എലപ്പുളളിയിലെ ബ്രൂവറി പദ്ധതിയെ എതിർക്കണമെന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അട്ടിമറിച്ചു: സി.പി.ഐ സമ്മേളനങ്ങളിൽ ഇത് പൊട്ടിത്തെറിയുണ്ടാക്കാൻ സാധ്യത: ബ്രൂവറി വിഷയത്തില് നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച ബിനോയ് വിശ്വത്തിന്റെ ഇപ്പോഴത്തെ നിലപാടിൽ അന്തം വിട്ടിരിക്കുകയാണ് പ്രവർത്തകർ.
തിരുവനന്തപുരം: എലപ്പുളളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകാനുളള എല്.ഡി.എഫ് തീരുമാനത്തെ തുടർന്ന് സി.പി.ഐയില് വൻ പൊട്ടിത്തെറി. മദ്യനിർമ്മാണശാലയ്ക്ക് നല്കിയ പ്രാരംഭാനുമതി പിൻവലിക്കണമെന്ന സംസ്ഥാന എക്സിക്യൂട്ടിവ് ചർച്ച ചെയ്തെടുത്ത തീരുമാനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അട്ടിമറിച്ചെന്നാണ് സി.പി.ഐക്കുളളില് ഉയരുന്ന വികാരം. പദ്ധതിയെ എതിർക്കുമെന്ന് പ്രഖ്യാപിച്ചശേഷം മുന്നണിയോഗത്തിൻെറ തീരുമാനം ശരിവെച്ച് വന്നതോടെ പാർട്ടിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് നേതാക്കള് ചൂണ്ടിക്കാട്ടി. ബ്രൂവറിയുമായി മുന്നോട്ട് പോകാനുളള മുന്നണി തീരുമാനം സി.പി.ഐക്കുളളില് ബിനോയ് വിശ്വത്തിന് എതിരായ നീക്കമായി മാറുകയാണ്. പ്രഗത്ഭരമായ നേതാക്കളിരുന്ന സംസ്ഥാന സെക്രട്ടറിയുടെ കസേരയില് ഇപ്പോഴിരിക്കുന്ന […]