play-sharp-fill

പ്രണയത്തിൽ നിന്ന് പിന്മാറാൻ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: ഗാന്ധിനഗർ എസ്. ഐ. എം. എസ് ഷിബുവിനു സസ്‌പെൻഷൻ.

സ്വന്തം ലേഖകൻ കോട്ടയം: പ്രണയത്തിൽ നിന്നു പിന്മാറാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ്. ഐയ്ക്ക് സസ്‌പെൻഷൻ. ഗാന്ധിനഗർ എസ്. ഐ എം. എസ് ഷിബുവിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

അവയവമാറ്റ ശസ്ത്രക്രിയ: രോഗികൾക്ക് സർക്കാർ സഹായം നൽകും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ കോട്ടയം: അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവർക്കു തുടർന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനു സർക്കാർ പിന്തുണ നൽകുന്ന പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളജിൽ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾ മാറ്റിവയ്ക്കുന്നവർ തുടർ ചികിത്‌സയ്ക്കായി വൻ തോതിൽ പണം കണ്ടെത്തേണ്ട സാഹചര്യമാണു നിലവിലുള്ളത്. ഇവർക്കു ഏതു തരത്തിലുള്ള പിന്തുണ നൽകണമെന്ന കാര്യമാണു സർക്കാർ ആലോചിച്ചു വരുന്നത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സംസ്ഥാനത്തു ശരാശരി എട്ടു ലക്ഷം രൂപയാണു ചെലവു വരുന്നത്. […]

കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു

സ്വന്തം ലേഖകൻ തലയോലപ്പറന്പ്: പ്രഭാതസവാരിക്കിറങ്ങിയാൾ ബൈക്കിടിച്ചു മരിച്ചു. തലയോലപ്പറന്പ് പുളിയന്പള്ളിൽ പി.ജെ. വിജയൻ (69) ആണ് മരിച്ചത്. ഇന്നു രാവിലെ ആറിന് മിഠായിക്കുന്ന് ഭാഗത്തു വച്ചു ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ മോഹനനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രുഷയ്ക്ക് ശേഷം വിദഗ്ധ ചികിൽസയ്ക്കായി ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സരോജിനി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: വിദ്യ, ശ്രീജി. തലയോലപ്പറന്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

പൊലീസുകാരൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ അയർക്കുന്നം: വിഷം ഉള്ളിൽ ചെന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥർ മരിച്ചു.  അമയന്നൂർ പുളിയൻമാക്കൽ നെടുങ്കേരിൽ അനീഷ്​കുമാറാണ്​(41)മരിച്ചത്​.കോട്ടയം വിജിലൻസിലെ സിവിൽ പോലീസ് ഓഫീസറാ ഇദേഹത്തെ ദിവസങ്ങൾക്കു മുന്പാണു വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്​ച രാത്രിയിലായിരുന്നു മരണം.

വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് ആറ്റിലേയ്ക്ക് മറിഞ്ഞു: ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ കുമരകം: ആലപ്പുഴയിൽ നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ആറ്റിലേയ്ക്കു മറിഞ്ഞു. അപകടമുണ്ടായപ്പോൾ, വിനോദ സഞ്ചാരികൾ ഹൗസ് ബോട്ടിലായതിനാൽ ഒഴിവായത് വൻ ദുരന്തം. ഡ്രൈവർമാത്രമേ അപകട സമയത്ത് കാറിനുള്ളിലുണ്ടായിരുന്നുള്ളൂ. അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടു കൈപ്പുഴ മുട്ട് ആറ്റിൽ വീണ കാറിൽ നിന്നും ഡ്രൈവറെ നാട്ടുകാർ സാഹസികമായി പുറത്തെടുക്കുകയായിരുന്നു. 26 നു വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. വേമ്പനാട്ടുകായലിലെ ബോട്ടു യാത്രക്കു ശേഷം തിരികെ മടങ്ങുന്നതിനായി ബോട്ട് ജെട്ടിയിൽ എത്തിയതായിരുന്നു സംഘം. ഇവരെ കയറ്റുന്നതിനായി കാറുമായി വരികയായിരുന്നു […]

കാൽകഴുകാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ കുമരകം: കാൽകഴുകാൻ കൈതോട്ടിലിറങ്ങിയ മധ്യവയസ്​കൻ മുങ്ങി മരിച്ചു.  കങ്ങഴ മൈലാടും ഭാഗത്ത് പാറയിൽ ശശിധരനാണ്​ (65) മരിച്ചത്​. ശനിയാഴ്​ച വൈകീട്ട്​ ആറിന്​ തിരുവാർപ്പ്​ മൂരിപ്പാറയിലായിരുന്നു സംഭവം. ബന്ധുവായ തിരുവാർപ്പ് മണലേച്ചിറ കൃഷ്ണൻകുട്ടിയുടെ കടയിലെ സഹായിയിരുന്നു. മീനച്ചിലാറി​െൻറ കൈവഴിയായ തോട്ടിൽ കൈയും കാലും കഴുകുന്നതിനിടെ തെന്നി വെള്ളത്തിലേക്ക്​ വീഴുകയായിരുന്നു. മൃതദേഹം കോട്ടയം ​െമഡിക്കൽകോളജ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

