video
play-sharp-fill

ആറ്റിങ്ങലിൽ സ്വകാര്യ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം; പത്ത് പേര്‍ക്ക് പരിക്കേറ്റു

സ്വന്തം ലേഖിക തിരുവനന്തപുരം: ആറ്റിങ്ങല്‍ വാളക്കാട് ഇളമ്പ തടത്തില്‍ സ്വകാര്യ ബസുകള്‍ കൂട്ടിമുട്ടി 10 പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 7 മണിയോട് കൂടി ആറ്റിങ്ങലില്‍ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന ബസും വെഞ്ഞാറമൂട്ടില്‍ നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന എസ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ്‌ അപകടം. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹി- സിഡ്നി എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ, ചൊവ്വാഴ്ചയാണ് സംഭവം. ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയിൽപ്പെട്ടത്. യാത്രാമധ്യേ ആടിയുലഞ്ഞതിനെ തുടർന്ന് പരിക്കേറ്റവർക്ക് സിഡ്നി വിമാനത്താവളത്തിൽ അടിയന്തര വൈദ്യസഹായം നൽകി. എന്നാൽ ആരുടെയും പരിക്ക് സാരമില്ലാത്തത് കൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്ന് ഡിജിസിഎ പറഞ്ഞു. എയർഇന്ത്യയുടെ ബി787-800 വിമാനമാണ് ആടിയുലഞ്ഞത്. വിമാനത്തിൽ വച്ച് തന്നെ ക്യാബിൻ ക്രൂ പരിക്കേറ്റവർക്ക് പ്രാഥമിക ശ്രുശ്രൂഷ നൽകി. ഏഴുപേർക്ക് പരിക്കേറ്റെന്നാണ് ഡിജിസിഎയുടെ വിശദീകരണം.

‘ദി കേരള സ്‌റ്റോറി’ സംവിധായകന്‍ സുദീപ്‌തോ സെനും നടി ആദാ ശ‌ര്‍മ്മയും വാഹനാപകടത്തില്‍ പെട്ടു; ആരോഗ്യവിവരം പങ്കുവച്ച്‌ താരം…..

സ്വന്തം ലേഖിക മുംബയ്: വിവാദമായ ‘ദി കേരള സ്‌റ്റോറി’ ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്തോ സെനും മുഖ്യവേഷം ചെയ്‌ത നടി ആദാ ശ‌ര്‍മ്മയും വാഹനാപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ടുകള്‍. കരീംനഗറില്‍ ‘ഹിന്ദു ഏക്‌താ യാത്ര’യില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെ ഞായറാഴ്‌ചയോടെയാണ് സംഭവം. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വൈകാതെ തന്നെ ആരോഗ്യവിവരം അറിയിച്ച്‌ ഇരുവരുടെയും ട്വീറ്റ് പുറത്തുവന്നു. പ്രശ്‌നങ്ങളില്ലെന്നും ഗുരുതരമായി ഒന്നുമില്ലെന്നും അന്വേഷണങ്ങള്‍ക്കും കരുതലിനും നന്ദി പറയുന്നതായും നടി ആദാ ശ‌ര്‍മ്മ കുറിച്ചു. അടിയന്തര ആരോഗ്യ പ്രശ്‌നമുണ്ടായതിനാല്‍ കരീം നഗറിലേക്ക് പോകാനാവില്ലെന്നും കരീംനഗറിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നായി സുദീപ്‌തോയും […]

എരുമേലിയിൽ മരുന്ന് വിതരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വെറ്ററിനറി ജീവനക്കാരൻ വാഹന അപകടത്തിൽ മരിച്ചു; മരിച്ചത് കൊഴുവനാൽ സ്വദേശി

സ്വന്തം ലേഖിക എരുമേലി: മരുന്ന് വിതരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വെറ്ററിനറി ജീവനക്കാർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ട് മരിച്ചു. കാഞ്ഞിരപ്പള്ളി സർക്കാർ മൃഗാശുപത്രിയായ ആർഎഎച്ച്സി യിലെ ക്ലാർക്ക് ചേർപ്പുങ്കൽ കൊഴുവനാൽ സ്വദേശി ഗോകുൽഭവനിൽ ഗോകുൽ ശങ്കർ (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ അനിമോൻ 35) വെറ്ററിനറി വകുപ്പിലെ ഡ്രൈവർ ബിജു തോമസ് (52) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി – മുക്കൂട്ടുതറ ശബരിമല പാതയിൽ ചെമ്പകപ്പാറയിൽ വെച്ചായിരുന്നു അപകടം. മഴയിൽ വാഹനം തെന്നി നിയന്ത്രണം തെറ്റി മരത്തിൽ […]

എരുമേലിയിൽ നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച്‌ കെഴുവനാല്‍ സ്വദേശിക്ക് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മരിച്ചത് കാഞ്ഞിരപ്പള്ളി ആര്‍എസി ഓഫീസിലെ അറ്റന്‍ഡര്‍

സ്വന്തം ലേഖിക എരുമേലി: നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച്‌ ഒരാള്‍ മരിച്ചു. മറ്റു രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലി ചെമ്പകപ്പാറയിലാണ് സംഭവം. കാഞ്ഞിരപ്പള്ളി ആര്‍ എ സി ഓഫീസിലെ അറ്റന്‍ഡര്‍ കെഴുവനാല്‍ ശങ്കര്‍ ഭവനം വീട്ടില്‍ ഗോകുല്‍ ശങ്കര്‍ (34) ആണ് മരിച്ചത്. വിവിധ ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കുന്ന വെറ്റിനറി വിഭാഗത്തിന്റെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

