ക്ഷേത്രത്തില്‍ 101 കുപ്പി വിദേശമദ്യം കാണിക്ക അര്‍പ്പിച്ച്‌ ഭക്തൻ!!!; ഭക്തൻ ദൈവത്തിനായി കൊടുത്തത് വിവിധ ബ്രാൻഡുകളിലുള്ള വലിയ കുപ്പി മദ്യം !!; ഭക്തനില്‍ നിന്ന് കാണിക്കയായി ഏറ്റെടുത്ത മദ്യം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി ഭരണ സമിതി

സ്വന്തം ലേഖകൻ കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തില്‍ വീണ്ടും 101 കുപ്പി വിദേശമദ്യം കാണിക്ക അര്‍പ്പിച്ച്‌ ഭക്തൻ. വിവിധ ബ്രാൻഡുകളിലുള്ള വലിയ കുപ്പി മദ്യമാണ് ഭക്തൻ കാണിക്കയര്‍പ്പിച്ചത്. ഭക്തനില്‍ നിന്ന് കാണിക്കയായി ഏറ്റെടുത്ത മദ്യം ഭരണ സമിതി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് പുകള്‍പെറ്റ പോരുവഴി മലനട ദുര്യോധന ക്ഷേത്രം. ആചാരാനുഷ്ഠാനങ്ങളില്‍ തികഞ്ഞ വ്യത്യസ്തത പുലര്‍ത്തുന്ന ക്ഷേത്രം ആണിത്. ദ്രാവിഡാചാരമാണ് ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്. കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. […]

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്; രാവിലെ 11 മണി മുതൽ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദർശനം 

സ്വന്തം ലേഖകൻ  തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്. 11 മണി മുതൽ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദർശനം ഉണ്ടാകും. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. അർബുദബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു ആനത്തലവട്ടം. ആശുപത്രിയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് നേതാക്കളും ആനത്തലവട്ടം ആനന്ദന് അന്തിമോപാചരം അർപ്പിച്ചു. അതിന് ശേഷം മൃതദേഹം ചിറയിൻകീഴിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 11 മണിക്ക് ഭൗതിക […]

ഒന്നര വര്‍ഷക്കാലം കണ്ണൂരിലെ നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ അര്‍ധ നഗ്‌നനായ മോഷ്ടാവ് പിടിയിൽ; മോഷണത്തിന് പ്രതിയെത്തുന്നത് അടിവസ്ത്രവും ബനിയനും മാസ്‌കും ധരിച്ച്!!; പോലീസിനെ നേട്ടോട്ടമോടിച്ച പ്രതിയെ പിടികൂടാൻ 500-ലധികം സി.സി.ടി.വി. ദ്യശ്യങ്ങള്‍ പരിശോധിച്ചു; കണ്ണൂരിനെ വിറപ്പിച്ച പെരുങ്കള്ളൻ കോട്ടയം സ്വദേശി ഷാജഹാൻ

സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂരില്‍ ഒന്നര വര്‍ഷക്കാലം നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ അര്‍ധ നഗ്‌നനായ മോഷ്ടാവിനെ പൊലീസ് പിടികൂടി. കോട്ടയം സ്വദേശിയും തളിപ്പറമ്ബ് കുറ്റിക്കോല്‍ പൂവത്ത് താമസക്കാരനുമായ പുത്തൻവീട്ടില്‍ ഷാജഹാൻ എന്ന ബൈജു (58) വാണ് അറസ്റ്റിലായത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാളെ ടൗണ്‍ പൊലീസ് ഇൻസ്‌പെക്ടര്‍ പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്. അര്‍ധ നഗ്നനായാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ഒന്നരവര്‍ഷമായി മോഷണം നടത്തി നാട്ടുകാരെ ഭീതിയിലാക്കിയ ബൈജു അടിവസ്ത്രവും ബനിയനും മാസ്‌കും ധരിച്ചാണ് വീടുകളില്‍ എത്തിയിരുന്നത്. മോഷണം […]

