Spread the love

തിരുവനന്തപുരം: വിഡി സതീശൻ്റെ മന്ത്രിസഭ മികച്ച ടീം എന്ന് നിയുക്ത മന്ത്രി സണ്ണി ജോസഫ്.

video
play-sharp-fill

എഐസിസി നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയതെന്നും അർഹതയുള്ള പലരും പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

20 മന്ത്രിമാരുടെ പട്ടികയാണ് ​ഗവർണർക്ക് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. വലിയ ഉത്തരവാദിത്തമാണ് ലഭിച്ചതെന്നും ഉമ്മൻ ചാണ്ടിയെ മാതൃകയാക്കുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

വിഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ എ തുളസി,

ടി സിദ്ദിഖ്, ഒ ജെ ജനീഷ്, മോൻസ് ജോസഫ്, കെ എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി പി ജോൺ,

അനൂപ് ജേക്കബ്, എം ലിജു തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വകുപ്പിൽ അന്തിമ തീരുമാനമായിട്ടില്ല