അഞ്ച് തവണ ബാഡ്ജ് ഓഫ് ഹോണർ; മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, കുറ്റാന്വേഷണ മികവിനുള്ള രാഷ്ട്രപതിയുടെ മെഡൽ ; പുരസ്‌കാരത്തിളക്കങ്ങൾക്ക് പിന്നാലെ കോട്ടയം വിജിലൻസ് എസ്പിയായി എസ് സുരേഷ്കുമാർ എത്തും
ഏ.കെ. ശ്രീകുമാർ കോട്ടയം: സംസ്ഥാന പൊലീസ് സേനയിലെ മികച്ച ട്രാക്ക് റെക്കോർഡുള്ള പൊലീസ് ഉദ്യാഗസ്ഥനും ഹെഡ് ക്വാർട്ടേഴ്സ് ഇൻറലിജൻസ് എസ്പിയുമായ എസ് സുരേഷ്കുമാർ കോട്ടയം വിജിലൻസ് മേധാവിയായി എത്തും രണ്ട് വർഷത്തിലേറെയായി ഇന്റലിജൻസ് എസ്പിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. മുൻപ് കോട്ടയം അഡീഷണൽ എസ്.പിയായും ജോലി ചെയ്തിട്ടുണ്ട്. കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം അഞ്ച് തവണയാണ് എസ്.സുരേഷ്‌കുമാറിനെ തേടിയെത്തിയിയത്. മൂന്ന് തവണ ലോ ആൻഡ് ഓർഡറിലും, രണ്ടു തവണ വിജിലൻസ് അന്വേഷണ സംഘത്തിന്റെ ഭാഗമായി ഇരുന്നപ്പോഴുമാണ് ബാഡ്ജ് ഓഫ് ഹോണറിന്റെ […]