കാറിലെത്തുന്ന സംഘം കുട്ടികളെ ലക്ഷ്യമിടുന്നെന്ന വാര്‍ത്ത വന്നത് ഒരുമാസം മുൻപ്; കോട്ടയത്തെ സംഘത്തിലും ഒരു യുവതി; മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും ഊര്‍ജ്ജിതമായ അന്വേഷണം നടന്നില്ലെന്നും ആരോപണം; അഞ്ച് ആഴ്ച കഴിയുമ്പോള്‍ ഓയൂരിലെ ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോകല്‍; ഈ പൊലീസ് നിഷ്‌ക്രിയത ഇനിയും എത്ര നാൾ…!

കോട്ടയം: സ്കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് ഒരു സംഘം നാട്ടില്‍ സജീവമായിട്ട് ഏറെ നാളുകളായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതുസംബന്ധിച്ച്‌ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഊര്‍ജ്ജിതമായ അന്വേഷണം നടന്നില്ലെന്നും ആക്ഷേപമുണ്ട്. മാധ്യമങ്ങളില്‍ പോലും വാര്‍ത്തകള്‍ വന്നിട്ടും പൊലീസ് ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മാസമാണ് കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നോവ കാറിലെത്തിയ സംഘം കുട്ടികളെ വിളിച്ചുകയറ്റാൻ ശ്രമിച്ചത്. മാങ്ങാനം പ്രദേശങ്ങളിലാണ് ഈ സംഘം കുടുതലും കറങ്ങിനടന്നതത്രെ. പല കുട്ടികളെയും വീട്ടിലെത്തിക്കാം എന്ന് വാഗ്ദാനം നല്‍കി കാറിലേക്ക് ക്ഷണിച്ചിരുന്നു. ഈ സംഘത്തിലും ഒരു […]

ബസ് ഡ്രൈവർമാർ മൂക്കറ്റം വെള്ളത്തിൽ ; നിറയെ യാത്രക്കാരുമായി മദ്യപിച്ച്‌ ബസ് ഓടിച്ച് ഡ്രൈവര്‍മാര്‍ പൊലീസ് പരിശോധനയിൽ കുടുങ്ങി; കോട്ടയം സ്വദേശികളായ മൂന്ന് ഡ്രൈവർമാർ അറസ്റ്റില്‍

തൃപ്പൂണിത്തുറ: മദ്യപിച്ച്‌ ബസ് ഓടിച്ചതിന് രണ്ട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരും ഒരു സ്വകാര്യ ബസ് ഡ്രൈവറും അറസ്റ്റില്‍. തിങ്കളാഴ്ച തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് മൂന്ന് ഡ്രൈവര്‍മാരും പിടിയിലായത്. വൈക്കം-തൃപ്പൂണിത്തുറ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍മാരായ കോട്ടയം വില്ലൂന്നി സ്വദേശി അരുണ്‍ ടി. ഗോപിദാസ്, കോട്ടയം കുഴിമറ്റം സ്വദേശി ടിജി.എം. സ്‌കറിയ, വൈക്കം -തൃപ്പൂണിത്തുറ റൂട്ടിലോടുന്ന സ്വകാര്യ ബസിൻ്റെ ഡ്രൈവര്‍ ഇരുമ്പനം സ്വദേശി എസ്.എസ്. റോണി എന്നിവരെയാണ് ഹില്‍പാലസ് പൊലീസ് അറസ്റ്റു ചെയ്തത്. ബസുകള്‍ കേന്ദ്രീകരിച്ച്‌ വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇവര്‍ […]

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് ജോലി തോന്നിയത് പോലെ; പിടിഎസായി നിയമിച്ചവർ ചെയ്യുന്നത് നഴ്സിങ് അസിസ്റ്റൻ്റിൻ്റെ ജോലി; ഒത്താശചെയ്യുന്നത് അധികൃതർ; പിന്നിൽ ബന്ധുനിയമനമെന്നും പരാതി

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് ജോലി തോന്നിയത് പോലെയാണ്. പിടിഎസായി നിയമിച്ചവർ തസ്തിക മറികടന്ന് നഴ്സിങ് അസിസ്റ്റൻ്റിൻ്റെ ജോലിയാണ് ആശുപത്രിയിൽ ചെയ്യുന്നത്. ഇവർക്ക് ഡിഗ്രി വിദ്യാഭ്യാസം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഴ്സിങ് സുപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും നഴ്സിങ് അസിസ്റ്റൻ്റ് ജോലിയിൽ ഇവരെ തുടരാൻ അനുവദിക്കുന്നത്. നിലവിൽ ജില്ലാ ആശുപത്രിയിൽ പി ടി എസ് തസ്തികയിൽ നിയമനം നടത്തിയെങ്കിലും പണിയെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്. ഇത് മറ്റ് ജീവനക്കാരുടെ തൊഴിൽഭാരം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. നിയമനം കഴിഞ്ഞ് ട്രെയിനിങ് ലഭിച്ചവരാണ് നഴ്സിങ് അസിസ്റ്റന്റ് മാരായി ജോലി ചെയ്യുന്നത്. […]

മുൻ വിരോധം ; വടയാർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ മൂന്നുപേരെ തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  തലയോലപ്പറമ്പ്: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കപ്രയാർ തട്ടാരംപറമ്പിൽ വീട്ടിൽ അനന്തു കാർത്തികേയൻ (26), വൈക്കപ്രയാർ ഇലഞ്ഞിത്തറ വീട്ടിൽ ജിത്തുരാജ്(30), വൈക്കപ്രയാർ അന്‍പതില്‍ വീട്ടിൽ അമൽ ഷാജി (26) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് സെപ്റ്റംബർ രണ്ടാം തീയതി രാത്രി 8 മണിയോടുകൂടി വടയാർ സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തലയോലപ്പറമ്പ് ടൗൺ ഭാഗത്ത് രാത്രി സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ ഇവർ സംഘം […]

വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ്‌ പോലീസാണ് അറസ്റ്റ് ചെയ്തത്. 

