില്ല, പല വട്ടം വീഴ്ചകളില്‍ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടിയില്ല. വകുപ്പ്തല വീഴ്ചകള്‍ അക്കമിട്ട നിരത്തിയാണ് […]

ഓട്ടോയിൽ കയറിയ വയോധികയുടെ ആഭരണം കവർന്ന ശേഷം വഴിയിൽ തള്ളി ഡ്രൈവർ; റോഡിൽ മഴ നനഞ്ഞ് ഒരു മണിക്കൂറോളം കിടന്നിട്ടും ആരും സഹായിക്കാനെത്തിയില്ല, ഓട്ടോറിക്ഷയും ഡ്രൈവറെയും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: പുലർച്ചെ ട്രെയിനിറങ്ങി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികയെ ആഭരണം കവർന്ന ശേഷം വഴിയിൽ തള്ളി ഓട്ടോ ഡ്രൈവർ. പുലർച്ചെ അഞ്ചോടെയാണ് സംഭവം. വയനാട് ഇരുളം സ്വദേശി ജോസഫീനയാണ് (67) കവർച്ചക്കിരയായത്. പരിക്കേറ്റ ഇവർ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോറിക്ഷയും ഡ്രൈവറെയും കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. വീഴ്ചയിൽ പരിക്കേറ്റ വയോധിക പുലർച്ചെ റോഡിൽ മഴ നനഞ്ഞ് ഒരു മണിക്കൂറോളം കിടന്നിട്ടും അതുവഴി വന്നവർ സഹായിച്ചില്ലെന്നും പറയുന്നു. അര കിലോമീറ്ററോളം നടന്ന് ബസിൽ കയറി സഹോദരന്റെ വീട്ടിലെത്തിയ ശേഷമാണ് […]