ഭാര്യയും ഭർത്താവും പെട്രോൾ ഒഴിച്ച് തീ കൊളുത്തി: ഭാര്യ മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ; കുട്ടി സുരക്ഷിതനായി കാറിനുള്ളിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീടിനുള്ളിൽ ഭാര്യയും ഭർത്താവും പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹ്യ ചെയ്യാൻ ശ്രമിച്ചു. പൊള്ളലേറ്റ ഭർത്താവ് അതീവ ഗുരുതരാവസ്ഥയിലായി. ഭാര്യ മരിച്ചു. ഇവരുടെ മകനാകട്ടെ വീടിനു മുന്നിൽ കിടന്ന കാറിനുള്ളിൽ സുരക്ഷിതനായിരുന്നു. നെയ്യാറ്റിൻകരയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. പൊള്ളലേറ്റ് കാട്ടലുവിള സ്വദേശി ദേവിക മരിച്ചു. ഭർത്താവ് ശ്രീജിത്തിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു മുന്നിൽ നിർത്തിയിട്ട കാറിനുള്ളിൽ ഇവരുടെ കുട്ടിയെ കണ്ടെത്തി. അമരവിളയിൽ വീട്ടിനുള്ളിൽ ദമ്ബതികളെ പൊള്ളലേറ്റ നിലയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അയൽവാസികൾ കണ്ടെത്തിയത്. നിലവിളിയും […]

ഷവർമ കഴിച്ച് ഒരു കുടുംബത്തിലെ 5 പേർക്ക് ഭക്ഷ്യവിഷബാധ: ഹോട്ടല്‍ പൂട്ടിച്ച് നഗരസഭാ അധികൃതര്‍

കണ്ണൂര്‍: ഹോട്ടലിൽ നിന്നും വാങ്ങിയ ഷവര്‍മ കഴിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മാടക്കാല്‍ സ്വദേശിയായ പി.സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതേ തുടര്‍ന്ന് പയ്യന്നൂരിലെ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ പൂട്ടിച്ചു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപെത്ത ഡ്രീം ഡെസേര്‍ട്ടില്‍ നിന്നും കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് പ്ലെയിറ്റ് ഷവര്‍മയും അഞ്ച് കുബ്ബൂസും വാങ്ങി വീട്ടിലെത്തുകയും അത് കഴിച്ച വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുടുംബാംഗങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാര്‍ ഭക്ഷ്യ […]

പുത്തുമലയിലെ പതിനെട്ടു ദിവസം നീണ്ട് നിന്ന രക്ഷാ ദൗത്യം ഇന്ന് അവസാനിപ്പിക്കും ; ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ

സ്വന്തം ലേഖിക മലപ്പുറം: ഉരുൾപൊട്ടലിൽ നിരവധിപേർ മരണപ്പെട്ട പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും. പതിനെട്ട് ദിവസം നീണ്ട് നിന്ന തെരച്ചിലിനൊടുവിലാണ് ദൗത്യം അവസാനിപ്പിക്കുന്നത്. അഞ്ച് പേരെയാണ് ഇവിടെനിന്നും കണ്ടെത്താനുള്ളത്. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അതേസമയം, പതിനൊന്ന് പേരെ കൂടി കണ്ടെത്താനുള്ള മലപ്പുറം കവളപ്പാറയിൽ ഇന്നും തെരച്ചിൽ തുടരും. കവളപ്പാറയിൽ കഴിഞ്ഞ നാലു ദിവസങ്ങളിലെ തെരച്ചിലിൽ ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ തുടർനടപടികളാലോചിക്കാൻ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും യോഗം രാവിലെ പത്ത് മണിക്ക് പോത്തുകല്ല് ചേരും. കാണാതായവരുടെ […]

എഫ്‌ഐആർ റദ്ദാക്കണം ; ബിനോയ് കോടിയേരിയുടെ ഹർജി ഇന്ന് മുംബൈ ഹൈക്കോടതിയിൽ

സ്വന്തം ലേഖിക മുംബൈ : പീഡനക്കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന ബിഹാർ സ്വദേശിയായ യുവതിയുടെ പരാതിയിൽ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബിനോയുടെ വാദം. കഴിഞ്ഞമാസം 29 ന് ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്. ഡിഎൻഎ പരിശോധന ഫലം കൈപ്പറ്റിയോ എന്ന കാര്യം രജിസ്ട്രാർ ഇന്ന് കോടതിയെ അറിയിക്കും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള […]

മകളെ കാണാൻ ഭാര്യ വീട്ടിലെത്തിയ പിതാവിനെ മകനും കൂട്ടുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു

