video
play-sharp-fill

ഇഞ്ചക്കാട്ടുകുന്നേൽ ഉദയഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ എസ്. ഭാരതിയമ്മ അന്തരിച്ചു; സംസ്കാരം നാളെ 10 മണിക്ക് സ്വർഗ്ഗീയ സെമിത്തേരിയിൽ

പുതുപ്പള്ളി: ഇഞ്ചക്കാട്ടുകുന്നേൽ ഉദയഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ എസ്. ഭാരതിയമ്മ( 98 ) അന്തരിച്ചു. രാവിലെ 9 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം പരുത്തുംപാറ സ്വർഗ്ഗീയ സെമിത്തേരിയിലേക്ക് കൊണ്ടുപോകും. 10 മണിക്കാണ് സംസ്കാര ചടങ്ങുകൾ. മക്കൾ – രാജൻ കൊല്ലം, ഉദയൻ മരുമക്കൾ – വൽസല കൊല്ലം , മായാദേവി പരുത്തുംപാറ.

ഡോക്‌ടേഴ്‌സ് ദിനത്തിൽ കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു

  സ്വന്തം ലേഖകൻ കുമരകം :എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ ഒന്നിന് കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർമാർക്കു ആദരവ് നൽകി. ഡോക്ടർമാരായ ഷെറിൻ, ഗായത്രി, സിജയ, സ്വപ്ന, ലിൻ്റോ എന്നിവരെയാണ് ആദരിച്ചത്. ഹെൽത്ത് സൂപ്പർവൈസർ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു, അദ്ധ്യാപകരായ സുജ പി ഗോപാൽ, ഷേർലി എസ്.ആർ, എം.വി സബാൻ, ജിഷ ആശുപത്രി ജീവനക്കാരായ റോസലിൻ, ശിവകാമി, സരിത, ഷിബു എന്നിവരും പങ്കെടുത്തു.

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എം പിമാർ സത്യപ്രതിജ്ഞ ചെയ്തു.

  ഡൽഹി: കേരളത്തിൽ നിന്നും രാജ്യസഭാ എം പിമാരായി തെരഞ്ഞെടുക്കപ്പെട്ടവർ 3 അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. ഹാരീസ് ബീരാൻ, പി പി സുനീർ, ജോസ് കെ മാണി എന്നിവരാണ് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തത്. ജോസ് കെ മാണി ഒഴികെ രണ്ട് പേരും രാജ്യസഭയിൽ പുതുമുഖങ്ങളാണ്. മുസ്ലീം ലീഗിന്റെ രാജ്യസഭാ അംഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയിൽ എത്തുന്നത്. സി പി ഐ പ്രതിനിധിയാണ് പി പി സുനീർ. ജോസ് കെ മാണി ഇത് രണ്ടാം തവണയാണ് […]

കോട്ടയം ഗവൺമെന്റ് ടൗൺ എൽ പി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താത്കാലിക ഒഴിവുകൾ; ദിവസവേതന അടിസ്ഥനത്തിലായിരിക്കും നിയമനം, അഭിമുഖം ജൂലൈ 5 വെള്ളിയാഴ്ച രാവിലെ 10മണിക്ക് സ്കൂൾ ഓഫീസിൽ

കോട്ടയം: ​ഗവൺമെന്റ് ടൗൺ എൽ പി സ്കൂളിൽ, ടീച്ചർ തസ്തികയിൽ താത്കാലിക ഒഴിവുകൾ. തസ്തികയിലേക്ക് യോ​ഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ദിവസവേതനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ 5 വെള്ളിയാഴ്ച രാവിലെ 10മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫീസിൽ എത്തുക. കൂടുതൽ വിവരങ്ങക്കായി ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9496720997, 9995820192  

തിരുവല്ലയിലെ വിവാദ സിപിഎം നേതാവ് സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഇടപെട്ടെന്ന് ആരോപണം.

  തിരുവല്ല: തിരുവല്ലയിലെ വിവാദ സിപിഎം നേതാവ് സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഇടപെട്ടെന്ന് ആരോപണം. സജിമോൻ പ്രതിയായ പീഡനക്കേസിലെ അതിജീവിതയുടെ സഹോദരനാണ് ആരോപണവുമായി രംഗത്തുവന്നത്. തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി ഇ.പി. ഇടപെട്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്താക്കിയ സജിമോനെ ലോക്കൽ കമ്മിറ്റിയിൽ തിരിച്ചെത്തിച്ചതെന്നും സഹോദരൻ പറഞ്ഞു. സജിമോനും ഏരിയ സെക്രട്ടറിയും ചേർന്ന് തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജനെ കൊണ്ട് പാർട്ടി നടപടി റദ്ദാക്കിച്ചെന്നാണ് ആരോപണം. തുടർച്ചയായി ക്രിമിനൽ കേസുകളിലും വിവാദങ്ങളിലും […]

ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠര് രാജീവര് ഒഴിയുന്നു: പകരം മകൻ കണ്ഠര് ബ്രഹ്മദത്തൻ : ചിങ്ങം ഒന്ന് മുതൽ ഈ മുപ്പതുകാരനായിരിക്കും ശബരിമലയിലെ താന്ത്രിക ചുമതലകൾ വഹിക്കുക.

