ക്ലിനിക്കൽ എസ്റ്റാബ്ലിഷമെന്റ് ആക്ട് : താൽക്കാലിക രജിസ്ട്രേഷനും സ്ഥിരം രജിസ്ട്രേഷനും അനുബന്ധ കാര്യങ്ങളും ; കോട്ടയം ജില്ലയിലെ സ്വാകാര്യ ലബോറട്ടറി ഉടമകൾക്ക് ഏകദിന സെമിനാർ നടത്തി ; സെമിനാർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ക്ലിനിക്കൽ എസ്റ്റാബ്ലിഷമെന്റ് ആക്ട് -2018 – താൽക്കാലിക രജിസ്ട്രേഷനും സ്ഥിരം രജിസ്ട്രേഷനും അനുബന്ധ കാര്യങ്ങളും ബോധവത്ക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്വാകാര്യ ലബോറട്ടറി ഉടമകൾക്ക് ഏകദിന സെമിനാർ നടത്തി. കോട്ടയം ജോയിസ് റെസിഡൻസിയിൽ വച്ചാണ് സെമിനാർ നടത്തിയത്. സെമിനാർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൻ. പ്രിയ. ഉദ്ഘാടനം ചെയ്തു. സെമിനാറിൽ നോഡൽ ഓഫീസർ കൂടിയായ ഡോക്ടർ. പി.എൻ . വിദ്യാധരൻ ,ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ , ഡോക്ടർ സി.ജെ. സിതാര , ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ,ഇ.കെ.ഗോപാലൻ […]

കഞ്ചാവ് കേസിൽ പ്രതിയായ ആൾ വീണ്ടും കഞ്ചാവ് കടത്തവെ പിടിയിൽ ;   പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ  കോട്ടയം എക്സൈസ് സംഘം പിടികൂടി ; എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്

സ്വന്തം ലേഖകൻ  കോട്ടയം:250 കിലോ കഞ്ചാവ് കേസിൽ പ്രതിയായ ആൾ വീണ്ടും കഞ്ചാവ് കടുത്തവെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്  എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും പാർട്ടിയും ചേർന്ന് പിടികൂടി. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ അസി.എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വെച്ച്  മാരുതി സ്വിഫ്റ്റ് കാറിൽ 2 കിലോ  കഞ്ചാവ് സഹിതമാണ്  എറണാകുളം ജില്ല കുന്നത്തുനാട് താലൂക്കിൽ വെങ്ങോല വില്ലേജിൽ വെങ്ങോല കരയിൽ കരിക്കിനാ കുടി […]

നെടുംകുന്നം സ്വദേശിയായ യുവാവിനെ വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമം; കേസിൽ സഹോദരങ്ങളായ രണ്ടുപേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു  

സ്വന്തം ലേഖകൻ തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പാലമറ്റം ഭാഗത്ത് ചൂരപ്പാടിയിൽ വീട്ടിൽ ( ആലപ്പുഴ നീലംപേരൂർ കരുനാട്ടുവാലഭാഗത്ത് വാടകയ്ക്ക് താമസം ) അനൂപ് എന്ന് വിളിക്കുന്ന ജിതിൻ സി.എസ് (24), ഇയാളുടെ സഹോദരൻ മനു എന്നു വിളിക്കുന്ന ജിഷ്ണു സി.എസ് (27) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഒക്ടോബർ 31-ആം തീയതി രാത്രി 7 മണിയോടുകൂടി മാടപ്പള്ളി മാനില പള്ളിക്ക് സമീപം വച്ച് നെടുംകുന്നം സ്വദേശിയായ യുവാവിനെ […]

അതിരമ്പുഴയിൽ പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ നാലാം വർഷം ക്രൂര പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

ഏറ്റുമാനൂർ: അതിരമ്പുഴയിൽ പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ നാലാം വർഷം ക്രൂര പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അതിരമ്പുഴ ശ്രീകണ്ഠമംഗലം, പനയത്തിക്കവല ഭാഗത്ത് പാക്കത്തുകുന്നേൽ വീട്ടിൽ അനിൽ വർക്കി (26) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. അതിരമ്പുഴ പനയത്തികവല ഭാഗത്തുള്ള വീട്ടിൽ യുവതി തൂങ്ങി മരണപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കോട്ടയം ഡി.വൈ.എസ്.പി. […]

കൊലപാതകശ്രമ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി; 17 വർഷത്തിനുശേഷം പ്രതി പോലീസിന്റെ പിടിയിൽ; പിടിയിലായത് ഇടുക്കി ആനവിലാസം സ്വദേശി

കോട്ടയം: കൊലപാതകശ്രമ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി 17 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ആനവിലാസം ശങ്കരഗിരിക്കരയിൽ പുന്നത്തറ വീട്ടിൽ തോമസ് (64) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 2004 ൽ കോടിമത പെട്രോൾ പമ്പിലെ മാനേജരെ വെട്ടി പരിക്കേൽപ്പിച്ച് 4 ലക്ഷം രൂപയും 3, 80,000 രൂപയുടെ ചെക്കും കവർച്ച ചെയ്ത കേസില്‍ അഞ്ചുവർഷം തടവു ശിക്ഷ ലഭിച്ച ഇയാൾ ഹൈക്കോടതിയിൽ വിധിക്കെതിരെ അപ്പീല്‍ കൊടുത്തതിനു ശേഷം […]

മൂന്നു ജില്ലകളിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം, കോട്ടയം ഗ്യാസ് ഇന്‍സുലേറ്റഡ് 400 കെവി സബ് സ്റ്റേഷന്‍ കുറവിലങ്ങാട്ട് 12ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

