video
play-sharp-fill

കുര്‍ബാന തര്‍ക്കത്തില്‍ അനുരഞ്ജനം: ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും ഒരു ഏകീകൃത കുര്‍ബാനയെങ്കിലും അര്‍പ്പിച്ചാല്‍ ജനാഭിമുഖ കുര്‍ബാന തുടരാമെന്ന പുതിയ സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ

  കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ പുതിയ സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ. ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും ഒരു ഏകീകൃത കുര്‍ബാനയെങ്കിലും അര്‍പ്പിച്ചാല്‍ ജനാഭിമുഖ കുര്‍ബാന തുടരാമെന്നാണ് സര്‍ക്കുലര്‍. നാളെ മുതല്‍ ഒരു ഏകീകൃത കുര്‍ബാനയെങ്കിലും അര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. താല്‍കാലിക സമവായമെന്ന നിലയ്ക്കാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഏകീകൃത കുര്‍ബാന ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു. സിനഡ് ഇനി തീരുമാനമെടുക്കുമ്പോള്‍ […]

തായ്ലൻഡ് ടൂറിസം വികസനം: കേരളത്തിലെ ടൂർ ഓപ്പറേറ്റർമാർക്ക് ക്ഷണം: കുമരകത്തു നിന്ന് പ്രതിനിധി

  കൊച്ചി: തായ്ലൻഡ് ടൂറിസം വികസനത്തിന് കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ടൂർ ഓപ്പറേറ്റർമാർക്ക് ക്ഷണം. തായ്ലൻഡ് സർക്കാരിൻ്റെ കീഴിലുള്ള ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്റ് (ടിഎടി) സംഘടിപ്പിക്കുന്ന സമ്മിറ്റിലേക്കാണ് കേരളത്തിലെ പ്രമുഖ ടൂറിസം സംഘടന ആയ മൈ കേരളാ ടൂറിസം അസോസിയേഷന് (എംകെടിഎ) ക്ഷണം ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 21 മുതൽ 25 വരെ തായ്ല‌ന്റിലും കാഞ്ചനബുരിയിലുമായി നടക്കുന്ന സമ്മിറ്റിൽ അസോസിയേഷനിലെ അംഗങ്ങളായ 40 ഓളം ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കുമെന്ന് എംകെടിഎ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ് കുമാർ എന്നിവർ പറഞ്ഞു […]

കോട്ടയം കങ്ങഴയിലെ ബിബിൻ ജോസിന്റെ മരണത്തിൽ പോലീസ് അനാസ്ഥ : ജൂലൈ 5 – ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മണർകാട് പോലീസ് സ്റ്റേഷനിലേക്ക്  മാർച്ച്

  സ്വന്തം ലേഖകൻ കോട്ടയം: കങ്ങഴയിലെ ബിബിൻ ജോസിന്റെ മരണത്തിൽ ദുരൂഹത അകറ്റണമെന്ന ആവശ്യം ഉയർത്തി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജൂലൈ 5 – ന് മണർകാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. കാണാതായ ബിബിന്റെ മൃതദേഹം കണ്ടെത്തി ഒരു മാസം കഴുത്തിട്ടും കേസിന്റെ ചുരുളഴിക്കാൻ പോലിസിന് കഴിഞ്ഞിട്ടില്ല. എന്തിന് ആത്മഹത്യയോ കൊലപാതകമോ എന്താണന്ന് ഇതുവരെ അന്വേഷിച്ചു കണ്ടെത്താനും പോലീസിന് കഴിഞ്ഞിട്ടില്ല. ബിബിന്റെ മൃതദേഹം ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്നു. മൃതദേഹമെങ്കിലും വിട്ട് കിട്ടിയിരുന്നെങ്കിൽ അവന്റെ മുഖം ഒരു നോക്ക് കാണാമായിരുന്നു […]

കേരളത്തിലേക്ക് വിൽപ്പനയ്ക്ക് കടത്തിക്കൊണ്ടുവന്ന 2.5 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു ; പിടികൂടിയത് മലയാളിയെ കുത്തിയ കേസിലെ പ്രതിയായ അന്യസംസ്ഥാനക്കാരനെ

