Monday, September 20, 2021

കോട്ടയത്തെ പാടങ്ങൾ ചുവന്നു: ആമ്പലിന്റെ ഇതളുകളിലെ ചുവപ്പ് പാടങ്ങളിലേയ്ക്ക് പടർന്നു; കാണാം ആ കാഴ്ചകൾ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തിന്റെ പാടശേഖരങ്ങൾക്ക് ആമ്പലിന്റെ ചുവപ്പ് നിറം..! പ്രളയത്തിൽ കൃഷി നശിച്ചെങ്കിലും ഈ പാടശേഖരങ്ങളെല്ലാം ചുവപ്പിന്റെ ആമ്പൽപ്പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ്. കോട്ടയത്തെ പാടശേഖരങ്ങളിൽ കഴിഞ്ഞ പ്രളയകാലത്ത് വെള്ളം നിറഞ്ഞിരുന്നു. ഇതേ തുടർന്ന് കൃഷി ഇറക്കാൻ വൈകിയ നെൽപാടങ്ങളിൽ പൂത്ത് നിൽക്കുന്നത് ആമ്പൽ പൂക്കളാണ്. കർഷകന്റെ തകർന്ന സ്വപ്‌നങ്ങളാണ് ഇവിടെ ചുവന്ന് പൂത്ത് നിൽക്കുന്നതെന്ന്...

രോഗം എത്ര ഗുരുതരമാണെങ്കിലും ചികിത്സ ഞങ്ങൾക്ക് തോന്നുമ്പോൾ: ഗുരുതര രോഗം ബാധിച്ചെത്തിയാലും സ്‌കാനിംഗിന് സമയം ഒരു മാസം കഴിഞ്ഞ്: സ്വകാര്യ ലാബുകളെ സഹായിക്കാൻ മെഡിക്കൽ കോളേജ് അധികൃതരുടെ തട്ടിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്‌കനാനിംഗ് വിഭാഗവും പുറത്തെ സ്വകാര്യ ലാബുകളും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് വ്യക്തമാക്കി സ്‌കാനിംഗ് വിഭാഗത്തിലെ തട്ടിപ്പ്. ഗുരുതര രോഗം ബാധിച്ചെത്തിയ രോഗികൾക്ക് പോലും സ്‌കാനിംഗിന് സമയം അനുവദിക്കുന്നത് ഒരു മാസത്തിനു ശേഷം. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മൂന്നാം വാർഡിൽ പ്രവേശിപ്പിച്ചക്കെട്ട രോഗിയ്ക്കാണ് ആശുപത്രി അധികൃതരുടെ ക്രൂരത നേരിടേണ്ടി വന്നത്. ഡോക്ടർമാർ സ്‌കാനിംഗിനായി എഴുതി നൽകിയിട്ടു...

ഗുഡ് ബൈ ഓൾ ..! ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ഗുഡ് ബൈ ഓൾ എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷം ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. തുരുത്തിയിലെ കത്തോലിക്കാ സഭയുടെ പഠന കേന്ദ്രത്തിൽ ഫാമിലി കൗൺസിലിംഗ് കോഴ്‌സിനെത്തിയ ഛത്തീസ്ഗഡ് അംബികാപൂർ ഇടവകാംഗം മുകേഷ് തിർത്തി (36) യാണ് മരിച്ചത്. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച വിശുദ്ധ ആത്മാക്കളുടെ ദിനമായിരുന്നു. ഈ ദിനത്തിൽ പ്രാർത്ഥനകൾക്ക് ശേഷം...

നിലയ്ക്കലിൽ മരിച്ച അയപ്പ ഭക്തന് ആദരാജ്ഞലി അർപ്പിച്ചു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: നിലയ്ക്കൽ മരണപ്പെട്ട അയ്യപ്പഭക്തന് ആദരാഞ്ജലി അർപ്പിച്ചു ശബരിമല കർമ്മസമിതി പ്രവർത്തകർ പെരുന്ന സ്റ്റാന്റിലാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിച്ച ശിവദാസ് സ്വാമികളുടെ മൃതദ്ദേഹത്തിന് കാത്തുനിന്ന പ്രവർത്തകർ ശരണം വിളികൾ മുഴക്കി പുഷ്പാർച്ചന നടത്തി .ശബരിമല കർമ്മസമിതി പ്രസിഡന്റ് പി എൻ ബാലകൃഷ്ണൻ പുഷ്പഹാരം ചാർത്തി. സംഘടനാ സെക്രട്ടറി വി മഹേഷ്, പ്രവർത്തകരായ കെ എസ് ഓമനക്കു ട്ടൻ, എ ഐ രഘു,...

