അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ റൈറ്റ് കാര്‍ഡ് : താലൂക്ക്തല ഉദ്ഘാടനം പഴയസെമിനാരി 101-ാം നമ്പര്‍ കടയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു

സ്വന്തം ലേഖകന്‍ കോട്ടയം: അതിഥി തൊഴിലാളികള്‍ക്കുള്ള റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണം കോട്ടയം ജില്ലയില്‍ ആരംഭിച്ചു. കോട്ടയം താലൂക്ക്തല ഉദ്ഘാടനം ചുങ്കം പഴയസെമിനാരി 101-ാം നമ്പര്‍ ദിന്‍കറിന്റെ റേഷന്‍ കടയില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. തോമസ് ചാഴികാടന്‍ എംപി, വിവിധ രാഷ്ടീയ നേതാക്കളായ ജോസഫ് ജോര്‍ജി, രൂപേഷ് പെരുമ്പള്ളിപറമ്പില്‍, ബിജു പാറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു. 12 അതിഥി തൊഴിലാളികള്‍ക്കാണ് ഇവിടെ റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണം ചെയ്തത്. നേരത്തേ നടത്തിയ ക്യാമ്പിന്റെ അടിസ്ഥാനത്തിലാണ് റേഷന്‍ കാര്‍ഡ് ഉടമകളെ തെരഞ്ഞെടുക്കുന്നത്. റേഷന്‍ […]

ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയ സംഘമഹോത്സവവും 20 മുതല്‍ 26 വരെ തെള്ളകത്ത്: പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 20 മുതല്‍ 26 വരെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 24-ാമത് കാര്‍ഷിക മേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം, ആരോഗ്യം, മൃഗസംരക്ഷണം, സ്വാശ്രയത്വം, വികസന മുന്നേറ്റ മാതൃകകള്‍ തുടങ്ങി വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് കെ.എസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.സുനില്‍ പെരുമാനൂര്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. വിള പ്രദര്‍ശന […]

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്; ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി തിരി കത്തിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍; വിട്ട് നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കോട്ടയത്തെ എ ഗ്രൂപ്പിലെ ഭിന്നത കൂടുതല്‍ പ്രകടമാകുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ വിട്ടുനിന്നു. സ്വന്തം പക്ഷത്തു നിന്ന് വിജയിച്ച ജില്ലാ സംസ്ഥാന ഭാരവാഹികളുമായി ഇരുവരും ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രത്യേകം പ്രാര്‍ഥന നടത്തി. ഉമ്മൻചാണ്ടിയുടെ വിയോഗ ശേഷം രണ്ടായി പിളര്‍ന്ന കോട്ടയത്തെ എ ഗ്രൂപ്പില്‍ തിരുവഞ്ചൂരിനും ചാണ്ടി ഉമ്മനും ഒപ്പം നില്‍ക്കുന്ന വിഭാഗമാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്. കെസി വേണുഗോപാല്‍ […]

ഗര്‍ഭസ്ഥശിശു മരിച്ചു: യുഎസില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ യുവതിക്ക് മൂന്ന് ശസ്ത്രക്രിയ പൂര്‍ത്തിയായി; മീരയുടെ ആരോഗ്യനിലയില്‍ പുരോഗതി

ഷിക്കാഗോ: യുഎസില്‍ ഭര്‍ത്താവിന്റെ വേടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി യുവതിയുടെ നിലയില്‍ നേരിയ പുരോഗതി. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉഴവൂര്‍ കുന്നാംപടവില്‍ മീര ഇപ്പോള്‍ ഇലിനോട് ലൂഥറല്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. രണ്ട് മാസം ഗര്‍ഭിണിയായിരുന്നു മീര. ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ മൂന്ന് ശസ്ത്രക്രിയയാണ് മീരയ്ക്ക് നടത്തിയത്. മീരയ്ക്ക് നേരെ ഭര്‍ത്താവ് അമല്‍ റെജിയാണ് വെടിയുതിര്‍ത്തത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം. ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് തവണയാണ് […]

കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ചങ്ങനാശേരിയിൽ നടന്നു: ജില്ലാ പ്രസിഡന്റായി എൻ. പ്രതീഷിനേയും സെക്രട്ടറിയായി കെ.കെ.ഫിലിപ്പുകുട്ടിയേയും, ട്രഷററായി ആർ സി നായരേയും തിരഞ്ഞെടുത്തു

ചങ്ങനാശേരി: കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ചങ്ങനാ ശ്ശേരിയിൽ കേരളാ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി എം.എൽ.എ. ജോബ് മൈക്കിൾ, ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ ബീന ജോബി, മീഡിയ വില്ലേജ് ചാരിറ്റി വിഭാഗം ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ പുന്നശ്ശേരി, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷെരീഫ്, കെ.എം.രാജ, സംസ്ഥാന മെമ്പർഷിപ്പ് കമ്മറ്റി […]