അക്രമം അഴിച്ചുവിട്ട് ഇതരസംസ്ഥാന തൊഴിലാളി; പനച്ചിക്കാട്  കുഴിമറ്റത്തെ നാട്ടുകാരെയും സ്കൂള്‍ കുട്ടികളെയും ഇയാള്‍ വിറപ്പിച്ച് മുള്‍മുനയിൽ നിർത്തിയത് ഒരു മണിക്കൂറിലധികം!!; ആളുകള്‍ പിന്നാലെയെത്തിയപ്പോള്‍ സ്കൂള്‍ ഗ്രൗണ്ടിലെ വലിയ മതില്‍ ചാടിക്കടന്ന് ഓടി; ഒടുവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിച്ചു

സ്വന്തം ലേഖകൻ  പനച്ചിക്കാട്: അക്രമാസക്തനായ ഇതരസംസ്ഥാന തൊഴിലാളി കുഴിമറ്റത്തെ നാട്ടുകാരെയും സ്കൂള്‍ കുട്ടികളെയും വിറപ്പിച്ചത് ഒരു മണിക്കൂറിലധികം. ഒടുവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോയി മാത്യുവിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ അക്രമിയെ കീഴ്പ്പെടുത്തി പോലീസില്‍ ഏല്പിച്ചു. കഴിഞ്ഞ ദിവസമാണ് സദനം സ്കൂളിനു സമീപം തുണ്ടിപ്പറമ്പ് ഭാഗത്ത് ഇയാളെ കണ്ടത്. വലിയ കല്ലുകള്‍ എടുത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ ഇയാളുടെ ഏറില്‍നിന്നു പലരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. വലിയൊരുകമ്ബുമായി പത്തോളം വീടുകളില്‍ കയറി ഭീഷണി മുഴക്കിയ ഇയാള്‍ പിന്നീട് സദനം സ്കൂളിലേക്ക് ഓടിക്കയറി. ആളുകള്‍ പിന്നാലെയെത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ […]

ഇത് ഒറ്റയ്ക്ക് മത്സരിച്ച്‌ നേടിയ വിജയം; മഹാരാജാസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ തകര്‍പ്പൻ വിജയം കരസ്ഥമാക്കി എസ്.എഫ് ഐ; കുപ്രചരണങ്ങള്‍ക്കെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ രോക്ഷം കൂടിയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നത്; രാഷ്ട്രീയ പകപോക്കലിനായി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മഹത്തായ ഒരു കോളജിന്റെ പാരമ്പര്യത്തെയാണ് ചോദ്യം ചെയ്തത്; ഇത് അതിനുള്ള തിരിച്ചടിയെന്ന് എസ്.എഫ്.ഐ നേതൃത്വം

സ്വന്തം ലേഖകൻ കൊച്ചി: എസ്.എഫ്.ഐ ആയാല്‍ പിന്നെ പരീക്ഷ എഴുതാതെ തന്നെ വിജയിക്കാമെന്ന രാഷ്ട്രീയ പ്രചരണത്തിന്റെ പ്രഭവ കേന്ദ്രമായ മഹാരാജാസ് കോളജില്‍ കോളജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ തകര്‍പ്പൻ വിജയം കരസ്ഥമാക്കി എസ്.എഫ് ഐ. തിരഞ്ഞെടുപ്പ് നടന്ന മുഴുവൻ ജനറല്‍ സീറ്റുകളിലും എസ്.എഫ്.ഐയാണ് വിജയിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിച്ച്‌ നേടിയ വിജയമാണിതെന്നതും ശ്രദ്ധേയമാണ്. കുപ്രചരണങ്ങള്‍ക്കെതിരായ വിദ്യാര്‍ത്ഥികളുടെ രോക്ഷം കൂടിയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലിനായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മഹത്തായ ഒരു കോളജിന്റെ പാരമ്ബര്യത്തെയാണ് ചോദ്യം ചെയ്തതെന്നും അതിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നുമാണ് എസ്.എഫ്.ഐ നേതൃത്വവും ചൂണ്ടിക്കാട്ടുന്നത്. […]