പാറമ്പുഴയിലെ പാറമടയിൽ മൃതദേഹം പൊങ്ങി: മൃതദേഹം കണ്ടെത്തിയത് രണ്ടു ദിവസത്തിനു ശേഷം; പാറമടയിൽ ആൾ വീണെന്ന പരാതിയിൽ തിരച്ചിൽ നടത്തിയില്ലെന്ന് ആരോപണം

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു ദിവസം മുൻപ് പാറമടയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം ഇവിടെ പൊ്ങ്ങി. യുവാവ് വീണതായി ഉയർന്ന പരാതിയിൽ പൊലീസും അഗ്നിശമന സേനയും തിരച്ചിൽ നടത്തിയില്ലെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ പാറമടയിൽ മൃതദേഹം പൊങ്ങിയിരിക്കുന്നത്. വെള്ളത്തിൽ നിന്നും മൃതദേഹം കരയ്‌ക്കെത്തിക്കാത്തതിനാൽ മരിച്ചത് ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 27 ന് രാത്രി 11 മണിയോടെയാണ് പാറമ്പുഴ സംക്രാന്തി വെള്ളൂപ്പറമ്പ് റൂട്ടിൽ ബ്ലസിപ്പടിയ്ക്ക്...

ബിവറേജിൽ ഉന്തുംതള്ളുമുണ്ടാക്കി പോക്കറ്റടി: നഗരത്തിലെ മൂന്നു സാമൂഹ്യവിരുദ്ധർ പിടിയിൽ; പിടിയിലായവർ നഗരത്തിലെ സ്ഥിരം പ്രശ്‌നക്കാർ; നഗരം ക്ലീനാക്കാൻ ഈസ്റ്റ് പൊലീസിന്റെ ഓപ്പറേഷൻ ക്ലീൻ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലും പരിസരപ്രദേശത്തും കറങ്ങിത്തിരിഞ്ഞ് നടക്കുന്ന അക്രമി സാമൂഹ്യ വിരുദ്ധ സംഘത്തിലെ മൂന്നു പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായാണ് അറസ്റ്റ്. നാഗമ്പടത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി മോഷണം നടത്തുന്ന സംഘത്തിലെ മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പായിക്കാട് സ്വദേശികളായ സുജി (48), പ്രദീപ് (44), കരുനാഗപ്പള്ളി സ്വദേശി ആൻസൺ...

ഏറ്റുമാനൂരിലെ ഗുണ്ടാ അതിക്രമം: അഖിലിനും സംഘത്തിനുമെതിരെ വധശ്രമക്കേസ്; അഖിലിനെതിരെ കാപ്പയും ചുമത്തും; അലോട്ടിയുടെ നേതൃത്വത്തിൽ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലും അഖിലിന്റെ ജാമ്യം റദ്ദാക്കും

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിലും പരിസര പ്രദേശത്തും അഴിഞ്ഞാടിയ ഗുണ്ടാ അക്രമി സംഘത്തലവൻ അഖിൽ രാജിനെതിരെ കാപ്പ ചുമത്താൻ ഗാന്ധിനഗർ പൊലീസ് തയ്യാറെടുക്കുന്നു. പന്ത്രണ്ടിലേറെ കേസുകളിൽ പ്രതിയായ അഖിലിനെ ഗുണ്ടാ പട്ടികയിൽപ്പെടുത്തി ഒരു വർഷം തടവിൽ സൂക്ഷിക്കുന്നതിനുള്ള നടപടികളാണ് പൊലീസ് ആലോചിക്കുന്നത്. ഏറ്റുമാനൂരിൽ കോളേജിനുള്ളിൽ വിദ്യാർത്ഥിയെ കുത്തിവീഴ്ത്തുകയും, പാറമ്പുഴയിൽ വീടിനുള്ളിൽ കയറി യുവാവിനെ ആക്രമിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ ആർപ്പൂക്കര ചക്കിട്ടപ്പറമ്പിൽ അഖിൽ...