കോട്ടയം ജില്ലയിൽ നാളെ (16/11/2023) കുറിച്ചി, മീനടം, രാമപുരം, പുതുപ്പള്ളി, നാട്ടകം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ  (16/11/2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ടാഗോർ ട്രാൻസ്‌ഫോർമറിൽ നാളെ (16-11-2023) രാവിലെ 9 മുതൽ 1.30വരെ വൈദ്യുതി മുടങ്ങും. 2.തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന മാന്നില No.1, മാന്നില No. 2. & എ സ്റ്റീം ഫ്രൈവുഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ16/11/2023 രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും 3.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (16/11/2023) രാവിലെ […]

ശബരിമല തീർത്ഥാടനം പടി വാതുക്കൽ ; എരുമേലി മുതൽ പമ്പ വരെയുള്ള മുന്നൊരുക്ക നടപടികൾ അവതാളത്തിൽ ; ആരോപണവുമായി നാട്ടുകാരും അഖില ഭാരത അയ്യപ്പ സേവാ സംഘവും

സ്വന്തം ലേഖകൻ  പൊൻകുന്നം – ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം 17 ന് തുടങ്ങുവാനിരിക്കെ എരുമേലി മുതൽ പമ്പ വരെയുള്ള മുന്നൊരുക്കത്തിൽ യാതൊരു നടപടിയും പൂർത്തിയായിട്ടില്ലെന്ന് തീർത്ഥാടകരും ഭക്തജനങ്ങളും അഖില ഭാരത അയ്യപ്പ സേവാ സംഘവും നാട്ടുകാരും ആരോപിച്ചു. വരാൻ പോകുന്ന മണ്ഡല-മകരവിളക്ക് നാളുകളിൽ, തീർത്ഥാടകരുടെ ബാഹുല്യം ഉണ്ടാകുമെന്ന് സർക്കാരിനും ദേവസ്വം ബോർഡിനും തിരിച്ചറിയാൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെട്ട മുന്നൊരു ക്കയോഗങ്ങളിൽ ബന്ധ പ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥന്മാർക്ക് കൊടുത്ത നിർദ്ദേശങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. നിരന്തരമായി അപകടം ഉണ്ടായിക്കൊണ്ടിരിക്കുന്ന ശബരിപാതയിലെ കണമല അട്ടിവളവിൽ […]

രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ ഏർപ്പെടുത്തിയ ടാഗോർ കർമ്മ പുരസ്കാരം സൽകലാ വാസുദേവന്

സ്വന്തം ലേഖകൻ രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ സാമൂഹിക, സാംസ്കാരിക ,മാധ്യമ , ജീവകാരുണ്യ മേഖലയിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ടാഗോർ കർമ്മ പുരസ്കാരത്തിന് സൽകലാ വാസുദേവ് അർഹയായി. ഫൗണ്ടേഷൻ ദേശീയ ജനറൽ സെക്രട്ടറി സുൾഫി ഷാഹിദ്, സംസ്ഥാന ജനറൽ സെക്രട്ടറി മായ വി എസ് നായർ എന്നിവരാണ് അറിയിച്ചത്. കുന്നത്തൂർ ജെ പ്രകാശ് ചെയർമാനും ജോസ് മോൻ ഷാഹിദ് ലത്തീഫ് കോഴിക്കോട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്. സുപ്രസിദ്ധ സിനിമാ താരം അലൻസിയർ കർമ്മ പുരസ്കാര സമർപ്പണം നിർവ്വഹിച്ചു.

മോഷണ കേസിലെ പ്രതി 32 വർഷത്തിനുശേഷം പോലീസിന്റെ പിടിയിൽ ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്

സ്വന്തം ലേഖകൻ കോട്ടയം : മോഷണ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി 32 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ തടത്തിൽ വീട്ടിൽ രാജൻ റ്റി.പി (61) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ 1991 ൽ റബ്ബർ ഷീറ്റ് മോഷ്ടിച്ച കേസിൽ അറസ്റ്റിലാവുകയും പിന്നീട് കോടതി ഇയാൾക്ക് തടവു ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾ വിധിക്കെതിരെ അപ്പീല്‍ കൊടുത്തതിനു ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. തുടർന്ന് കോടതി […]

കോട്ടയം തൃക്കൊടിത്താനത്ത് വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; വീട്ടമ്മ അറസ്റ്റിൽ

തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കാലായിൽ വീട്ടിൽ (തൃക്കൊടിത്താനം ഇരുപ്പ ഭാഗത്ത് വാടകയ്ക്ക് താമസം) മഞ്ജു (42)വിനെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ ഇവരുടെ വീട്ടിൽ എത്തിയിരുന്ന വാഴപ്പള്ളി സ്വദേശിയായ സുഹൃത്തിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ മോട്ടോർസൈക്കിൾ പണയംവച്ചിരുന്നത് തിരികെ കിട്ടാത്തതിന്റെ പേരിൽ ഇവർ തമ്മിൽ വാക്ക്തർക്കം ഉണ്ടാവുകയും , തുടർന്ന് വീട്ടമ്മ ഇയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം […]