രാഹുല്‍ ഗാന്ധിയുടെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി; പ്രതിഷേധവുമായി കോണ്‍ഗ്രസ്
ഡൽഹി: രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി. ഹിന്ദു, അഗ്നിവീര്‍, ന്യൂനപക്ഷ പരാമര്‍ശങ്ങള്‍ ഉള്‍പെടെയാണ് നീക്കിയത്. പരാമര്‍ശം നീക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ആര്‍ എസ് എസ്, അദാനി, അഗ്നിവീര്‍ തുടങ്ങിയ വാക്കുകള്‍ സഭയില്‍ ഉച്ചരിക്കാന്‍ കഴിയില്ലേ എന്നും കോണ്‍ഗ്രസ് ചോദിച്ചു. സത്യം ഉള്‍ക്കൊള്ളാന്‍ മോദിക്കും അമിത് ഷാക്കും കഴിയുന്നില്ലേ എന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുന്നതായിരുന്നു സഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ നടത്തിയ കന്നി […]