Spread the love

ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ അനധികൃത മദ്യഷാപ്പുകള്‍ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച്‌ വിജയ് സർക്കാർ. തമിഴ്നാട്ടില്‍ 717 ടാസ്‌മാക് ഔട്ലറ്റുകള്‍ പൂട്ടി.

video
play-sharp-fill

ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാൻഡുകള്‍ എന്നിവയുടെ 500 മീറ്റർ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്. 610 ഔട്ട്‌ലെറ്റുകള്‍ ബുധനാഴ്ചക്ക് മുൻപ് പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചതായി എക്സൈസ് മന്ത്രി കെ.വിഗ്നേഷ് അറിയിച്ചു.

ഏറ്റവും കൂടുതല്‍ മദ്യഷാപ്പുകള്‍ മധുരയിലാണ് പൂട്ടിയത് (290), കോയമ്പത്തൂരില്‍ 179 എണ്ണവും പൂട്ടി. പൂട്ടിയവയില്‍ 3474 ജീവനക്കാർ ആണ് ഉണ്ടായിരുന്നത്. ഇവരില്‍ 2331 പേരെ മറ്റ് ഔട്ലട്ടുകളിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ കാര്യത്തില്‍ ഉടൻ തീരുമാനമെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group