സ്വന്തം ലേഖകൻ പാലാ: ജാർഖണ്ഡിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്ക് കടത്തിക്കൊണ്ടുവന്ന 2.5 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു. പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബിയുടെ നേതൃത്വത്തിൽ പാലാ എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. ജാർഖണ്ഡിൽ നിന്നും പാലായിലേക്ക് കടത്തിക്കൊണ്ടുവന്ന് വില്പനയ്ക്ക് സൂക്ഷിച്ച 2.5 കിലോ കഞ്ചാവുമായി ജാർഖണ്ഡ് ദൻബാദ് ജില്ലയിൽ കപുരിയ വില്ലേജ് സ്വദേശിയായ സച്ചിൻ കുമാർ സിംഗ് 28 വയസ്സ് അറസ്റ്റിലായി. പാലാ ടൗണിൽ പച്ചക്കറി കടയിൽ ജോലി […]

കോട്ടയത്ത് മഴയ്ക്ക് പിന്നാലെ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കി; ശല്യം രൂക്ഷമെന്ന് നാട്ടുകാർ, വരുന്നത് എം.ജി റോഡിൽ നിന്നുള്ള കണ്ടെയ്‌നറുകളിൽനിന്നും, ഇവയുടെ സ്രവം സ്പർശിച്ചാൽ ത്വക്ക് രോ​ഗങ്ങൾക്കും മസ്തിഷ്ക ജ്വരത്തിനും സാധ്യത; ജാ​ഗ്രത വേണമെന്ന് അധികൃതർ

കോട്ടയം: കനത്ത മഴയ്ക്ക് പിന്നാലെ ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കി തുടങ്ങി. ഇവയുടെ പുറംതോട് ശംഖുപോലെയാണ്. ഇതു കുട്ടികളിൽ കൗതുകമുണർത്താൻ സാധ്യതയുണ്ട്. എന്നാൽ, കുട്ടികൾ ഇവയുടെ അടുത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇവയുടെ സ്രവം സ്പർശിക്കുകയോ ദേഹത്ത് ആവുകയോ ചെയ്താൽ ത്വക്ക് രോ​ഗങ്ങളും മസ്തിഷ്ക ജ്വരവും ബാധിക്കാൻ സാധ്യതയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും നല്ല കരുതൽ വേണമെന്ന് അധികൃതതർ പറയുന്നു. പ്രതികൂല കാലാവസ്ഥയിൽ മൂന്ന് വർഷം വരെ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന ഇവയെ നശിപ്പിക്കുക അത്ര എളുപ്പവുമല്ല. കോട്ടയം കോടിമത ടി.ബി റോഡിന് സമീപത്തായുള്ള വീടുകളിൽ ഇവയുടെ ശല്യം […]

കക്കൂസ് മാലിന്യം കിണറിലേക്ക്; കോട്ടയം- കോഴഞ്ചേരി റോഡില്‍ പ്രവർത്തിക്കുന്ന ലേ കിച്ചണ്‍ ഹോട്ടലിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ കറുകച്ചാല്‍: ഹോട്ടല്‍ ശൗചാലയ മാലിന്യം അയല്‍വാസിയുടെ കിണറ്റില്‍ കലർന്നു. ഹോട്ടല്‍ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്. കോട്ടയം- കോഴഞ്ചേരി റോഡില്‍ നെത്തല്ലൂരിന് സമീപം പ്രവർത്തിക്കുന്ന ലേ കിച്ചണ്‍ എന്ന ഹോട്ടലിനെതിരേയാണ് ആരോഗ്യ വകുപ്പധികൃതർ നടപടി സ്വീകരിച്ചത്. ഹോട്ടലിനു സമീപത്തെ താമസക്കാരനായ വ്യക്തിയുടെ കിണറ്റിലെ വെള്ളം മലിനമായതോടെ നടത്തിയ പരിശോധനയില്‍ കിണറ്റിലെ ജലത്തില്‍ വൻതോതില്‍ ശൗചാലയ മാലിന്യം കലർന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയില്‍ ഹോട്ടലിലെ ശൗചാലയ ടാങ്കില്‍നിന്നുള്ള മലിന ജലം കിണർ വെള്ളത്തില്‍ ചേരുന്നതായി കണ്ടെത്തുകയായിരുന്നു. കിണർ വൃത്തിയാക്കാനും ശൗചാലയത്തിന്‍റെ സെപ്റ്റിക് ടാങ്ക് മാറ്റി […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…? ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും; ഈ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം: നാളെ മുതല്‍ ആലപ്പുഴ വഴിയോടുന്ന ചില ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും. ആലപ്പുഴ അമ്പലപ്പുഴ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നത്. ഗുരുവായൂർ-ചെന്നൈ എഗ്‌മോർ(16128 ) 3, 4, 8, 10, 11, 15 തീയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും. 4, 6, 11, 13 തീയതികളില്‍ 16355 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും. കോട്ടയത്തും എറണാകുളം ടൗണിലും സ്റ്റോപ്പുണ്ടാകും. 3, 4, 8, 10, 11, 15 തീയതികളില്‍ […]

