video
play-sharp-fill

പെട്രോൾ പമ്പിൽ നിർത്തിയിട്ട ലോറിയുടെ ചില്ലെറിഞ്ഞു തകർത്തു: അക്രമണത്തിന് പിന്നിൽ കൊട്ടേഷൻ സംഘമെന്ന് സംശയം, അന്വേഷണം ഊർജിതമാക്കി പോലീസ്

  കോഴിക്കോട്: മാവൂരില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ ചില്ല് അജ്ഞാതന്‍ എറിഞ്ഞ് തകര്‍ത്തു. മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ (എം ആര്‍ പി എല്‍) ഡീലര്‍ഷിപ്പിലുള്ള കൂളിമാടിലെ പമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലെറിയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.   കൊടിയത്തൂര്‍ ചെറുവാടി സ്വദേശിയായ ഹമീം പറയങ്ങാട്ടാണ് പമ്പിന്‍റെ ഉടമ. ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണോ എന്ന് സംശയിക്കുന്നതായി ഉടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. […]

കാറിന്റെ ഡോറിലിരുന്ന് വീണ്ടും സാഹസിക യാത്ര : മൂന്നാർ – മാട്ടുപ്പെട്ടി റോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം

  ഇടുക്കി: മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. തിരക്കേറിയ റോഡിൽ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരള രജിസ്ട്രേഷനുള്ള വാഹനത്തിലാണ് യുവാക്കളുടെ സാഹസിക യാത്ര. ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായിരിക്കുന്നത്.   വാഹനത്തിലെത്തി അഭ്യാസപ്രകടനം നടത്തുന്നത് പതിവായതോടെ ഗ്യാപ്പ് റോഡ് മേഖലയിൽ മോട്ടർ വാഹന വകുപ്പ് പരിശോധനക്കായി സ്പെഷ്യൽ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ചു വാഹനത്തിലെ അഭ്യാസം തുടരുകയാണ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ ലൈസൻസ് റദ് ചെയ്യുന്നതടക്കം കടുത്ത നടപടികളെടുക്കുമെന്ന് എൻഫോഴ്‌സ്മെന്റ് അർ ടി ഒ വ്യക്തമാക്കിയിരുന്നു.   […]

ബിജെപി അംഗങ്ങളുടെ സംസ്ഥാനതല ചുമതല പുതുക്കി ; നാഗാലാ‌ൻഡ് ബിജെപി പ്രഭാരിയായി അനിൽ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു, കേരള പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും

തിരുവനന്തപുരം : ബിജെപി അംഗങ്ങളുടെ സംസ്ഥാനതല ചുമതല പുതുക്കി. ബിജെപി കേരള പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. മേഘാലയ, നാഗാലാ‌ൻഡ് ബിജെപി പ്രഭാരിയായി അനിൽ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. 24 ഇടങ്ങളിലെ ചുമതലയാണ് പുതുക്കിയത്. അപരാജിത സാരംഗി സഹ പ്രഭാരിയായി ചുമതലയേറ്റു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോ-ഓർഡിനേറ്ററായി വി മുരളീധരൻ ചുമതലയേൽക്കും. വിനോദ് താവ്‌ഡെ ബിഹാറിൻ്റെ ചുമതലയും ശ്രീകാന്ത് ശർമ ഹിമാചൽ പ്രദേശിൻ്റെ ചുമതലയും തുടരും. നിതിൻ നവീനാണ് ഛത്തീസ്ഗഢിൻ്റെ ചുമതല. ഡോ. സതീഷ് പൂനിയയെ ഹരിയാനയുടെ ചുമതലയും ലക്ഷ്മികാന്ത് വാജ്‌പേയിയെ ജാർഖണ്ഡിൻ്റെ ചുമതലയെൽക്കും. ആൻഡമാൻ നിക്കോബാറിൻ്റെ […]

