’20 വര്‍ഷമായി കുടുംബത്തെ വേട്ടയാടുന്നു; ഉമ്മൻചാണ്ടി ഡയറി എഴുതിയിരുന്നു; ചികിത്സയെക്കുറിച്ച്‌ അതിലുണ്ട്’; ചികിത്സാ വിവാദത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

സ്വന്തം ലേഖിക കോട്ടയം: 20 വര്‍ഷമായി കുടുംബത്തെ വേട്ടയാടുന്നുവെന്ന് ചാണ്ടി ഉമ്മൻ. ആരോഗ്യസ്ഥിതിയെയും രോഗ ചികില്‍സയെയും കുറിച്ച്‌ ഉമ്മൻചാണ്ടി ഡയറിയില്‍ എഴുതിയിരുന്നുവെന്നും അതില്‍ താൻ മുൻകൈ എടുത്ത് അമേരിക്കയില്‍ കൊണ്ടുപോയി ചികില്‍സിച്ചതടക്കമുള്ള കാര്യങ്ങള്‍ എഴുതിയിട്ടുണ്ടെന്നും ചണ്ടി ഉമ്മൻ പറഞ്ഞു. ചികിത്സാ വിവാദത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഒക്ടോബറിലാണ് ഡയറി എഴുതിയത്. ഇതെല്ലാം ജനങ്ങള്‍ അറിയട്ടെയെന്നും തന്റെ പിതാവിനെ ഞാൻ ദൈവമായാണ് കാണുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു. ചാണ്ടി ഉമ്മന്റെ വാക്കുകളിലേക്ക്… ”കോണ്‍ഗ്രസിന്റെ രണ്ട് ചെറുപ്പക്കാര്‍ തമ്മിലുള്ള സംഭാഷണം. ഫേക്കാണോ അല്ലയോ? അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ അദ്ദേഹം […]

പോളിങ് കുതിപ്പിലേക്ക് പുതുപ്പള്ളി….! യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ജോർജിയൻ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി; സർക്കാരിൻ്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ്

സ്വന്തം ലേഖിക കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഒൻപത് മണി പിന്നിടുമ്പോള്‍ 15.36% ശതമാനം പോളിംഗാണ് നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കുടുംബത്തോടൊപ്പം ജോർജിയൻ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി മിക്ക ബൂത്തുകളിലും നീണ്ട ക്യൂവാണുള്ളത്. 9.00 മണിവരെയുള്ള പോളിങ് മൊത്തം ശതമാനം: 15.36% പോൾ ചെയ്ത വോട്ട് : 27099 പുരുഷന്മാർ: 14667 സ്ത്രീകൾ: 12432 ട്രാൻസ്ജെൻഡർ: 0 മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി ജനവിധി തേടുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും […]

പുതുപ്പള്ളി വിധിയെഴുത്തുന്നു…! വോട്ടെടുപ്പ് പുരോഗമിക്കുന്നു; എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വോട്ട് രേഖപ്പെടുത്തി; മിക്ക ബൂത്തുകളിലും നീണ്ട ക്യൂ; ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ്; ആവേശത്തോടെ വോട്ടർമാർ…

സ്വന്തം ലേഖിക കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വോട്ട് രേഖപ്പെടുത്തി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 12.5% ശതമാനം പോളിംഗാണ് നടന്നത്. മിക്ക ബൂത്തുകളിലും നീണ്ട ക്യൂവാണുള്ളത്. അതേസമയം, അയര്‍ക്കുന്നം സര്‍ക്കാര്‍ എല്‍ പി സ്കൂളിലെ പത്താം നമ്ബര്‍ ബൂത്തില്‍ വോട്ടെടുപ്പ് അര മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. യന്ത്രത്തകരാര്‍ മൂലമാണ് പത്താം നമ്ബര്‍ ബൂത്തില്‍ വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിയത്. വാകത്താനെ ജിഎല്‍ പി സ്കൂളിലെ 163-ാം നമ്ബര്‍ ബൂത്തിലെ വോട്ടിംഗ് […]

വൈക്കത്ത് ഓട്ടോറിക്ഷയിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ; പിടിയിലായത് വെച്ചൂർ സ്വദേശികൾ

സ്വന്തം ലേഖിക വൈക്കം: ഓട്ടോറിക്ഷയിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ അംബികാ മാർക്കറ്റ് വേരുവള്ളി ഭാഗത്ത് പാലക്കാട്ട് വീട്ടിൽ ആരോമൽ (23), വെച്ചൂർ വേരുവള്ളി ഭാഗത്ത് കുറച്ചേരിൽ വീട്ടിൽ അർജുൻ(23), വെച്ചൂർ വേരുവള്ളി ഭാഗത്ത് പുത്തൻതറയിൽ വീട്ടിൽ അനന്തു (23), വെച്ചൂർ വേരുവള്ളി ഭാഗത്ത് പുത്തൻതറയിൽ വീട്ടിൽ അഭിജിത്ത് (23) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞമാസം 29 തീയതി രാത്രി 10 മണിയോടുകൂടി വേരുവള്ളി അംബേദ്കർ […]

കോട്ടയം തൃക്കൊടിത്താനത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; മാടപ്പള്ളി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃക്കൊടിത്താനം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി തെങ്ങണ ഭാഗത്ത് ആനന്ദഭവനം വീട്ടിൽ വിനോദ് കുമാർ (37) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തൃക്കൊടിത്താനത്ത് താമസിക്കുന്ന യുവതിക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് ജി.യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ജോമോൻ ആദ്യം കഴുത്തറുത്തത് ഏഴ് വയസുകാരിയുടെ; അനിയത്തിയുടെ നിലവിളി കേട്ടെത്തിയ മറ്റു മക്കളെയും വെറുതെ വിട്ടില്ല; മൂന്ന് കുരുന്നുകളുടെ കഴുത്തറുത്തത് മക്കളെ ഒന്നരവര്‍ഷമായി ഒറ്റക്ക് നോക്കിയിരുന്ന പിതാവും; ചോരയില്‍ കുളിച്ചു കിടക്കുന്ന കുട്ടികളെ ആദ്യം കണ്ടത് ബന്ധുക്കൾ; പാലാ രാമപുരത്തെ കൊടും ക്രൂരതയിൽ നടുങ്ങി നാട്ടുകാര്‍….!