  തിരുവനന്തപുരം: ശബരിമല ക്ഷേത്രതന്ത്രി സ്ഥാനത്ത് എത്തി കണ്ഠര് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്‌മദത്തൻ. ചിങ്ങം ഒന്ന് മുതൽ ഈ മുപ്പതുകാരനായിരിക്കും ശബരിമലയിലെ താന്ത്രിക ചുമതലകൾ വഹിക്കുക. ചെങ്ങന്നൂർ താഴമൺ മഠത്തിനാണ് ശബരിമലയിലെ താന്ത്രികാവകാശം. നിലവിൽ താഴമൺ കുടുംബത്തിലെ രണ്ടു കുടുംബങ്ങൾക്ക് മാറിമാറിയാണ് ഓരോ വർഷവും ചുമതല നിർവഹിക്കുന്നത്. പരേതനായ കണ്ഠ‌ര് മഹേശ്വരുടെ മക്കളായ കണ്ഠ‌ര് മോഹനരർക്കും കണ്ഠര് രജീവരർക്കും ഓരോ വർഷം വീതം താന്ത്രിക അവകാശം നൽകിയിരുന്നു. വിവാദങ്ങളെ തുടർന്ന് കണ്ഠര് മോഹനരെ ക്ഷേത്രതന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതോടെ മകൻ കണ്ഠര് മഹേശ്വര് […]

 പെൻഷൻ കുടിശിക മുടങ്ങി: കെ എസ് എസ് പി എ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം സബ് ട്രഷറിയുടെ മുന്നിൽ പ്രകടനവും ധർണയും നടത്തി.

  വൈക്കം:ക്ഷാമാശ്വാസം, പെൻഷൻ പരിഷ്കരണം കുടിശിക തുടങ്ങിയവ ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ചു കെ എസ് എസ് പി എ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. വൈക്കം സബ് ട്രഷറിയുടെ മുന്നിൽ നടന്ന ധർണാ സമരം സംസ്ഥാന കമ്മിറ്റി അംഗം പി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ബി.ഐ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.ഡി.ഉണ്ണി,ടി.ആർ. രമേശൻ,ഇടവട്ടം ജയകുമാർ,കെ.കെ. രാജു, പി.വി. ഷാജി,ലീലഅക്കരപ്പാടം, കെ.എൽ.സരസ്വതിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം തലയോലപറമ്പിൽ വായനയെ പ്രോത്സാഹിപ്പിക്കാൻ നാലുമണിക്കൂട്ടം സാഹിത്യ സദസ് രൂപീകരിച്ചു.

  തലയോലപറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ നാട്ടിൽ കഥയും സാഹിത്യവും വളർത്താൻ ആദ്യം വായനയെ പരിപോഷിപ്പിക്കുന്നു. നാട്ടിൻപുറത്ത് വായനയെ പരിപോഷിപ്പിക്കാൻ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോരിക്കലിൽ നാലുമണികൂട്ടം സാഹിത്യ സദസ് രൂപീകരിച്ചു. കോരിക്കൽ തയ്യിൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ വിദ്യാർഥികളും കുടുംബശ്രീ പ്രവർത്തകരും പ്രദേശവാസികളും സാഹിത്യ സദസിൻ്റെ ഭാഗമാകാൻ ഒത്തുചേർന്നു . പാത്തുമ്മയുടെ ആടിലെ കഥാപാത്രവും ബഷീറിൻ്റെ സഹോദരി പുത്രനുമായ സെയ്ദുമുഹമ്മദ് പുസ്തകം വായിച്ചു സാഹിത്യ സദസിനു തുടക്കം കുറിച്ചു. മാസത്തിൽ […]

രാഹുല്‍ ഗാന്ധിയുടെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി; പ്രതിഷേധവുമായി കോണ്‍ഗ്രസ്

  ഡൽഹി: രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി. ഹിന്ദു, അഗ്നിവീര്‍, ന്യൂനപക്ഷ പരാമര്‍ശങ്ങള്‍ ഉള്‍പെടെയാണ് നീക്കിയത്. പരാമര്‍ശം നീക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ആര്‍ എസ്‌ എസ്, അദാനി, അഗ്നിവീര്‍ തുടങ്ങിയ വാക്കുകള്‍ സഭയില്‍ ഉച്ചരിക്കാന്‍ കഴിയില്ലേ എന്നും കോണ്‍ഗ്രസ് ചോദിച്ചു. സത്യം ഉള്‍ക്കൊള്ളാന്‍ മോദിക്കും അമിത് ഷാക്കും കഴിയുന്നില്ലേ എന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുന്നതായിരുന്നു സഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ നടത്തിയ കന്നി […]

പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ് മുടങ്ങി: എ.പി.ഡി.എഫ് നേതൃത്വത്തിൽ ജൂലൈ 31-ന് രാജ് ഭവൻ മാർച്ച്

  കോട്ടയം: പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ് മുടങ്ങിയ വിഷയത്തിൽ അംബദ്കർ പ്രോഗ്രസീവ് സെമോക്രാറ്റിക് ഫോറം (എ.പി.ഡി.എഫ് )ജൂലൈ 31-ന് രാജ് ഭവൻ മാർച്ച് നടത്തുമെന്ന് ജനറൽ സെക്രട്ടറി ഷാജു വി.ജോസഫ് അറിയിച്ചു. ഇ- ഗ്രാന്റ് ലഭിക്കുവാനുള്ള പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ അർഹത കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയാക്കിയ കേന്ദ്ര സർക്കാരിന്റെ നിബന്ധന ആദ്യമായി കേരളം സംസ്ഥാന നിയമ സഭയിൽ സർക്കാർ തന്നെ അംഗീകരിച്ചു. ഈ വിഷയം ആദ്യമായി ചൂണ്ടിക്കാട്ടിയത് എ പി ഡി എഫ് ആണ്. ഈ നിബന്ധന […]