കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ തടിലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരു മണിക്കൂറിലധികം നടത്തിയ പരിശ്രമത്തിനൊടുവില്‍ കാര്‍യാത്രികനെ അത്ഭുതകരമായി രക്ഷപെടുത്തി

കോട്ടയം: ഒരു മണിക്കൂറിലധികം തടി ലോറിക്കടിയില്‍ കുടുങ്ങിയ കാര്‍യാത്രികന് അത്ഭുത രക്ഷപെടല്‍. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ തടിലോറിയ്ക്കടിയില്‍ അകപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തില്‍ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാര്‍ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയര്‍ത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്ന് കയര്‍പൊട്ടിച്ച്‌ തടികള്‍ എടുത്ത് മാറ്റി ലോറി ഉയര്‍ത്തുകയും കാറിന് മുകളില്‍ ഉണ്ടായിരുന്ന തടികള്‍ എടുത്ത് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് കാറിന്റെ തകിട് മുറിച്ചാണ് […]

കോട്ടയം ജില്ലയിൽ നാളെ (30 /11 /2023) പൂഞ്ഞാർ, തെങ്ങണാ, രാമപുരം,തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (30 /11 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണിയൻകുന്ന്, പൂഞ്ഞാർ ടൗൺ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശത്ത് നാളെ (30.11.23) രാവിലെ 8.30 മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. 2.പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 11 കെ വി  ലൈനിൽ ടച്ചിങ്‌ നടക്കുന്നതിനാൽ സി. എസ്. ഐ, കല്ലൂർ , എക്സ്ചേഞ്ച്, അടിവാരം, മാഞ്ഞുകുളം, ചെമ്പൻകുളം, കാഡ്കോ എന്നി […]

കാഞ്ഞിരപ്പള്ളിയിൽ തടിലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം ; അപകടത്തിൽ കാർ പൂർണമായി തകർന്നു ;ലോറി ഡ്രൈവറെ കാഞ്ഞിരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു ; കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ഗതാഗതം സ്തംഭിച്ചു

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽ കടവിൽ തടി ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം. കാഞ്ഞിരപ്പള്ളി സ്വദേശിയായ നജീബിന്റെ വാഹനത്തിനു മുകളിലേക്കാണ് തടിലോറി മറിഞ്ഞത്. പരിക്കേറ്റ നജീബിനെ കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. കാർ പൂർണമായും തകർന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ഗതാഗതം ഭാഗികമായി സ്തംഭിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവറെ കാഞ്ഞിരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

ആർപ്പോ…ആർപ്പൂക്കര ചുണ്ടൻ ; കോട്ടയം ജില്ലയിൽ വള്ളംകളി പ്രേമികളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ആദ്യ ചുണ്ടൻ

സ്വന്തം ലേഖകൻ ചുണ്ടൻ വള്ളങ്ങളുടെ ഈറ്റില്ലം കുട്ടനാടെങ്കിൽ അപ്പർ കുട്ടനാട്ടിൽ നിന്ന് ഒരു ചുണ്ടൻ വള്ളം പിറവിയെടുക്കുന്നു “ആർപ്പൂക്കര ചുണ്ടൻ” . മീനച്ചിലാറിന്റെ കൈവഴികൾ കടന്നുപോകുന്ന കോട്ടയം ജില്ലയിൽ വള്ളംകളി പ്രേമികളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ആദ്യ ചുണ്ടൻ വള്ളമാകും ആർപ്പൂക്കര ചുണ്ടൻ. ഒരു കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. ഡിസംബർ 10 ന് ആർപ്പൂക്കരയിൽ വെച്ച് ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ ആർപ്പൂക്കര ചുണ്ടൻ നിർമ്മാണ സംഘാടക സമിതിയെ തെരഞ്ഞെടുക്കും. കോട്ടയം ജില്ലയിൽ നിന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ എത്തുന്ന ആർപ്പൂക്കര ചുണ്ടനെ വരവേൽക്കാൻ […]

വീട്ടില്‍ ഗ്രൂപ്പ് യോഗം വിളിച്ചെന്ന ആരോപണം തള്ളി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍;കോട്ടയം കോണ്‍ഗ്രസ്സില്‍ പുതിയ വിവാദം

കോട്ടയം:അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ സ്വന്തം വീട്ടില്‍ ഗ്രൂപ്പ് യോഗം വിളിച്ചെന്ന പ്രചാരണത്തെ തുടര്‍ന്ന് കോട്ടയത്തെ കോണ്‍ഗ്രസില്‍ പുതിയ വിവാദം. തന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്നും തനിക്കെതിരെ പ്രചാരണം നടത്തുന്നവരെ നന്നായി അറിയാമെന്നുമുള്ള വിശദീകരണവുമായി തിരുവഞ്ചൂര്‍ രംഗത്തെത്തി.   ഉമ്മൻചാണ്ടിയുടെ മരണ ശേഷം പലതായി പിരിഞ്ഞ കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ തിരുവഞ്ചൂര്‍ അനുകൂലികള്‍ പാര്‍ട്ടിയിലെ കെ.സി വേണുഗോപാല്‍ പക്ഷത്തിനൊപ്പമാണിപ്പോള്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച സന്ധ്യ കഴിഞ്ഞ് തിരുവഞ്ചൂരിന്‍റെ കോട്ടയത്തെ വീട്ടില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ യോഗം ചേര്‍ന്നെന്ന പ്രചാരണം ജില്ലയിലെ അദ്ദേഹത്തിന്റെ എതിര്‍ചേരിയിലുള്ളവരാണ് നടത്തിയെന്നാണ് […]