സ്വന്തം ലേഖിക കോട്ടയം: പാലാ രാമപുരത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചോരയില്‍ കുളിച്ചു വീണുകിടക്കുന്ന കുട്ടികളെ ആദ്യം കണ്ടത് ബന്ധുക്കളായിരുന്നു. അര്‍ദ്ധരാത്രിയില്‍ ജോമോൻ ആദ്യം കഴുത്തറുത്തത് ഇളയ കുട്ടിയുടേതായിരുന്നു. അനിയത്തിയുടെ നിലവിളി കേട്ട് എന്നേറ്റു വന്ന മൂത്ത മകളെയും ജോമോൻ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കഴുത്തുമായി കുട്ടികള്‍ നിലവിളിച്ചുകൊണ്ട് തൊട്ടടുത്ത് താമസിക്കുന്ന ജോമോന്റെ മാതാവിന്റെ വീട്ടിലേക്കാണ് ഓടി കയറിയത്. പിന്നാലെ കുട്ടികള്‍ തളര്‍ന്നു വീണു. വാതില്‍ തുറന്നിറങ്ങിയ ജോമോന്റെ ബന്ധുക്കള്‍ ചോരയില്‍ കുളിച്ചു വീണുകിടക്കുന്ന മക്കളെയാണ് […]

പുതുപ്പള്ളിയിൽ വോട്ടെടുപ്പ് നാളെ; മണ്ഡലത്തിലുള്ളത് 1,76,417 വോട്ടർമാർ; 182 ബൂത്തുകളിലായി ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത് 872 ഉദ്യോഗസ്ഥരെ; എല്ലാ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തി; സുരക്ഷയ്ക്കായി 675 അംഗ പോലീസ് സേന; പോളിങ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾക്ക് വിലക്ക്; വോട്ട് ചെയ്യാനെത്തുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ കെെയിൽ കരുതുക…!

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നാളെ രാവിലെ (സെപ്റ്റംബർ 5) ഏഴുമണി മുതൽ വൈകിട്ട് ആറുമണിവരെ നടക്കും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണുള്ളത്. പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 5.30 മുതൽ പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് […]

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ അടക്കമുള്ള പോളിങ് സാമഗ്രികൾ വിതരണം ചെയ്തു; വിതരണം 182 പോളിങ് സ്റ്റേഷനുകളിലേക്ക്

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വിവിധ പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള പോളിങ് സാമഗ്രികൾ വിതരണം ചെയ്തു. കോട്ടയം ബസേലിയസ് കോളജിൽ സജ്ജീകരിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ അടക്കമുള്ള പോളിങ് സാമഗ്രികൾ ജില്ലാ ഇലക്ഷൻ ഓഫീസറും ജില്ലാ കളക്ടറുമായ വി.വിഗ്നേശ്വരി, റിട്ടേണിങ് ഓഫീസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പുറത്തെടുത്ത് വിവിധ പോളിങ് സ്റ്റേഷനുകളിലേക്ക് വിതരണം ചെയ്തത്. പോളിങ് സാമഗ്രികളുടെ വിതരണത്തിനായി അഞ്ച് കൗണ്ടറുകളാണ് ഒരുക്കിയിരുന്നത്. 182 പോളിങ് സ്റ്റേഷനുകളിലേക്കാണ് പോളിങ് സാമഗ്രികൾ വിതരണം […]

പാലാ രാമപുരത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു; ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഒരാളുടെ നില അതീവ ഗുരുതരം

സ്വന്തം ലേഖിക കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി പുലിക്കുന്നേല്‍ ജോമോൻ (40) ആണ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ അനാമികയുടെ നില അതീവ ഗുരുതരമാണ്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് ശേഷം […]

മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം സെപ്തംബർ 6ന്

സ്വന്തം ലേഖിക കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം 2023 സെപ്തംബർ 6 ബുധനാഴ്ച നടക്കും. രാവിലെ 5 ന് നിർമ്മാല്യം’ അഭിഷേകം. 6 ന് വിശേഷാൽ ഗണപതി ഹോമം 7.30 ന് പറ വഴിപാട് 10. ന് ഉച്ചപൂജ 12 ന് പ്രസാദമൂട്ട്’ 2 മുതൽ പുരാണ പാരായണം’ 6.30ന് ശോഭായാത്രക്ക് സ്വീകരണം. തുടർന്ന് ദീപാരാധന ‘ ദീപകാഴ്ച്ച. 8 ന് ശ്രീരജ്ഞിനി മ്യൂസിക്‌ ക്ലബ് മണർകാട് അവതരിപ്പിക്കുന്ന ഭക്തിഗാനമേള. ന്യത്താഞ്ജലി’ .രാത്രി 11.30 ന് അവതാര പൂജ. […]