
കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തവരുടെ മൊഴികള്‍ രേഖപ്പെടുത്തും.
സ്‌ക്രീൻ ഷോട്ട് ആദ്യം ഷെയർ ചെയ്തതായി കണ്ടെത്തിയ റിബേഷ് രാമകൃഷ്ണൻ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാകും രേഖപ്പെടുത്തുക.
യൂത്ത് ലീഗ് നെടുമ്പ്രമണ്ണ ശാഖാ സെകട്ടറിയുടെ മൊഴിയും അന്വേഷണ സംഘം ഇന്നെടുക്കും.
ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം ഈ ശാഖാ കമ്മിറ്റിയുടെ വാട്ട്സ് അപ് ഗ്രുപ്പില്‍ ഈ പോസ്റ്റ് ഇട്ടെന്നാണ് സിപിഎം ആദ്യം പരാതി ഉന്നയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി ടി.മനോഹരൻ്റെ നേതൃത്വത്തിലാകും മൊഴിയെടുപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് കണ്ട് അന്വേഷണം ഏറെക്കുറെ അവസാനിപ്പിച്ച കാഫിർ സ്‌ക്രീൻ ഷോട്ട് കേസാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും അന്വേഷിക്കുക. അന്വേഷണ സംഘത്തിൻ്റെ ആദ്യ യോഗത്തില്‍ കേസിൻ്റെ നിലവിലെ അവസ്ഥ വിലയിരുത്തിയ സംഘം തുടർനീക്കങ്ങള്‍ ന് രൂപം നല്‍കി.
സ്‌ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്‌ണൻ്റെ ഫോണ്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാകും അന്വേഷണം.







