video
play-sharp-fill

കുമരകം നവ നസ്രത്ത് തിരുകുടുംബ ദൈവാലയത്തിൽ തോമസ് നാമധാരികളെ ആദരിച്ചു

  കുമരകം :നവ നസ്രത്ത് തിരുകുടുംബ ദൈവാലയത്തിൽ തോമസ് നാമധാരികളുടെ സംഗമം നടത്തുകയും ആദരിക്കുകയും ചെയ്തു. സെൻ്റ് തോമസ് ദിന തിരുബലിക്ക് ശേഷമായിരുന്നു ആദരിക്കൽ ചടങ്ങ് നടത്തിയത്. പള്ളി വികാരി ഫാ : സിറിയക് വലിയപറമ്പിൽ പരിപാടിക്ക് നേതൃത്വം നൽകി.

പ്രമുഖ ടെലികോം ഉപഭോക്താക്കൾക്ക് തിരിച്ചടി ; താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ച് ജിയോയും എയർടെലും വിഐയും, ഉപഭോക്താക്കൾക്ക് ആശ്വാസമായി ബിഎസ്എൻഎല്ലിന്റെ പുത്തൻ പ്ലാനുകൾ

ദില്ലി: ടെലികോം ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി സമ്മാനിച്ച്‌ ജിയോയും എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും (വിഐ) താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ ആശ്വസമായി ബിഎസ്‌എന്‍എല്ലിന്‍റെ പുത്തന്‍ പ്ലാന്‍. സ്വകാര്യ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ 25 ശതമാനം വരെ താരിഫ് നിരക്ക് കുത്തനെ കൂട്ടിയപ്പോഴാണ് പൊതുമേഖല കമ്ബനിയായ ബിഎസ്‌എന്‍എല്‍ ചെറിയ തുകയുടെ മെച്ചപ്പെട്ട പ്ലാന്‍ അവതരിപ്പിച്ച്‌ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ജിയോ, എയര്‍ടെല്‍, വിഐ എന്നിവയുടെ താരിഫ് വര്‍ധ ജൂലൈ 3, 4 തിയതികളിലാണ് രാജ്യത്ത് നിലവില്‍ വന്നത്. ഇതോടെ മൊബൈല്‍ റീച്ചാര്‍ജിംഗ് ലക്ഷക്കണക്കിന് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ദുരിതമായി. രണ്ട് സിം കാര്‍ഡുകള്‍ […]

കോട്ടയം നട്ടാശ്ശേരി പള്ളി വജ്ര ജൂബിലി നിറവിൽ: ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂലൈ 7 (ഞായർ) ന് നടക്കും.

  നട്ടാശേരി:വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ നാമത്തിൽ കോട്ടയത്ത് സ്ഥാപിതമായ ആദ്യത്തെ ഓർത്തഡോക്സ് ഇടവകയായ നട്ടാശ്ശേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂലൈ 7 (ഞായർ) ന് നടക്കും. പള്ളിയുടെ കല്ലിട്ട പെരുന്നാൾ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറാനോ പെരുന്നാൾ എന്നിവ സംയുക്തമായി ആഘോഷിക്കുന്നത് ജൂലൈ 7 ന് ആണ് . പള്ളി സ്ഥാപിതമായതിന്റെ 75-ാംവർഷ ആഘോഷങ്ങൾ അന്ന് നടക്കും ജൂലൈ 7-ന് രാവിലെ 6:45 പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും പെരുന്നാൾ ശുശ്രൂഷകൾക്ക്. […]

മുണ്ടക്കയം പുലികുന്നിൽ കാണാതായ 18കാരനെ കരിനിലം ഭാഗത്തു നിന്നു കണ്ടെത്തി

മുണ്ടക്കയം: പുലികുന്നിൽ ഇന്നലെ കാണാതായ 18 വയസുകാരൻ ബ്ലെസ്സെൻ എന്ന വിദ്യാർത്ഥിയെ കണ്ടെത്തി. കരിനിലം ഭാഗത്തു നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ 6 മണിമുതലാണ് കുട്ടിയെ കാണാതായത്.

അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി എത്തിച്ച് ആരോ​ഗ്യ വകുപ്പ്; ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്നത് 7 ഇനം മരുന്നുകൾ, ചികിത്സയിലുള്ള കുട്ടിയുടെ നില തൃപ്തികരം

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന മിൽട്ടിഫോസിനാണ് എത്തിച്ചത്. ഇതോടെ 7 ഇനം മരുന്നുകൾ ചികി‍ത്സയ്ക്കായി ഉപയോഗിക്കാൻ തുടങ്ങി. ബുധനാഴ്ച രാത്രിയിൽ മരിച്ച മൃദുലിന് ഈ മരുന്ന് നൽകിയെങ്കിലും രോഗം കൂടിയതിനാൽ പ്രതീക്ഷിച്ച ഫലമുണ്ടായില്ല. നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം സംശയിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഒരു കുട്ടിക്ക് രോഗം ഇല്ലെന്നാണ് സൂചന. സ്വകാര്യ ആശുപത്രിയിലെ കുട്ടി […]

കുമരകം വാലയിൽ വി. പി പുന്നൂസ് (സണ്ണി – 67) നിര്യാതനായി.

