കോട്ടയം ജില്ലയിൽ നാളെ (10-10-2023) തെങ്ങണ, ചെമ്പ്, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (10-10-2023) തെങ്ങണ, ചെമ്പ്, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.തെങ്ങണ സെക്ഷന്റെ പരിധിയിൽ വരുന്ന കുര്യച്ചൻ പടി, ഇറ്റലിമഠം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ് 2. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് ഉള്ളതിനാൽ ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇളപ്പുങ്കൽ, അജ്മി, കെ.കെ, പേഴുംകാട്, മാതാക്കൽ, തോട്ടുമുക്ക്, മുരിക്കോലി, നടക്കൽ, നടക്കൽ കോസ് വേ, താഴത്തെ നടക്കൽ, വി.ഐ.പി കോളനി, […]

അസമിൽ നിന്നും വിൽപ്പനയ്ക്കായി ട്രെയിൻ മാർഗ്ഗം കടത്തിയത് 1.950 കിലോ കഞ്ചാവ്; കോട്ടയം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി അസം സ്വദേശി എക്സൈസ് പിടിയിൽ

കോട്ടയം: അസാമിൽ നിന്നും വില്പനയ്ക്കായി ട്രെയിൻ മാർഗ്ഗം കോട്ടയത്ത് എത്തിച്ച 1.950 കിലോ കഞ്ചാവ് മായി പ്രതി അറസ്റ്റിൽ. അസാം സ്വദേശി നൂർ ഇസ്ലാം ഷേക്ക് ( 43 ) നെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും പാർട്ടിയും ചേർന്ന് പിടികൂടിയത. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്താൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടി കൂടാനായത്. ഇയാളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ […]

ബഹളം വച്ചതിനെത്തുടർന്ന് സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോകുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് ആക്രമിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലുപേരെ കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു

 സ്വന്തം ലേഖകൻ  കോട്ടയം: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് കാഞ്ഞിരംജെട്ടി ഭാഗത്ത് പള്ളത്തുശ്ശേരിൽ വീട്ടിൽ മോഹിത് വർഗീസ് മാത്യു (36), തിരുവാർപ്പ് കാഞ്ഞിരംജെട്ടി ഭാഗത്ത് പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ്(26), വേളൂർ ചുങ്കത്ത് മുപ്പതിൽ ഭാഗത്ത് പരുവക്കുളം വീട്ടിൽ ജിബിൻ പി.കെ(29), വേളൂർ ചുങ്കത്ത് മുപ്പതിൽ ഭാഗത്ത് 20 ൽചിറ വീട്ടിൽ രാജീവ് ഇ.എസ് (43) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടുകൂടി പുത്തനങ്ങാടി ഭാഗത്ത് ബഹളം ഉണ്ടാക്കിയ ഇവരെ ഇവിടെനിന്നും […]

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; അയ്മനം സ്വദേശി അറസ്റ്റിൽ

കോട്ടയം: മധ്യവയസ്കയായ വീട്ടമ്മയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം മര്യാതുരുത്ത് ഭാഗത്ത് കുളത്തിൻകര വീട്ടിൽ സരുൺ സത്യൻ(സത്യപ്പൻ 26) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി 10:30 മണിയോടുകൂടി കുടമാളൂർ പുളിഞ്ചുവട് സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെയും മകനെയും മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന വാളു കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. വീട്ടമ്മയുടെ മകനും, ഇയാളും തമ്മിൽ പുളിഞ്ചുവട് കവലയിൽ വച്ച് […]

അനധികൃതമായി മദ്യം കൈവശം വച്ച് വിൽപ്പന ; കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4.5 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു ; സംഭവത്തിൽ ഇടക്കുന്നം പാറത്തോട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ  കാഞ്ഞിരപ്പള്ളി: അനധികൃതമായി മദ്യം കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് ലൈബ്രറി ഭാഗത്ത് അഞ്ചാനിയിൽ വീട്ടിൽ ജിബിൻ സെബാസ്റ്റ്യൻ (32), ഇടക്കുന്നം പാറത്തോട് ചിറ ഭാഗത്ത് കാവാലം വീട്ടിൽ രാജേഷ് കെ.ആർ(36) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പാറത്തോട് വെളിച്ചയാനി ഭാഗത്ത് ഇവര്‍ അനധികൃതമായി മദ്യ വില്പന നടത്തുന്നതറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. ജിബിൻ തന്റെ ഓട്ടോറിക്ഷയിൽ സുഹൃത്തായ രാജേഷുമായി ചേർന്ന് അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് […]

കോട്ടയം കുമാരനല്ലൂരിൽ ഡോഗ് ട്രെയിനിങ് സെന്ററിന്റെ മറവിൽ കഞ്ചാവ് വിൽപ്പന: രണ്ട് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് ഏറ്റുമാനൂർ, മാഞ്ഞൂർ സ്വദേശികൾ

സ്വന്തം ലേഖിക ഗാന്ധിനഗർ: കുമാരനല്ലൂരിൽ ഡോഗ് ട്രെയിനിങ് സെന്ററിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ കേസില്‍ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കിസ്മത്ത്പടി ഭാഗത്ത് കാട്ടുകുന്നേൽ വീട്ടിൽ അഖിൽ ഷാജി (25), മാഞ്ഞൂർ മേമുറി വാതുപള്ളി വീട്ടിൽ അനിൽകുമാർ(ഉണ്ണിക്കുട്ടൻ 24) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കുമാരനെല്ലൂരിൽ വീട് വാടകക്കെടുത്ത് ഡോഗ് ട്രെയിനിങ് സെന്റർ നടത്തിയിരുന്ന കോട്ടയം പാറമ്പുഴ സ്വദേശിയായ റോബിൻ ജോർജിന്റെ വീട്ടിൽ നിന്നും കഴിഞ്ഞ മാസം 17.8 കിലോ കഞ്ചാവ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. […]