പനച്ചിക്കാട് പഞ്ചായത്തിൽ വീണ്ടും സിപിഎം പ്രസിഡന്റ്: കോൺഗ്രസും എൻഡിഎയും വിട്ടു നിന്നപ്പോൾ ഇടതിന് വീണ്ടും സുഖ ഭരണം; ബിജെപിയുമായി സഖ്യമെന്ന ആരോപണം ഉന്നയിച്ച് ഇരുപക്ഷവും

സ്വന്തം ലേഖകൻ പരുത്തുംപാറ: പനച്ചിക്കാട് പഞ്ചായത്തിൽ രണ്ടു മാസത്തിനു ശേഷം വീണ്ടും സിപിഎം ഭരണം. അവിശ്വാസ പ്രമേയത്തിലൂടെ കോൺഗ്രസ് പുറത്താക്കിയ സിപിഎം അംഗം ഇ.ആർ സുനിൽകുമാർ വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസും എൻഡിഎ അംഗങ്ങളും വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നതോടെയാണ് ഇടതു മുന്നണിയ്ക്ക് വീണ്ടും ഭരണം പിടിക്കാനുള്ള സാഹചര്യമുണ്ടായത്. ആഗസ്റ്റ് 30 നാണ് കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ തുടർന്നു സിപിഎം പ്രസിഡന്റ്...

ബുധനാഴ്ച വൈക്കം താലൂക്കിൽ ഹർത്താൽ; വൈക്കത്ത് ആർഎസ്എസ് ഓഫിസിനു നേരെ കല്ലേറ്: രണ്ടു നേതാക്കൾക്ക് പരിക്ക്; വിവിധയിടങ്ങളിൽ ആർഎസ്എസ് – സിപിഎം സംഘർഷം

തേർഡ് ഐ ബ്യൂറോ വൈക്കം: വൈക്കത്ത് വിവിധ സ്ഥലങ്ങളിൽ ആർഎസ്എസ് സിപിഎം സംഘർഷം. വൈക്കം ക്ഷേത്രത്തിനു സമീപത്തെ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ. അക്രമത്തിൽ പ്രതിഷേധിച്ച് സംഘ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈക്കം താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ വൈക്കം ക്ഷേത്രത്തിൽ കിഴക്കേ...

പൊട്ടിപ്പൊളിഞ്ഞ് നഗരസഭയുടെ കെട്ടിടങ്ങൾ: ഏതു നിമിഷവും നിലം പൊത്താറായി നിൽക്കുന്നത് നഗരത്തിലെ നിരവധി കെട്ടിടങ്ങൾ; ദുരന്തം കാത്തിരിക്കുന്ന നഗര കെട്ടിടങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിൽ കോട്ടയം നഗരത്തിലുള്ള പത്തിലേറെ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ. നഗരസഭയുടെ ഉടമസ്ഥതയിൽ കോട്ടയം പഴയ ബോട്ട് ജെട്ടിയിലുള്ള റെസ്റ്റ് ഹൗസ് മുതൽ നൂറുകണക്കിനു ആളുകൾ ദിവസവും എത്തിച്ചേരുന്ന മാംസ മാർക്കറ്റ് വരെയുള്ള കെട്ടിടങ്ങളാണ് ഏതു നിമിഷവും തലയിൽ വീഴാമെന്ന രീതിയിൽ നിൽക്കുന്നത്. കോട്ടയം നഗമധ്യത്തിൽ ചന്തയ്ക്കുള്ളിൽ നിൽക്കുന്ന കെട്ടിടത്തിന്റെ പിൻവശത്ത് ആലുകളും കാടും മുളച്ച് നിൽക്കുകയാണ്. ഈ കെട്ടിടത്തിനു...