ഇടുക്കി കുട്ടിക്കാനത്തിന് സമീപം മുറിഞ്ഞപുഴയില്‍ ഓട്ടോയുടെ മുകളിലേക്ക് ടോറസ് ലോറി മറിഞ്ഞു അപകടം; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക മുണ്ടക്കയം: കോട്ടയം കുമളി പാതയില്‍ മുറിഞ്ഞപുഴയ്ക്ക് സമീപം കൊടും വളവില്‍ ടോറസ് ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മുണ്ടക്കയം കൂട്ടിക്കല്‍ പറത്താനം സ്വദേശി പുതുവേല്‍ മെല്‍ബിന്‍ ആണ് അപകടത്തില്‍ മരിച്ചത്. വളവില്‍ അപകടത്തില്‍പ്പെട്ട ലോറിയ്ക്കടിയില്‍ ഓട്ടോറിക്ഷ പെട്ടുപോകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മുണ്ടക്കയത്തു നിന്നും അപ്പകച്ചവടത്തിന്റെ ആവശ്യത്തിനായി പോകുകയായിരുന്നു മെല്‍ബിന്‍ . കൊല്ലം-തേനി ദേശീയപാതയില്‍ മുറിഞ്ഞപുഴയില്‍ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന ലോറി മുറിഞ്ഞപുഴ വളവില്‍ വച്ച് നിയന്ത്രണംതെറ്റി എതിര്‍ ദിശയില്‍ വരുകയായിരുന്ന […]

കോട്ടയം മുളങ്കുഴയിൽ അമിത വേഗത്തിൽ എത്തിയ കാർ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചു; ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ; ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്; പ്രതി കസ്റ്റഡിയിൽ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം മുളങ്കുഴയിൽ അമിത വേഗത്തിൽ എത്തിയ കാർ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ പരിക്കേറ്റ മറിയപ്പള്ളി സ്വദേശി ആനന്ദം പ്രസന്നനെ (55) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ചിങ്ങവനം ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയതോടെ റോഡരികിലൂടെ നടന്ന് പോയ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ വീട്ടമ്മയെ ഓട്ടോ സ്റ്റാൻഡിലുണ്ടായിരുന്ന സിഐടിയു പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. […]

ചിങ്ങവനം പുത്തന്‍പാലത്തിന് സമീപം കാര്‍ മിനിലോറിയിലിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് പരിക്ക്; പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നു; പരാതിയുമായി വ്യാപാരികൾ; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം…..

സ്വന്തം ലേഖിക ചിങ്ങവനം: എംസി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തിന് സമീപം നിയന്ത്രണം നഷ്ടമായ കാര്‍ മിനി ലോറിയിലിടിച്ച്‌ രണ്ടു യുവാക്കള്‍ക്കു പരിക്കേറ്റു. തിരുവല്ല, കറ്റോട്, മിനിഭവനില്‍ ആദ്രവ് വിനു(22), ചങ്ങനാശേരി, വടക്കേക്കര കൂട്ടുമണ്ണില്‍കാട്ടില്‍ ജോ വി. ജോസഫ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീഡിയോ ഇരുവരും ചങ്ങാനാശേരി ക്രിസ്തുജ്യോതി കോളജിലെ വിദ്യാര്‍ഥികളാണ്. ഇന്നലെ വൈകുന്നേരം 4.30ന് കോട്ടയം ഭാഗത്തുനിന്നുമെത്തിയ കാര്‍ റോഡില്‍ തെന്നിമാറി വട്ടം കറങ്ങി ചങ്ങനാശേരി ഭാഗത്തുനിന്നു വരികയായിരുന്ന മിനി ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്നു ചിങ്ങവനം പോലീസും, […]

കോട്ടയം ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം നഷ്ടമായ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖിക കോട്ടയം: ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം നഷ്ടമായ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം. കോട്ടയം ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി ചങ്ങനാശ്ശേരി ഭാഗത്തുനിന്നും എത്തിയ മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ ഉടൻ തന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റവർ ചങ്ങനാശേരി ക്രിസ്തു ജ്യോതി കോളജിലെ വിദ്യാർത്ഥികളാണ്.

മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് വാങ്ങി വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി…..! നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖിക കായംകുളം: ഡോ. മിനി ഉണ്ണികൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത് മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം വാങ്ങി വീട്ടിലേക്ക് മടങ്ങവെ. ഞായറാഴ്ച രാത്രി കൊല്ലം കടവൂര്‍ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഡോ. മിനി ഉണ്ണികൃഷ്ണനെ കൂടാതെ കണ്ടല്ലൂര്‍ സ്വദേശിയായ ഡ്രൈവര്‍ സുനിലുമാണ് മരിച്ചത്. ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഹൊമിയോപ്പത്സ് കേരളയുടെ നെയ്യാറ്റിന്‍കരയില്‍ നടന്ന ഓഡിയോ – മീഡിയാ ചടങ്ങില്‍ ഡോ. മിനി ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. ഇതിനുശേഷം മടങ്ങവേയാണ് ദുരന്തമുണ്ടായത്. നിയന്ത്രണം വിട്ടു വന്ന മറ്റൊരു കാര്‍ ഒന്നുരണ്ട് വാഹനങ്ങളെ തട്ടിയതിനു ശേഷം ഡോക്ടര്‍ സഞ്ചരിച്ചിരുന്ന […]