വിദ്യാലയങ്ങളിലും വിദ്യാർഥികളുടെ വീടുകളിലും വിഷരഹിത പച്ചക്കറിത്തോട്ടം…! കോട്ടയം എലിക്കുളത്ത് ‘ഹരിതകം’ പദ്ധതിക്ക് തുടക്കം; വിദ്യാർഥികൾക്ക് പച്ചക്കറി തൈ നൽകി പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളിൽ കാർഷികാഭിരുചി വളർത്താൻ ആവിഷ്‌ക്കരിച്ച ‘ഹരിതകം’ പദ്ധതിക്കു തുടക്കമായി. ഇളങ്ങുളം ശ്രീ ധർമ്മശാസ്താ കെ.വി.എൽ.പി. സ്‌കൂളിൽ വിദ്യാർഥികൾക്ക് പച്ചക്കറി തൈ നൽകി പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി നിർവഹിച്ചു. പഞ്ചായത്തിലെ എൽ.പി., യു.പി, ഹൈസ്‌കൂളുകളിൽ നിന്ന് 12 വിദ്യാലയങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. വിദ്യാലയങ്ങളിലും വിദ്യാർഥികളുടെ വീടുകളിലും വിഷരഹിത പച്ചക്കറിത്തോട്ടം ഒരുക്കുന്നതാണ് പദ്ധതി. നടീൽ വസ്തുക്കളുടെ വിതരണം, പഠനപരിപാടികൾ, മത്സരങ്ങൾ എന്നിവ പദ്ധതിയോടനുബന്ധിച്ച് എലിക്കുളം കൃഷിഭവൻ സംഘടിപ്പിക്കും. മല്ലികശ്ശേരി എസ്.ഡി.യു.പി.എസ്., സെന്റ് മാത്യൂസ് എൽ.പി.എസ്., യു.പി.എസ്. എലിക്കുളം, […]

കോട്ടയത്ത് പൊൻ പള്ളിയിൽ തോട്ടിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ബൈക്ക് കണ്ടെത്തി; പാറമ്പുഴ സ്വദേശിയുടെ മോഷണം പോയ ബൈക്കാണ് പൊൻപള്ളി തോട്ടിൽ നിന്നും  കണ്ടെത്തിയത് ; സംഭവത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ് 

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയത്ത് പൊൻ പള്ളി പാലത്തിനു സമീപം തോട്ടിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ബൈക്ക് കണ്ടെത്തി. പാറമ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇന്നലെ മോഷണം പോയ ബൈക്കാണ് പൊൻപള്ളി തോട്ടിൽ നിന്നും ഇന്ന് രാവിലെ കണ്ടെത്തിയത്. തോട്ടിൽ ബൈക്ക് കിടക്കുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സ് അധികൃതരെ വിവരം അറിയിച്ച് ഇവർ എത്തി ബൈക്ക് തോട്ടിൽ നിന്നും പുറത്തെടുത്തു. രാത്രിയിൽ മോഷണം പോയ ബൈക്ക് എങ്ങനെയാണ് പൊൻപള്ളി തോട്ടിൽ വന്നതെന്ന് അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. തോട്ടിൽ മറ്റെന്തെങ്കിലും അസ്വാഭാവികമായി ഉണ്ടോ എന്നറിയാനുള്ള തിരച്ചിലും ഫയർഫോഴ്സ് […]

മുണ്ടക്കയം ഈസ്റ്റ്‌ എ ഐ ടി യു സി  മേഖല കൺവെൻഷൻ ; വാഴൂർ സോമൻ എം എൽ എ  ഉദ്ഘാടനം ചെയ്തു ; കൊക്കയർ, പെരുവന്താനം മേഖല ഭാരവാഹികളെ  തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: മുണ്ടക്കയം ഈസ്റ്റ്‌ എ ഐ ടി യു സി  മേഖല കൺവെൻഷൻ നടന്നു.  35 മൈൽ റാണി ഓഡിറ്റോറിയത്തിൽവെച്ച് നടന്ന യോഗം വാഴൂർ സോമൻ എം എൽ എ  ഉദ്ഘാടനം ചെയ്തു. ഗോപി കാണയങ്കവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കൊക്കയർ, പെരുവന്താനം മേഖല ഭാരവാഹികളെ  തിരഞ്ഞെടുത്തു. പി എൻ  സത്യൻ സെക്രട്ടറിയായും മുരളി കല്ലേപ്പാലം പ്രസിഡന്റായും സജിനി ജയകുമാർ ട്രഷററായും 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. എ ഐ ടി യു സി മണ്ഡലം സെക്രട്ടറി വി […]

‘കോട്ടയം മാത്രം പോര’; ലോക്സഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് മാണി വിഭാഗം

സ്വന്തം ലേഖിക കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഒരു സീറ്റ് ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. ഇടത് മുന്നണിയോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യം ഉയരുമ്പോഴാണ് കൂടുതല്‍ സീറ്റെന്ന സമ്മര്‍ദ്ദ തന്ത്രവുമായി ജോസ് കെ മാണി രംഗത്ത് എത്തുന്നത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടതിന് ശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. സിറ്റിംഗ് സീറ്റായ കോട്ടയം തന്നെയായിരിക്കും ഇടതുമുന്നണിയും കേരളാ […]