Spread the love

കോട്ടയം: ഗോവയിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു.  കോട്ടയം കുടയംപടി സ്വദേശിയായ ഉണ്ണി രമേശാണ് അപകടത്തിൽ മരണപ്പെട്ടത് . ഫോട്ടോഗ്രാഫറുടെ സംഘത്തിന് ഒപ്പം ഗോവയിൽ ഫോട്ടോഗ്രാഫിയ്ക്കായി പോയതായിരുന്നു ഉണ്ണി രമേശ്.

video
play-sharp-fill

ഇവിടെ ബൈക്കും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.  അപകട വിവരം അറിഞ്ഞ് ബന്ധുക്കൾ ഗോവയിലേയ്ക്കു പുറപ്പെട്ടിട്ടുണ്ട്. ഗോവയിലെ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്

കോട്ടയം കുടയംപടി ഒളശയിൽ അടുത്തിടെ വീട് വാങ്ങി ഇദ്ദേഹം താമസിച്ചു വരികയായിരുന്നു. ഭാര്യ പവിത്ര. പിതാവ് പരേതനായ രമേശൻ. മാതാവ് ഷീല. സഹോദരൻ : കണ്ണൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group