Spread the love

തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഇന്ത്യയിലെ യുവാക്കളെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ. സിജെപിയുടെ പ്രതിഷേധം നേപ്പാളിലോ ബംഗ്ലാദേശിലോ സംഭവിച്ചത് പോലെയായി മാറുമോ എന്ന ചോദ്യത്തോടായിരുന്നു അഭിജീത് ദീപ്കെയുടെ പ്രതികരണം. അത്തരം താരതമ്യങ്ങൾ നടത്തി ഇന്ത്യയിലെ യുവാക്കളെ അപമാനിക്കുകയോ കുറച്ചുകാണുകയോ ചെയ്യരുതെന്നും അഭിജീത് ദീപ്കെ പറഞ്ഞു. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെ വിമാനത്താവളത്തിൽ വെച്ചാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

video
play-sharp-fill

പലരും കരുതുന്നതിനേക്കാൾ വളരെ കൂടുതൽ പക്വതയുള്ളവരും ബോധമുള്ളവരും രാഷ്ട്രീയ കാര്യങ്ങളിൽ അറിവുള്ളവരുമാണ് ഈ രാജ്യത്തെ യുവാക്കൾ എന്നും സിജെപി സ്ഥാപകൻ ചൂണ്ടിക്കാണിച്ചു. സമാധാനപരവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെ അവർ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുമെന്നും അഭിജീത് ദീപ്കെ വ്യക്തിമാക്കി. ദയവായി അവരെ തരംതാഴ്ത്തി സംസാരിക്കരുത്. നിലവിൽ ഭരണം നടത്തുന്നവരേക്കാൾ വളരെ കൂടുതൽ വിദ്യാഭ്യാസമുള്ളവരും വിവരമുള്ളവരുമാണ് ഈ യുവാക്കളെന്നും അഭിജീത് ദീപ്കെ അഭിപ്രായപ്പെട്ടു.

അംബേദ്കറിൻ്റെ പുസ്തകം ഉയർത്തിപ്പിടിച്ചാണ് അഭിജീത് ദീപ്കെ വിമാനത്താവളത്തിന് പുറത്തേയ്ക്ക് വന്നത്. പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനാൽ അഭിജീത് ദീപ്കെ പാർലമെൻ്റ് സ്‌ട്രീറ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് പോകില്ലെന്നാണ് റിപ്പോർട്ട്. പ്രതിഷേധക്കാർ നേരെ ജന്തർ മന്തറിലേയ്ക്ക് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group