വിവാഹ ചടങ്ങിനിടെ തലയിലേക്ക് സീലിങ് അടര്‍ന്ന് വീണു; വരന്റെ ബന്ധു ആശുപത്രിയില്‍

സ്വന്തം ലേഖകൻ തൃശൂര്‍: വിവാഹ ചടങ്ങിനിടെ വരന്റെ ബന്ധുവിന്റെ തലയിലേക്ക് സീലിങ് അടര്‍ന്ന് വീണതായി പരാതി. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചാലക്കുടി വി ആര്‍ പുരം കമ്മ്യൂണിറ്റി ഹാളില്‍ വ്യാഴാഴ്ചയിരുന്നു സംഭവം. ആളൂര്‍ പഞ്ചായത്തിലെ വെള്ളാഞ്ചിറ സ്വദേശിയായ യുവതിയുടെ വിവാഹമാണ് വി ആര്‍ പുരം കമ്മ്യൂണിറ്റി ഹാളില്‍ നടന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് വരന്റെ ബന്ധുവിന്റെ തലയിലേക്ക് സീലിങ് അടര്‍ന്ന് വീണത്. കഴുത്തില്‍ പരിക്കേറ്റ് ചോര വാര്‍ന്ന ഇയാളെ വിവാഹത്തിനെത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്. കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെ തുടര്‍ന്ന് കമ്മ്യൂണിറ്റി ഹാള്‍ ജീര്‍ണ്ണാവസ്ഥയിലായതാണ് അപകടത്തിന് […]

വിദ്യാര്‍ഥികളിലും മുതിര്‍ന്നവരിലും ആവേശമുണര്‍ത്തി കൂത്രപ്പള്ളി എക്‌സ്പ്രസ് ; കൗതുകമായി കൂത്രപ്പള്ളി സെന്‍റ് മേരിസ് യുപി സ്‌കൂളിലെ ചിൽഡ്രൻസ് പാർക്ക്

കോട്ടയം : കൗതുക കാഴ്ചയായ്  കൂത്രപ്പള്ളി സെന്‍റ് മേരിസ് യുപി സ്‌കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക്. ട്രെയിൻ മാതൃകയിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളില്‍ പകുതിയിലധികവും തീവണ്ടിയില്‍ യാത്ര ചെയ്തിട്ടില്ല, കണ്ടിട്ടില്ല എന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു ആശയത്തിന് രൂപം നല്‍കുവാന്‍ സ്‌കൂള്‍ അധികൃതരെ പ്രേരിപ്പിച്ചത്. റെയില്‍വേ സംവിധാനത്തെക്കുറിച്ച്‌ കുട്ടികളില്‍ കൂടുതല്‍ അറിവ് സൃഷ്ടിക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ഉദ്ദേശ്യം. യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ബോര്‍ഡില്‍ ട്രെയിനിനു സമീപം സ്ഥാപിച്ചിരിക്കുന്നത് പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു.പഠനത്തോടൊപ്പം വിനോദവും എന്ന സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായിട്ടാണ് കൂത്രപ്പള്ളി സ്‌കൂള്‍ പുതിയ […]

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

  തിരുവനന്തപുരം: വരുന്ന നാല് ദിവസം സംസ്ഥാനത്ത് കാലവര്‍ഷം സജീവമായേക്കും. നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് ഉണ്ട്.   ഞായറാഴ്ച ഒന്‍പത് ജില്ലകളിലാണ് മഴമുന്നറിയിപ്പ്.മലയോര മേഖലകളില്‍ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ മുന്നറിയിപ്പ് നിർദ്ദേശങ്ങൾ  പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.   കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ […]

“കൈലാസം തുറന്നു, എല്ലാ മനുഷ്യരെയും വിളിക്കുന്നു” ; രാജ്യത്ത് സ്ഥിരതാമസമാക്കാൻ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് നിത്യാനന്ദ

ചെന്നൈ: ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ഇന്ത്യ വിട്ട നിത്യാനന്ദ ഹിന്ദുമതത്തിന്റെ പരമോന്നത നേതാവായാണ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. തനിക്ക് സൂര്യനെ വരെ നിയന്ത്രിക്കാൻ കഴിയുമെന്നും പശുക്കളെ ഇംഗ്ലീഷില്‍ സംസാരിപ്പിക്കാൻ സാധിക്കിപ്പിക്കും എന്നൊക്കെ അവകാശപ്പെടുന്നുമുണ്ട്. തെക്കേ അമേരിക്കയില്‍ ‘കൈലാസം’ എന്ന പേരില്‍ ഹിന്ദുമതസ്ഥർക്കായി ഒരു ദ്വീപ് സൃഷ്ടിച്ചതായും ഇയാള്‍ പറയുന്നു. ഇപ്പോഴിതാ കൈലാസം എന്ന രാജ്യം എവിടെയാണെന്ന് ഈ മാസം വെളിപ്പെടുത്തുമെന്ന് പറയുകയാണ് ഇയാള്‍. തന്റെ “സാങ്കല്‍പ്പിക രാജ്യത്തിന്റെ” ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ മാസം 21 ന് വെളിപ്പെടുത്തുമെന്നാണ് നിത്യാനന്ദ പറയുന്നത്. “കൈലാസം തുറന്നു. എല്ലാ മനുഷ്യരെയും വിളിക്കുന്നു. […]

കടിച്ച പാമ്പിനെ തിരികെ കടിച്ച് യുവാവ് ; യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തു, പാമ്പ് കടിയേറ്റ യുവാവ് രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ പട്ന: കടിച്ച പാമ്പിനെ കൊണ്ട് വിഷമിറപ്പിക്കുക എന്നൊരു ശൈലി പലപ്പോഴും കേട്ടിട്ടുള്ളതാണ്. ശൈലിക്ക് പാമ്പുമായി ബന്ധമൊന്നും ഇല്ലെന്നതാണ് വസ്തുതയെങ്കിലും കടിച്ച പാമ്പിനെ തിരികെ കടിച്ച് കൊന്നിരിക്കുകയാണ് ബിഹാറിൽ ഒരു യുവാവ്. ഒരു തവണ കടിച്ച പാമ്പിനെ തിരികെ രണ്ട് തവണയാണ് യുവാവ് കടിച്ചത്. യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തെങ്കിലും പാമ്പ് കടിയേറ്റ യുവാവ് രക്ഷപ്പെടുകയായിരുന്നു. ബിഹാറിലെ രജൌലി മേഖലയിൽ റെയിൽവേ പാളങ്ങൾ ഇടുന്ന ജോലിക്കിടെയാണ് റെയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹാറിനെ പാമ്പ് കടിച്ചത്. വനമേഖലയാണ് ഈ ഭാഗം. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളെ […]

കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ അജ്ഞാത മൃതദേഹം ; ഈ ഫോട്ടോയിൽ കാണുന്നയാളെ തിരിച്ചറിയാവുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

കോട്ടയം : മെഡിക്കൽ കോളേജ് മോർച്ചറിയിൽ അജ്ഞാത മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. ഫോട്ടോയിൽ കാണുന്ന സന്തോഷ് (40) എന്നയാളാണ് മരണപ്പെട്ടത്. ഗാന്ധിനഗർ പോലീസ് Cr: 815/2024 U/S 194 BNSS പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചുവരികയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ 9497947157, 9497980320, 04812597210 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി ;ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

സ്വന്തം ലേഖകൻ നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. കുറിച്ചി സചിവോത്തമപുരം ഭാഗത്ത് നിധീഷ് ഭവൻ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന നിധിൻ ചന്ദ്രൻ (32), വാഴൂർ പുളിക്കൽ കവല പതിനാലാം മൈൽ ഭാഗത്ത് പുള്ളിയിൽ വീട്ടിൽ ബിനിൽ മാത്യു (28) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ഒരു വർഷത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. നിധിൻ ചന്ദ്രന് ചിങ്ങവനം സ്റ്റേഷനിൽ […]