  കുമരകം : (വാർഡ് – 6) വാലയിൽ വി. പി പുന്നൂസ് (സണ്ണി – 67) നിര്യാതനായി.ഭാര്യ: റൂബി കഞ്ഞിക്കുഴി കണ്ണോത്ര കുടുംബമാണ്. മക്കൾ: റ്റാേണി ( ബൾഗേറിയ) ബാേണി ( സീനിയർ മാനേജർ എച്ച്.ഡി.എഫ്. സി പാലാ) മരുമക്കൾ: റോസ് ആലുംമൂട്ടിൽ (ചങ്ങനാശ്ശേരി) ഗീതു കണ്ടങ്കേരി (ചങ്ങനാശ്ശേരി) ഫെഡറൽ ബാങ്ക് പെരുന്ന സംസ്ക്കാരം ഇന്ന് (വെള്ളി) രണ്ടിന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് മൂന്നിന് കുമരകം സെൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ

വയോധികയുടെ മാല കവർന്നു ഓട്ടോയിൽ നിന്നും തള്ളിയിട്ട സംഭവം ; വയോധിക ആശുപത്രിയിൽ, താടിയെല്ലിനും പരിക്ക്

കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും ഓട്ടോയില്‍ കയറിയ വയോധികയെ ആക്രമിച്ച്‌ രണ്ടര പവന്‍ വരുന്ന സ്വര്‍ണമാല കവര്‍ന്നതായി പരാതി. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ആണ്ടുകാലായില്‍ ജോസഫീന(68) ആണ് അജ്ഞാതനായ ഓട്ടോ ഡ്രൈവറുടെ ക്രൂരമായ ആക്രമണത്തിന് വിധേയയായത്. താടിയെല്ലിനുള്‍പ്പെടെ സാരമായി പരിക്കേറ്റ ജോസഫീനയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. കായംകുളത്തുള്ള മകനെ സന്ദര്‍ശിച്ച്‌ മലബാര്‍ എക്‌സ്പ്രസ്സ് ട്രെയിനില്‍ തിരിച്ചു വന്നതായിരുന്നു ഇവര്‍. പുലര്‍ച്ചെയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയത്. തുടര്‍ന്ന് […]

കുമരകം ഓണാഘോഷത്തിന് ഒരുങ്ങുന്നു: ഓണത്തിന് പൂക്കളം ഒരുക്കാൻ 16000 ബന്ദി തൈകൾ നടുന്നു

  കുമരകം : ഓണാഘോഷങ്ങൾക്ക് പൂക്കളം ഒരുക്കാൻ കുമരകം പഞ്ചായത്തിൽ ചെണ്ടു മുല്ല (ബന്ദി) തൈകൾ നടുന്നു. കുമരകം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഒരു വാർഡിൽ 1000 തൈകൾ വീതം 16000 തൈകളാണ് വിതരണം നടത്തിക്കാെണ്ടിരിക്കുന്നത്. ഓരോ വാർഡിലും സ്ത്രീകളുടെ കൂട്ടായ്മ രൂപികരിച്ചാണ് പരിപാടി നടപ്പിലാക്കുക. ഒരുങ്ങാം ഓണത്തെ വരവേല്ക്കാൻ, നടാം പച്ചക്കറികളും ചെടികളും.

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിന്‍റെ ടയറിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി, പുക ഉയരുന്നത് കണ്ട് ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ലെന്ന് യാത്രക്കാരൻ

കോഴിക്കോട്: മുക്കത്ത് കെ.എസ്.ആർ.ടി.സി ബസിന്‍റെ ടയറിന് തീപിടിച്ചു. മുക്കം പോലീസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് സംഭവം. താമരശ്ശേരി ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ബസിന് തീപിടിച്ചത്. യാത്രക്കാരെ സുരക്ഷിതമായി ബസിൽ നിന്ന് പുറത്തെത്തിച്ചു. അഗ്നിശമനസേന എത്തി വെള്ളം ചീറ്റിച്ച് തീ അണച്ചു. പുക ഉയരുന്നത് കണ്ടിട്ട് ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ലെന്ന് യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. ഓമശ്ശേരി മുതൽ കരിഞ്ഞ മണം അനുഭവപ്പെട്ടിരുന്നു. തീപിടിച്ച ബസ് യാത്രക്ക് ഉപയോഗിക്കാവുന്നതല്ലെന്നും യാത്രക്കാരൻ വ്യക്തമാക്കി.

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ച ശേഷം കാർ നിർത്താതെ പോയി ; 4 കിലോമീറ്ററിനപ്പുറത്ത് കാർ ഉപേക്ഷിച്ച നിലയിൽ

പാലക്കാട് : ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറില്‍ കാറിടിച്ച ശേഷം കാർ നിർത്താതെ പോയി. പട്ടാമ്ബി സ്വദേശിയുടെ കാർ പിന്നീട് ഞാങ്ങാട്ടിരിയില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറങ്ങോട്ടുകര കൂട്ടുപാത റോഡിലാണ് സംഭവം. തിരുമറ്റക്കോട് ദുബായ് റോഡിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ദമ്ബതികളായ ഇരിങ്കുറ്റൂർ സ്വദേശികളായ ചന്ദ്രനും, ഭാര്യ സുനിതക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂറ്റനാട് നിന്ന് ഇരിങ്കൂറ്റൂരിലുള്ള ഭാര്യ വീട്ടിലേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്ന ചന്ദ്രനേയും സുനിതയേയും എതിർ ദിശയില്‍ നിന്ന് അമിത വേഗതയിലെത്തിയ കാർ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. എന്നാല്‍ അപകടത്തിന് ശേഷം കാർ നിർത്തിയിരുന്നില്ല. […]