    കോട്ടയം : വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം മര്യാതുരുത്ത് പാണ്ഡവം ഭാഗത്ത് ചിറ്റക്കാട്ട് വീട്ടിൽ മുത്തു രാജു (47) എന്നയാളെയാണ് കോട്ടയം ഈസ്റ്റ്‌ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പുതുപ്പള്ളി വെള്ളുകുട്ട ഭാഗത്തുള്ള വീടിന്റെ പറമ്പിൽ കുളത്തിനു സമീപം വച്ചിരുന്ന വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.         പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ്‌ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും […]

കുമരകത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേയിൽ മോഷണം: യുവാവിനെ കുമരകം പോലീസ് പിടികൂടി 

സ്വന്തം ലേഖകൻ കുമരകം: കുമരകത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേയിൽ മോഷണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ആപ്പിത്തറ ഭാഗത്ത് കണിച്ചാട്ടുതറ വീട്ടിൽ അലക്സ് (27) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കുമരകത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേയിൽ താമസക്കാരനായി എത്തിയ യു.പി സ്വദേശിയായ റിട്ടയേർഡ് മേജറുടെ പണവും, ആധാർ കാർഡും, ബാങ്കിന്റെ ക്രെഡിറ്റ് കാർഡും, എക്സ് സർവ്വീസ് മെൻ ഐഡെൻറിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസും അടങ്ങിയ ബാഗ് ഹോംസ്റ്റേയിലെ ജനൽ തകർത്ത് മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് […]

വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ്‌ പോലീസാണ് അറസ്റ്റ് ചെയ്തത്. 

    കോട്ടയം : വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം മര്യാതുരുത്ത് പാണ്ഡവം ഭാഗത്ത് ചിറ്റക്കാട്ട് വീട്ടിൽ മുത്തു രാജു (47) എന്നയാളെയാണ് കോട്ടയം ഈസ്റ്റ്‌ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പുതുപ്പള്ളി വെള്ളുകുട്ട ഭാഗത്തുള്ള വീടിന്റെ പറമ്പിൽ കുളത്തിനു സമീപം വച്ചിരുന്ന വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.           പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ്‌ പോലീസ് കേസ് രജിസ്റ്റർ […]

കോട്ടയം പാലാ പരുമലക്കുന്ന് സ്വദേശിയെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി ; ജോജോ ജോർജിനെ ഒൻപതു മാസകാലത്തേക്കാണ് പുറത്താക്കിയത് .

  കോട്ടയം : പാലാ ളാലം, പരുമലക്കുന്ന് കോളനിയിൽ പരുമല വീട്ടിൽ ജോജോ ജോർജ്ജ് (28) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒൻപത് മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് പാലാ സ്റ്റേഷനിൽ അടിപിടി,കൊലപാതക ശ്രമം, പിടിച്ചുപറി തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.         ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പ പോലുള്ള ശക്തമായ […]

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസ് ; ഒരാളെ കോട്ടയം മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം : വിദേശത്തേക്ക് ജോലി വിസയും, വിസിറ്റിംഗ് വിസയും നൽകാമെന്ന് വാഗ്ദാനം നൽകി ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട്, സുൽത്താൻബത്തേരി, ചിയംമ്പം ഭാഗത്ത് ഊലിപ്പറമ്പിൽ വീട്ടിൽ ബാബു മാത്യു (47) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ന്യൂസിലൻഡിലും, ഇസ്രായേലിലും ജോലി ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ കയ്യിൽ നിന്നും 1,62,5,0000 ത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.         പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് […]

അഖില കേരള ഹിന്ദു സാംബവ മഹാസഭ :അയ്മനം ശാഖാ വാർഷികം നടത്തി

സ്വന്തം ലേഖകൻ അയ്മനം: അഖില കേരള ഹിന്ദു സാംബവ മഹാസഭ 177 – ആം നമ്പർ അയ്മനം ശാഖയുടെ 38-മത് വാർഷികം ആഘോഷിച്ചു. ശാഖ പ്രസിഡന്റ്‌ സി ആർ രാജപ്പന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗം മഹാസഭ സംസ്‌ഥാന ജോയിന്റ് സെക്രട്ടറി അരുൺകുമാർ. റ്റി ഉത്ഘാടനം ചെയ്തു.   സംസ്ഥാന ഖജാൻജി കെ. വി അജയകുമാർ സംഘടനാ വിശദീകരണം നടത്തി. കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ഷൈജു കെ. റ്റി, കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറി പ്രസാദ് കെ. കളിച്ചിറ, കോട്ടയം താലൂക്ക് യൂണിയൻ വൈസ് […]