Thursday, June 4, 2020

കനത്ത കാറ്റും മഴയും: വൈക്കം മഹാദേവക്ഷേത്രത്തിലെ മേൽക്കൂര തകർന്നു; കാറ്റിലും മഴയിലും ജില്ലയിൽ കനത്ത നാശം; പലയിടത്തും വൈദ്യുതി മുടങ്ങി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഉംപൂൺ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയിൽ ജില്ലയിൽ വൻ നാശം. വൈക്കം മഹാദേവക്ഷേത്രത്തിലെ മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. ക്ഷേത്രത്തിലെ പലഭാഗത്തും കാറ്റിലും മഴയിലും നാശമുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച കാറ്റും മഴയുമാണ് വൈക്കം മഹാദേവക്ഷേത്രത്തിലെ മേൽക്കൂര തകർത്തത്. ആഞ്ഞടിച്ച കാറ്റിൽ മേൽക്കൂരയിലെ ഓടുകൾ പൂർണമായും പറന്നു...

സുപ്രീംകോടതി വിധി അനുസരിച്ച് പെരുവയിൽ യാക്കോബായ സഭ പള്ളി പിടിച്ചെടുത്തു; ആരാധന നടത്തി യാക്കോബായ-ഓർത്തഡോക്‌സ് സഭാംഗങ്ങൾ: പള്ളിയിൽ തർക്കം തുടരുന്നു

സ്വന്തം ലേഖകൻ പെരുവ: ഇനിയും അവസാനിക്കാതെ യാക്കോബായ -ഓർത്തഡോക്‌സ് പള്ളിത്തർക്കം.സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ -ഓർത്തഡോക്‌സ് വിഭാഗങ്ങൾ തർക്കം നിലനിൽക്കുന്ന കാരിക്കോട് സെന്റ് തോമസ് ബഥേൽ യാക്കോബായ പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് ഓർത്തഡോക്‌സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിച്ചത്. പിറവം പള്ളി പിടിച്ചെടുത്തതിന് സമാനമായ സാഹചര്യമാണ് പെരുവയിലും ഉണ്ടായിരുന്നത്. എന്നാൽ പൊലീസ് സംയമനമായി ഇട്ടപ്പെട്ടതോടെ സംഘർഷം ഒഴിവാക്കുകയായിരുന്നു....

വീട്ടിൽ വഴക്കിട്ടിറങ്ങിയ കോട്ടയം മാഞ്ഞൂർ സ്വദേശിയായ പതിനേഴുകാരൻ റെയില്‍വേ ട്രാക്കിലൂടെ നടന്നത് 50 കിലോമീറ്റർ: വീട് വിട്ടത് പഠിക്കാന്‍ പറഞ്ഞതിന്: തിരുവല്ലയിലെത്തിയപ്പോള്‍ പൊലീസ് പിടിയിലായി

സ്വന്തം ലേഖകന്‍ കുറുപ്പന്തറ: പഠിക്കാന്‍ പറഞ്ഞതിന് രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥി റെയില്‍വേ ട്രാക്കിലൂടെ 50 കിലോമീറ്റര്‍ നടന്ന് എത്തിയത് തിരുവല്ലയില്‍. വീട്ടിലിരുന്ന് പഠിക്കാന്‍ പറഞ്ഞതിന് കോട്ടയം മാഞ്ഞൂര്‍ സ്വദേശിയായ 17കാരനാണ് രക്ഷിതാക്കളോട് പിണങ്ങി വീടു വിട്ടിറങ്ങിയത്. വീട് വിട്ടിറങ്ങി റെയില്‍വേ ട്രാക്കിലൂടെ നടന്ന വിദ്യാര്‍ത്ഥി തിരുവല്ലയില്‍ വെച്ച് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പൊലീസ് പിടിയിലായ വിദ്യാര്‍ത്ഥിയെ പൊലീസ് ഉദ്യോഗസ്ഥര്‍ തിരികെ വീട്ടില്‍ എത്തിച്ചു. ഇക്കഴിഞ്ഞ...

രാത്രിയുടെ മറവിൽ വ്യാജ പാസിൽ ആലപ്പുഴയ്ക്കു പൂഴിമണ്ണ് കടത്ത്; ടോറസ് ടിപ്പർ ലോറികളും ജെ.സി.ബിയും ഹിറ്റാച്ചിയും പൊലീസ് പിടിച്ചെടുത്തു; മണ്ണ് മാഫിയക്കു ഭീഷണിയുമായി കടുത്തുരുത്തി പൊലീസ്

സ്വന്തം ലേഖകൻ കടുതുരുത്തി: രാത്രിയുടെ മറവിൽ അമിത വേഗത്തിൽ ഭൂമി തുരന്ന് മണ്ണെടുത്ത് വിൽപ്പന നടത്തുന്ന മണ്ണ് മാഫിയക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. കടുത്തുരുത്തി പൊലീസ് രാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ശക്തമായ നടപടിയുണ്ടായത്. നിറയെ മണ്ണുമായി എട്ടു ടോറസ് ലോറികളും, മൂന്നു ടിപ്പറുകളും ഓരോ ജെ.സിബിയും , ഹിറ്റാച്ചിയും പൊലീസ് പൊക്കി അകത്താക്കി. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ നടത്തിയ...

കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും ; ജനവാസ മേഖലയിൽ ഇനി കള്ളുഷാപ്പുകൾ അനുവദിക്കരുത് : ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും. ജനവാസ മേഖലയിൽ കള്ളുഷാപ്പുകൾ അനുവദിക്കില്ല.ഉത്തരവുമായി ഹൈക്കോടതി. വൈക്കം ഇരുമ്പൂഴിക്കരയിലെ കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്കിന്റെ വിധി. ഇതോടൊപ്പം നാട്ടുകാരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കാത്ത കള്ളുഷാപ്പുകൾക്ക് മാത്രമേ ലൈസൻസ് പുതുക്കി നൽകാവൂ എന്നും കോടതി ഉത്തരവിട്ടു. നാട്ടുകാരുടെ സ്വകാര്യത മാനിക്കാതെ കള്ളുഷാപ്പുകൾക്ക് ലൈസൻസ് നൽകാൻ പാടില്ല. നിലവിൽ കള്ള് ഷാപ്പുകൾക്കുള്ള ലൈസൻസുകൾ പുതുക്കുന്നതിന്...

സി പി എം നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ വൈക്കം : സിപിഐഎം വൈക്കം ഏരിയാകമ്മറ്റിയുടെ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെയുടെയും നേതൃത്വത്തിൽ ഹോം ക്വാറൻ്റൈനിൽ താമസിക്കുന്ന മുഴുവൻ ആളുകൾക്കും , അടക്കം 2000ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സിപിഎം സെക്രട്ടറി കെ.അരുണൻ, പാർട്ടി നേതാവ് കെ കെ ഗണേശന്റെ സാന്നിധ്യത്തിൽ ഉദയനാപുരം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി രവികുമാറിന് ആദ്യ കിറ്റ് വിതരണം ചെയ്തു.

സ്‌കൂളുകളിൽ കളക്ഷൻ ബിന്നുകൾ: ജില്ലാതല ഉദ്ഘാടനം ഒക്ടോബർ മൂന്നിന്

സ്വന്തം ലേഖകൻ കോട്ടയം: മാലിന്യം തരംതിരിച്ച് സംസ്‌ക്കരിക്കേണ്ടതിൻറെ ആവശ്യകത സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന് സ്‌കൂളുകളിൽ കളക്ഷൻ ബിന്നുകൾ സ്ഥാപിക്കുന്ന കളക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിക്ക് ഒക്ടോബർ മൂന്നിന് തുടക്കമാകും. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ സ്‌കൂളിൽ രാവിലെ 10ന് ജില്ലാ കളക്ടർ പി. കെ. സുധീർ ബാബു ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർമാൻ പി. ശശിധരൻ അധ്യക്ഷത വഹിക്കും. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഫിലിപ്പ്...

മൂന്നര പതിറ്റാണ്ടിന് ശേഷം ആ കൂട്ടുകാർ വീണ്ടും സ്‌കൂൾ മുറ്റത്ത് ഒത്തു കൂടി; വൈക്കത്തെ പഴയ സ്‌കൂൾ കുട്ടികളുടെ കൂട്ടായ്മ ആവേശമായി

സ്വന്തം ലേഖകൻ കോട്ടയം: വൈക്കം (വെസ്റ്റ് ) ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ (മടിയത്തറ) 1984 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ഓർമ്മക്കൂട്ടത്തിൻെ നേതൃത്വത്തിൽ പഴയ കൂട്ടുകാർ വീണ്ടും സ്‌കൂൾ മുറ്റത്ത് ഒത്തു കൂടി. ജീവകാരുണ്യ പ്രവർത്തനങ്ങൾ അടക്കം ഏറ്റെടുത്തു നടത്തുന്നതിന്റെ ഭാഗമായാണ് പഴയ കാല വിദ്യാർത്ഥികൾ ഒത്തു കൂടിയത്. 2017 ലാണ് ഓർമ്മക്കൂട്ടം ഒരു കൂട്ടം പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രൂപീകരിച്ചത്. ...

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മസ്റ്ററിങ്ങ്

സ്വന്തം ലേഖകൻ കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾ ജനുവരി 31 നകം മസ്റ്ററിങ്ങ് നടത്തേണ്ടതാണ്. ഫെബ്രുവരി ഒന്നു മുതൽ പെൻഷൻ ലഭിക്കുന്നതിനായി മസ്റ്ററിക്ക് നിർബന്ധമാണ്. അക്ഷയ സെന്റർ വഴി മസ്റ്ററിങ്ങ് നടത്താത്തവർക്കാണ് ക്ഷേമനിധി ബോർഡ് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നത്.

ലോക്ക് ഡൗൺകാലത്ത് നാട്ടുകാരുടെ റോഡ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചു..! റോഡ് നിർമ്മിച്ചത് ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റ്

തേർഡ് ഐ ബ്യൂറോ ഓലിക്കാട്: ലോക്ക് ഡൗൺകാലത്ത് നാട്ടുകാരുടെ റോഡ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ച് ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റി. നാട്ടുകാർ സ്വപ്‌നം കണ്ടിരുന്ന മാസങ്ങൾ നീണ്ടു നിന്ന റോഡ് എന്ന സ്വപ്‌നമാണ് യാഥാർത്ഥ്യമായത്.   നാടുകുന്ന് - ഓലിക്കാട് - നിധീരിപ്പടി റോഡാണ് ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ നിർമ്മിച്ചത്. നൂറുകണക്കിന് നാട്ടുകാർക്കാണ് ഈ റോഡിന്റെ നേട്ടം ലഭിക്കുന്നത്. നിർമ്മാണ...