പൊലീസ് സ്‌റ്റേഷനുള്ളിൽ ആത്മഹത്യ ചെയ്യാൻ പ്രതിയുടെ ശ്രമം: മൂന്നു പൊലീസുകാർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ വൈക്കം: മദ്യപിച്ച്​ ഭാര്യയെ കസേരക്ക്​ തലക്കടിച്ച്​ പരിക്കേൽപിച്ച കേസിൽ കസ്​റ്റഡിയിലെടുത്ത ഭർത്താവ്​ പൊലീസ്​ സ്​റ്റേഷനിലെ ശുചിമുറിയിൽ ആത്​മഹത്യക്ക്​ ശ്രമിച്ചു. വൈക്കം കാളിയാറ്റുനട കുറത്തിത്തറയില്‍ ജയകുമാറാണ്​ (45) ആത്​മഹത്യക്ക്​ ശ്രമിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി വി.എം മുഹമ്മദ് റഫീഖ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്​ച ഉച്ചക്ക്​ 1.30ന്​ വൈക്കം പൊലീസ്​​സ്​റ്റേഷനിലായിരുന്നു സംഭവം. ബ്ലേഡിന്​ കഴുത്തിലും കൈയിലും മാരമുറിവുണ്ടാക്കിയ ഇയാളെ കോട്ടയം മെഡിക്കൽകോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ഇന്ദുവിനെ (40) വെള്ളിയാഴ്ച രാത്രിയാണ്​ മർദിച്ചത്​. ​ഭാര്യയെ കസേരക്ക്​ […]

ശാസ്ത്രി റോഡിലെ ഓട നവീകരിക്കാൻ എം. എൽ. എ ഫണ്ട് അനുവദിക്കും; 30ന് ഉദ്യോഗസ്ഥരുടെ യോഗം – തിരുവഞ്ചൂർ രാധാക്യഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: കയ്യേറ്റത്തെ തുടർന്ന് മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച ശാസ്ത്രി റോഡിലെ ഓട നവീകരിക്കാൻ തുക അനുവദിക്കുമെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം. എൽ. എ. ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഓട നവീകരണത്തേക്കുറിച്ച് ആലോചിക്കുന്നതിനായി മെയ് 30ന് 11 മണിക്ക് കള്ട്രറ്റിൽ ബന്ധപ്പെട്ട വകുപ്പ് അധിക്യതരുടെ യോഗം വിളിച്ച് ചേർക്കും. നഗരത്തിലെ മാലിന്യങ്ങൾ മുഴുവൻ വന്നടിയുന്ന ഈ ഓടയുടെ ഒഴുക്ക് നിലച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നഗരസഭ നവീകരണ ജോലികൾ ആരംഭിച്ചത്. കയ്യേറ്റക്കാർ് കെട്ടിടാവഷ്ടങ്ങളും, മാലിന്യങ്ങളും മറ്റും […]

പിണറായി സർക്കാരിന് നേട്ടം പറയാൻ യു. ഡി. എഫിൽ നിന്ന് കടമെടുക്കണമെന്ന് ഉമ്മൻചാണ്ടി.

കോട്ടയം: പിണറായി സർക്കാരിന് നേട്ടം പറയാൻ യു. ഡി. എഫിൽ നിന്ന് കടമെടുക്കണമെന്ന് ഉമ്മൻചാണ്ടി. സമാധാനം, മതനിരപേക്ഷത, വികസനം, സാമൂഹിക നീതി എന്ന തലക്കെട്ടിൽ താഴെ 14 ഉപതലക്കെട്ടിൽ 72 നേട്ടങ്ങളാണ് മെയ് 25ന് പരസ്യം ചെയ്തത്. രണ്ടു വർഷം കൊണ്ട് സർക്കാർ ഉണ്ടാക്കിയ നേട്ടങ്ങളാണിത്. അതിൽ വിരലിൽ എണ്ണാൻപോലുമൂള്ള നേട്ടങ്ങളില്ല. സർക്കാരുകളുടെ തുടർ പ്രക്രിയകൾ സ്വന്തം നേട്ടം എന്ന മട്ടിൽ അവതരിപ്പിച്ചിരിക്കുന്നു. മറ്റു നേട്ടങ്ങൾ വെറും പ്രസ്താവനകൾ എന്നല്ലാതെ വസ്തുതാപരമായ കണക്കുകൾ ഇല്ല. യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് നിർമിച്ച് മുഖ്യമന്ത്രി […]

അമിത വേഗത്തിലെത്തിയ കാർ പോസ്റ്റിലിടിച്ചു: മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ രാത്രിയിൽ അമിതവേഗത്തിൽ പാഞ്ഞ കാർ പോസ്റ്റിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ ശാസ്ത്രി റോഡിലായിരുന്നു അപകടം. ശാസ്ത്രി റോഡിൽ ഇറക്കം ഇറങ്ങിയെത്തിയ കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഓടിക്കൂടിയ നാട്ടുകാരും, പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടയാളെ കാറിനുള്ളിൽ നിന്നു പുറത്തിറക്കിയത്. മണർകാട് സ്വദേശിയായ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് കണ്ടെത്തി. അപകടത്തിൽ പരിക്കേറ്റ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ശനിയാഴ്ച രാവിലെയോടെ വിട്ടയച്ചു.