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ മോഷണം; നാഗമ്പടത്ത് പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നും ഗ്യാസ് അടുപ്പിന്റെ പിച്ചള ബർണറും അടുപ്പിന്റെ ഫിറ്റിംഗ്സുമടക്കം ഊരിയെടുത്ത് കള്ളൻ കൊണ്ടുപോയി.

സ്വന്തം ലേഖകൻ   കോട്ടയം : നാഗമ്പടത്ത് പഴയ പാസ്പോർട്ട് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി യാണ് ഗ്യാസ് അടുപ്പിന്റെ പിച്ചള ബർണർ അടക്കം അടിച്ച് മാറ്റി കള്ളൻ കടന്നത്.   മുപ്പത് വയസ് തോന്നിക്കുന്ന യുവാവ് സ്പാനർ അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടുവന്ന് തട്ടുകടയിലെ ഗ്യാസ് അടുപ്പിന്റെ ബർണറും മറ്റ് ഫിറ്റിംഗ്സുകളും ഊരി മാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.   വൈകുന്നേരം കടയുടുമ കട തുറന്ന് അടുപ്പു കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് അടുപ്പ് കത്തുന്നില്ലെന്നും ബർണർ അടക്കമുള്ള സാധനങ്ങൾ മോഷണം […]

വൈക്കത്തഷ്ടമി; രണ്ട് ദിവസം മദ്യനിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.

  സ്വന്തം ലേഖകൻ  വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച്‌ ഡിസംബര്‍ മൂന്ന് രാത്രി 11 മുതല്‍ ആറിന് രാവിലെ എട്ടുമണിവരെ വൈക്കം നഗരസഭാ പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി.   പ്രദേശത്തെ മദ്യവില്‍പ്പനകടകള്‍ തുറക്കാനോ പ്രവര്‍ത്തനം നടത്താനോ പാടില്ല.   നിരോധിത കാലയളവില്‍ മദ്യത്തിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും അനധികൃത വില്‍പ്പന തടയുന്നതിനായി കര്‍ശനനടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയെന്ന് കളക്ടര്‍ അറിയിച്ചു.   ഡിസംബര്‍ അഞ്ചിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. […]

പാലായിലെ  പ്രമുഖ വ്യാപാരസ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തു;  കേസിൽ രണ്ട് ബീഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച  പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത് 

സ്വന്തം ലേഖകൻ  പാലാ : പ്രമുഖ വ്യാപാരസ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ബീഹാർ സ്വദേശികൾ കൂടി പോലീസിന്റെ പിടിയിലായി. ബീഹാർ സ്വദേശികളായ നിഹാൽകുമാർ (20) സഹില്‍കുമാര്‍ (19) എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. 2023 ജനുവരി 31- ന് പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്നും ഇവര്‍ ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ എം.ഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, വ്യാജ വാട്സ്ആപ്പ് മുഖാന്തിരം മാനേജരുടെ ഫോണിലേക്ക് താൻ കോൺഫറൻസിൽ ആണെന്നും ബിസിനസ് […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിലെ പ്രതിക്ക് കഠിന തടവും, ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 80 വർഷം കഠിന തടവും, ഇരട്ട ജീവപര്യന്തവും, 6 ലക്ഷത്തി 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തം മരണം വരെയാണെന്ന് വിധിയിൽ കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. മാടപ്പള്ളി അഴകാത്തുപടി ഭാഗത്ത് കടംതോട്ടു വീട്ടിൽ ജോഷി ചെറിയാൻ (39) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി പി.എസ് സൈമയാണ് വിധി പ്രസ്താവിച്ചത്. ജോഷി 2021 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് […]

കോട്ടയം വെള്ളിലാപ്പള്ളിയിൽ രണ്ട് വീടുകളിൽ അതിക്രമിച്ചു കയറി സ്വർണവും, പണവും കവർച്ച ചെയ്തു; തമിഴ്നാട് സ്വദേശി 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിൽ

രാമപുരം: കവര്‍ച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ 18 വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ വേലന്‍ (27) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2005 ജൂലൈ മാസം പതിനാറാം തീയതി വെളുപ്പിനെ വെള്ളിലാപ്പള്ളി ഭാഗത്തെ രണ്ടു വീടുകളിൽ അതിക്രമിച്ചുകയറി വീട്ടിൽ ഉണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണവും, പണവും കവർച്ച ചെയ്യുകയായിരുന്നു. ഈ കേസിൽ മറ്റു രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ സംസ്ഥാനം വിട്ട് ഒളിവിൽ പോവുകയുമായിരുന്നു. ഇത്തരത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിന് […]