
കോട്ടയം: വാകത്താനത്ത് പുലിയിറങ്ങിയതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വ്യാജമെന്ന് പൊലീസും വനം വകുപ്പും
വാകത്താനം പാണ്ടൻ ചിറ ഭാഗത്ത് ഇന്നലെ വൈകുന്നേരം പുലിയെ കണ്ടെന്നാണ് പ്രചാരണമുണ്ടായത്. വനം വകുപ്പ് വാഹനത്തിൽ കൊണ്ടുപോയ പുലി ചാടിപ്പോയതാണെന്നും പ്രചാരണമുണ്ടായി.
തുടർന്ന് പൊലീസ് സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താൻ സാധിച്ചില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശമാണ് വാകത്താനം. ഒന്നുകിൽ വ്യാജമായി പ്രചരിപ്പിച്ചതോ അല്ലങ്കിൽ കാട്ടുപൂച്ചയേ പോലുള്ള മറ്റേതെങ്കിലും മൃഗങ്ങളെ കണ്ട് നാട്ടുകാർ തെറ്റിദ്ധരിച്ചതാണോയെന്നും സംശയമുണ്ട്