മാന്നാർ പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല; തിരച്ചില്‍ ഇന്നും തുടരും

മാന്നാർ: തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ മാന്നാർ പന്നായി പാലത്തില്‍ നിന്ന് ചാടിയ യുവതിക്കായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണ പിള്ളയുടെ മകള്‍, പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര (35)യാണ് ഇന്നലെ രാവിലെ 11.30 ഓട് കൂടി പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയത്. കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കള്‍ പറയുന്നത്. ചെരിപ്പും മൊബൈല്‍ഫോണും പാലത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. നാട്ടുകാരും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയില്‍ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും സ്കൂബ ടീമും വൈകും വരെ […]

മണർകാട് ഐരാറ്റുനടയിൽ ബൈക്ക് അപകടത്തിൽ പാമ്പാടി വെളളൂർ സ്വദേശിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കോട്ടയത്ത് നിന്ന് സിനിമ കണ്ട് മടങ്ങവെ

പാമ്പാടി : പുലച്ചെ ഐരാറ്റുനടയിൽ ഉണ്ടായ അപകടത്തിൽ ചികിത്സയിൽ ഇരുന്ന പാമ്പാടി വെള്ളൂർ സ്വദേശി അന്തരിച്ചു തിങ്കളാഴ്ച്ച രാത്രി 12:30 ന് ഐരാറ്റു നടയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം പാമ്പാടി വെളളൂർ പീടികപ്പറമ്പിൽ ഷോൺ ജോ മാത്യു (22 ) ആണ് ചികിത്സയിൽ ഇരിക്കവെ ഇന്ന് വൈകിട്ടോടെ മരിച്ചത് . കൂടെ ഉണ്ടായിരുന്ന മണർകാട് സ്വദേശി ആഷിക് അപകടനില തരണം ചെയ്തിട്ടില്ല ഷോണിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്ററുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കോട്ടയത്ത് നിന്നും സിനിമ […]

സിഎസ്‌ഐ മുൻ ബിഷപ്പിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീ മരിച്ചു; ബിഷപ്പിനും ഭാര്യക്കും പരിക്ക്; മരിച്ചത് ബിഷപ്പിന്റെ വീട്ടിലെ സഹായിയായ സ്ത്രീ

കോട്ടയം: മേലുകാവിനു സമീപം വാളകത്ത് കാർ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. മേച്ചാല്‍ സ്വദേശി റീന സാം ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നിയന്ത്രണംവിട്ട കാർ സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. സിഎസ്‌ഐ മുൻ ബിഷപ്പ് കെ.ജി ദാനിയേലും ഭാര്യ എലിസബത്തും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇവർക്കൊപ്പം പിൻ സീറ്റില്‍ യാത്ര ചെയ്തിരുന്ന റീന കാറിന് പുറത്തേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ ദാനിയേലും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്നുപേരേയും തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റീനയെ രക്ഷിക്കാനായില്ല. ബിഷപ്പിൻ്റെ കുടുംബത്തിലെ സഹായിയായി […]