ചങ്ങനാശ്ശേരിയിലെ സ്വർണക്കടയിൽ നിന്നും രണ്ട് പവൻ്റെ മാല എടുത്തുകൊണ്ട് ഓടി; മാല  പണയം വച്ച് കിട്ടിയ പണവുമായി ബാഗ്ലൂർക്ക് കടന്നുകളഞ്ഞു; പ്രതി പൊലീസ് പിടിയിൽ

ചങ്ങനാശ്ശേരിയിലെ സ്വർണക്കടയിൽ നിന്നും രണ്ട് പവൻ്റെ മാല എടുത്തുകൊണ്ട് ഓടി; മാല പണയം വച്ച് കിട്ടിയ പണവുമായി ബാഗ്ലൂർക്ക് കടന്നുകളഞ്ഞു; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക

ചങ്ങനാശ്ശേരി:
സ്വർണക്കടയിൽ നിന്നും മാല എടുത്തു കൊണ്ടോടിയ മോഷ്ടാവ് പൊലീസ് പിടിയിൽ.

കർണാടക കുടക് സ്വദേശിയായ കുന്നപ്പുളളി 133-ാം നമ്പർ വീട്ടില്‍ സെബാസ്റ്റ്യൻ മകന്‍ റിച്ചാർഡ്.കെ.എസ് (23) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിലുളള ആലുക്കൽ ജൂവല്ലറിയിൽ നിന്നും രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് പ്രതി എടുത്തുകൊണ്ട് ഓടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പകല്‍ പ്രതി ജൂവല്ലറിയിൽ വന്നു രണ്ട് പവന്‍റെ മാല ആവശ്യപ്പെടുകയും മാല എടുത്തു കയ്യില്‍ വച്ച ശേഷം ചെയിൻ കൂടി വേണമെന്നു പറയുകയും, അതെടുക്കുന്നതിനായി കടയുടമ തിരിഞ്ഞ സമയം മോഷ്ടാവ് കൈയ്യിലിരുന്ന മാലയുമായി കടയിൽ നിന്നും ഇറങ്ങിയോടുകയുമായിരുന്നു. അതിനു ശേഷം പ്രതി സ്വർണ്ണമാല സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച് കിട്ടിയ പണവുമായി ബാഗ്ലൂർക്ക് കടന്നുകളയുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രുപീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. ചങ്ങനാശ്ശേരി എസ്.ഐ ജയകൃഷ്ണൻ.എം, സുനിൽ.ആര്‍, എ.എസ്.ഐ രഞ്ജീവ് ദാസ്, സി.പി.ഒമാരായ മണികണ്ഠൻ, തോമസ് സ്റ്റാൻലി, അതുൽ.കെ.മുരളി, സന്തോഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.