  സ്വന്തം ലേഖകൻ   കോട്ടയം: കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കഴിയുന്ന കോട്ടയം ഗ്യാസ് ഇന്‍സുലേറ്റഡ് 400 കെവി സബ്‌സ്‌റ്റേഷന്‍ നവംബർ 12ന് കുറവിലങ്ങാട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.   കിഫ്ബി പദ്ധതിയില്‍ നിന്ന് 152 കോടി രൂപ ചെലവഴിച്ചാണ് ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതിയിലൂടെ ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച്ഗിയറുള്ള സംസ്ഥാനത്തെ ആദ്യ 400 കെ.വി സബ് സ്റ്റേഷന്‍ കുറവിലങ്ങാട്ട് യാഥാര്‍ഥ്യമാക്കിയത്. ഉച്ചയ്ക്ക് 12ന് കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി […]

 കെ.പി.കേശവമേനോന്‍ ചരമ വാര്ഷികം ആചരിച്ചു. കോട്ടയ്ക്കല്ർ ആര്യവൈദ്യശാലയില്ർ ചേര്ർന്ന യോഗം അഡ്വ.ശ്രീകുൂമാര്ർ ഉദ്ഘാടനം ചെയ്തു.

സ്വന്തം ലേഖകന്‍ കോട്ടയം:: സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി പത്രാധിപരും ആയിരുന്ന കെ.പി.കേശവമേനോന്റെ 45-ാമത് ചരമ വാര്‍ഷികം ആര്‍.ശങ്കര്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഹാളില്‍ ചേര്‍്ന്ന അനുസ്മരണ യോഗം എംജി യൂണിവേഴ്‌സിറ്റി മുന്‍ പിആര്‍ഒ അഡ്വ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി പ്രസിഡന്റ് എം.എസ്.സാബു അധ്യക്ഷത വഹിച്ചു. ഡോ.ബി.ഗോപകുമാര്‍, എം.കെ.ശശിയപ്പന്‍, എം.ബി.സുകുമാരന്‍ നായര്‍, സി.സി.സോമന്‍, ബൈജുമാറാട്ടുകുളം, അനീഷ്‌ഗോപിനാഥ്, പി.എം.മണി, സാല്‍വിന്‍ കൊടിയന്തറ, പി.കെ.ആനന്ദക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരു കൈകാലുകളും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കാൻ പന്ത്രണ്ടുകാരി ലയ ബി നായർ ; 11-ന് ചേർത്തലയിലെ തവണക്കടവിൽ നിന്ന് നീന്തൽ ആരംഭിക്കും

  സ്വന്തം ലേഖകൻ   വൈക്കം :കഴിഞ്ഞ വർഷം ഇരുകൈകളും ബന്ധിച്ച്‌ വേമ്പനാട്ടുകായൽ കിഴടക്കി വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്‌സിൽ ഇടം നേടിയ പന്ത്രണ്ടുകാരി ഇതാ ഇരുകാലുകളും കൂടി ബന്ധിച്ച് കായൽ നീന്തി കടക്കാനൊരുങ്ങുന്നു.   കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ലയാ ബി നായരാണ് ഈ സാഹസിക നീന്തൽ താരം. നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റേയും പാരപ്പെട്ടി പഞ്ചായത്ത് അംഗം ശ്രീകലയുടേയും മകളാണ്.   ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ചിലേക്കാണ് നവംബർ […]

കോട്ടയം ബിജെപിയില്‍ ഗുണ്ടാ നേതാവിനും, സംഘത്തിനും പാര്‍ട്ടിയിൽ അംഗത്വം നല്‍കിയതിനെ ചൊല്ലി വിവാദം ; മണിക്കൂറുകള്‍ക്കകം നിലപാട് തിരുത്തി. തടിയൂരി

  സ്വന്തം ലേഖിക കോട്ടയം : ഗുണ്ടാ നേതാവിനും ആര്‍പ്പുക്കരയിലെ പ്രാദേശിക നേതൃത്വം സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബുവാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവ് അലോട്ടി ജെയ്‌സ്മോന് പാര്‍ട്ടി അംഗത്വം നല്‍കിയത്. സംഭവം നാണക്കേടായതോടെ ജില്ലാ നേതൃത്വം ഇടപെട്ട് അംഗത്വം റദ്ദാക്കി.               ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം വിസ്തൃത പ്രവാസം പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഗുണ്ടാ സംഘത്തിന്റെ പാര്‍ട്ടി പ്രവേശനം. കൊലപാതകവും കഞ്ചാവ് കച്ചവടവും ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആര്‍പ്പൂക്കര സ്വദേശി അലോട്ടിയെന്ന് […]

കൊഴുവനാല്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു

  സ്വ ന്തം  ലേഖകൻ അയര്‍ക്കുന്നം: കൊഴുവനാല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ജയിംസ് കുടിലില്‍ അധ്യക്ഷത വഹിച്ചു.   വിദ്യാര്‍ഥി രഞ്ജിത് വിനോദ് തയാറാക്കിയ ലോഗോയുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് സിന്ധുഅനില്‍കുമാര്‍ നിര്‍വഹിച്ചു. സുവനിയര്‍ പ്രകാശനവും സമ്മാദാനവും കോട്ടയം ഡിഇഒ പ്രദീപ് പി.ആര്‍ നിര്‍വഹിച്ചു.   കൊഴുവനാല്‍ എഇഒ ഷൈല സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജോജി തോമസ്, ജാന്‍സി ബാബു, ജോബി ജോമി, ഷാന്റി ബാബു, മാത്തുക്കുട്ടി ഞായര്‍കുളം, […]