മോഹൻലാല്‍ – പൃഥ്വിരാജ് ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് ‘എമ്പുരാൻ’ വരുന്നു; സിനിമയുടെ മോഹൻലാല്‍ – പൃഥ്വിരാജ് ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് ‘എമ്പുരാൻ’ വരുന്നു; സിനിമയുടെ ചിത്രീകരണത്തിന് ഡല്‍ഹിയില്‍ തുടക്കമിട്ടു; സന്തോഷം പങ്കുവെച്ച് മോഹൻലാല്‍; ആശംസകള്‍ അറിയിച്ച് ആരാധകരും ഡല്‍ഹിയില്‍ തുടക്കമിട്ടു; സന്തോഷം പങ്കുവെച്ച് മോഹൻലാല്‍; ആശംസകള്‍ അറിയിച്ച് ആരാധകരും

സ്വന്തം ലേഖകൻ  മോഹൻലാല്‍ – പൃഥ്വിരാജ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്ബുരാൻ. സിനിമയുടെ ചിത്രീകരണം ഡല്‍ഹിയില്‍ ആരംഭിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ മോഹൻലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മോഹൻലാല്‍, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്ബാവൂര്‍, സുപ്രിയ മേനോൻ അടക്കമുള്ളവര്‍ വിളക്കിന് തിരികൊളുത്തുന്ന ചിത്രങ്ങളാണ് മോഹൻലാല്‍ പങ്കുവച്ചിരിക്കുന്നത്. ലൂസിഫറില്‍ റോബ് എന്ന വേഷത്തിലെത്തിയ അലക്സ് ഒ നെല്ലും പൂജയ്‌ക്കെത്തിയിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന എമ്ബുരാനില്‍ തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്ബനിയായ ലൈക്ക പ്രൊഡക്ഷൻസ് നിര്‍മ്മാണ […]

ഇത് അതിർവരമ്പ് തീർക്കാത്ത ആരാധന!!;  ഉമ്മൻചാണ്ടിയുടെ പേരിൽ ന്യൂയോർക്കിൽ കാർ രജിസ്ട്രേഷൻ നടത്തി മലയാളി; കാർ ഉടമ ന്യൂയോർക്കിൽ ബിസിനസ്സുകാരനായ കോട്ടയം മൂലവട്ടം സ്വദേശി 

സ്വന്തം ലേഖകൻ  കോട്ടയം: ന്യൂയോർക്കിലെ ഒരു കാറിന്റെ രജിസ്ട്രേഷൻ ഉമ്മൻചാണ്ടി എന്നാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള സ്നേഹാദരവിന്റെ ഭാഗമായി പ്രവാസി മലയാളിയാണ് ഇത്തരത്തിൽ ഒരു രജിസ്ട്രേഷൻ സ്വന്തമാക്കിയത്. ന്യൂയോർക്ക് സ്ഥിരതാമസമാക്കിയ മൂലവട്ടം കാലായിൽ ഐപ്പ് കെ. കുര്യനാണ് സ്വന്തം കാറിന് ഉമ്മൻചാണ്ടി എന്ന് പേര് സംഘടിപ്പിച്ചത്. ഇംഗ്ലീഷിൽ രജിസ്റ്റർ ചെയ്യുന്ന പേരിന് പരമാവധി 8 അക്ഷരങ്ങളെ പാടുള്ളൂ. അതിനാൽ ഉമ്മൻ ചാണ്ടി എന്ന പേരിൽ നിന്ന് നാല് അക്ഷരങ്ങൾ കുറച്ച് രജിസ്റ്റർ ചെയ്തത് ഇങ്ങനെ ‘ OMNCHADY’. ബിസിനസുകാരനായ ഐപ്പ് നാലര പതിറ്റാണ്ടിലേറെയായി കുടുംബസമേതം […]

മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം; പേരൂര്‍ക്കട എസ്‌എപി ക്യാമ്പില്‍ ആത്മഹത്യ ശ്രമം നടത്തി പോലീസുകാരൻ; കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാ ശ്രമം 

സ്വന്തം ലേഖകൻ  തിരുവനന്തപുരം: പേരൂര്‍ക്കട എസ്‌എപി ക്യാമ്പില്‍ ആത്മഹത്യ ശ്രമം നടത്തി പോലീസുകാരൻ. വെഞ്ഞാറമൂട് സ്വദേശി അമലാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാ ശ്രമം. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ശ്രമമെന്നാണ് ആരോപണം. സഹപ്രവര്‍ത്തകരാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ പോലീസ് ഡ്രൈവറെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. കളമശ്ശേരി എ.ആര്‍ ക്യാമ്ബിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസിനെ ആയിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത മാനസിക സമ്മര്‍ദ്ദവും സഹപ്രവര്‍ത്തകരില്‍ നിന്നുള്ള […]

യൂസ്ഡ് കാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നൽകി: പരാതിയിന്മേൽ കേസെടുക്കുകയോ, അന്വേഷണം നടത്തുകയോ ചെയ്തില്ല; ഗുരുതരമായ കൃത്യവിലോപം വരുത്തിയതായി ഡിസിപി വിലയിരുത്തി,  പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ  കൊച്ചി: പരാതിയില്‍ കേസെടുക്കാത്തതിനും അന്വേഷണം നടത്താത്തതിനും പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലാരിവട്ടം ഇൻസ്‌പെക്ടര്‍ ജോസഫ് സാജനെയാണ് സസ്‌പെൻഡ് ചെയ്തത്. യൂസ്ഡ് കാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയില്‍ ജോസഫ് സാജൻ കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നാണു കണ്ടെത്തല്‍. ഗുരുതരമായ കൃത്യവിലോപം വരുത്തിയതായി ഡിസിപി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് നടപടി. എ.ബി. കാര്‍സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് പാലാരിവട്ടം സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. എന്നാല്‍ ജോസഫ് സാജൻ കേസ് രജിസ്റ്റര്‍ ചെയ്തില്ല. പിന്നീട് ഡിസിപി ഇടപെട്ടാണു പരാതിയില്‍ […]

വീട്ടില്‍ ആഭിചാരക്രീയകളും രാത്രി പൊതു ശല്യമുണ്ടാക്കുന്ന പൂജകളും നടക്കുന്നു; നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി; അന്വേഷണം നടത്താന്‍ എത്തിയ വനിതാ പൊലീസ് ഇന്‍സ്പെക്ടറെ കമ്പി വടികൊണ്ട് അടിച്ച് വലതു കൈവിരല്‍ ഒടിച്ചു; ആലപ്പുഴയിൽ അമ്മയ്ക്കും മകള്‍ക്കുമടക്കം മൂന്ന് പേർക്ക് 7 വര്‍ഷം തടവ്

സ്വന്തം ലേഖകൻ ആലപ്പുഴ: കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരാതിയില്‍ അന്വേഷണം നടത്താന്‍ എത്തിയ വനിതാ പൊലീസ് ഇന്‍സ്പെക്ടറെ ആക്രമിച്ച പ്രതികള്‍ക്ക് തടവുശിക്ഷ. ആതിര (20), അമ്മ ശോഭന (44) ശോഭനയുടെ സഹോദരി രോഹിണി (42) എന്നിവരെയാണ് 7 വര്‍ഷത്തേക്ക് തടവിന് കോടതി ശിക്ഷിച്ചത്. പാലമേല്‍ ഉളവുക്കാട് വൻമേലിത്തറ വീട്ടില്‍ ആഭിചാരക്രീയകളും രാത്രി പൊതു ശല്യമുണ്ടാക്കുന്ന പൂജകളും നടക്കുന്നുവെന്ന് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അന്വേഷിക്കാൻ സ്ഥലത്തെത്തിയ ആലപ്പുഴ വനിതാ സെല്‍ ഇൻസ്പെക്ടര്‍ മീനാകുമാരിയും വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥര്‍ക്കും നേരെ യുവതികള്‍ […]