കൊട്ടാരക്കര : മകളെ കാണണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വീട്ടിലെത്തിയ മധ്യവയസ്‌കനെ ബന്ധുക്കള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. അരുണ്‍ ഭവനില്‍ ബാബു(47)വിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ദീര്‍ഘകാലമായി കുടുംബവുമായി അകന്ന് പുനലൂരിലുള്ള സഹോദരിയോടൊപ്പമാണ് ഏറെനാളായി ബാബു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിലെത്തി മകളെ കാണണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. അതോടെ മകന്‍ അരുണും മറ്റ് രണ്ട് പേരും ചേര്‍ന്ന് കൈയും കാലും കൂട്ടിക്കെട്ടി മര്‍ദ്ദിച്ചതായി ബാബു പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ മകന്‍ അരുണിനും(20) കൂട്ടുകാരനും […]

മകന്റെ വിയോഗം അറിയാതെ പിതാവും യാത്രയായ് ; കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർത്ഥയുടെ പിതാവ് അന്തരിച്ചു

സ്വന്തം ലേഖിക മംഗളുരു: ജീവനൊടുക്കിയ കഫേ കോഫി ഡേ (സിസിഡി) സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡേ (96) നിര്യാതനായി. മൈസൂരുവിലെ ശാന്തവേരി ഗോപാലഗൗഡ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബോധാവസ്ഥയിലായതിനാൽ മകൻറെ വിയോഗം ഗംഗയ്യ അറിഞ്ഞിരുന്നില്ല. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് സിദ്ധാർത്ഥ ഗംഗയ്യയെ കാണാൻ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗംഗയ്യ മയക്കത്തിലേക്കു വഴുതിവീണത്. അതിനുശേഷം മകനു സംഭവിച്ചതൊന്നും അച്ഛൻ അറിഞ്ഞിട്ടില്ല. ചിക്കമഗളൂരുവിലെ കാപ്പി കർഷകരുടെ തലതൊട്ടപ്പനെന്നു വിശേഷിപ്പിക്കാവുന്നവിധം സമ്പത്തും സ്വാധീനശേഷിയുമുള്ള ഗംഗയ്യ ഹെഗ്‌ഡേക്കും […]

കോട്ടയത്തേയ്ക്ക് തേങ്ങയുമായി എത്തിയ ലോറി കുട്ടിക്കാനത്ത് മറിഞ്ഞു: മൂന്നു തമിഴ്‌നാട് സ്വദേശികൾ മരിച്ചു

സ്വന്തം ലേഖകൻ കുട്ടിക്കാനം: തമിഴ്‌നാട്ടിൽ നിന്നും കോട്ടയത്തേയ്ക്ക്് തേങ്ങയുമായി എത്തിയ ലോറി ഇടുക്കി കുട്ടിക്കാനത്ത് മറിഞ്ഞു. തമിഴ്‌നാട് സ്വദേശികളായ മൂന്നു പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ കുട്ടിക്കാനത്തിനടുത്ത് വളഞ്ഞങ്ങാനത്ത് വളവിലായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്നും ലോഡുമായി വരികയായിരുന്നു ലോറി. വളഞ്ഞങ്ങാനത്തെ വളവിന് സമീപത്തു വച്ച് ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോകുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. തുടർന്ന് ലോറി നിയന്ത്രണം വിട്ട് റോഡരികിൽ മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മൂന്നു പേരും തലക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും, ഇതുവഴി എത്തിയ വാഹനത്തിലെ യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് മൃതദേഹങ്ങൾ […]

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര്: എം പി സന്തോഷ് കുമാർ ഭരിക്കാൻ അനുവദിക്കുന്നില്ല: കോൺഗ്രസ് വേദിയിൽ പൊട്ടിക്കരഞ്ഞ് കോട്ടയം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന

പൊളിറ്റിക്കൽ ഡെസ്ക് കോട്ടയം: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിനെ തുടർന്ന് കോൺഗ്രസ് വേദിയിൽ പൊട്ടിക്കരഞ്ഞ് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന. കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ദിശ 2019 ആണ് നഗരസഭാധ്യക്ഷ പി.ആർ സോന കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എം.പി സന്തോഷ് കുമാറിനെതിരെ പൊട്ടിത്തെറിച്ചത്. വേദിയിൽ പൊട്ടിക്കരഞ്ഞ സോന എംപി സന്തോഷ് കുമാർ ഭരണത്തിൽ ഇടപെടുകയാണെന്നും ആരോപിച്ചു. മുൻ എം ജി സർവകലാശാല വൈസ് ചാൻസലർ സിറിയക് തോമസ് വേദിയിൽ ഇരിക്കെയാണ് പി.ആർ സോന പൊട്ടിക്കരഞ്ഞത്. ഞായറാഴ്ച കോട്ടയത്ത് […]

കുമരകത്ത് സീരിയലിനിടെ ഭർത്താവ് ഭക്ഷണം ചോദിച്ചു: കയ്യിലിരുന്ന കത്തിയ്ക്ക് ഭർത്താവിനെ വെട്ടി വീഴ്ത്തി: ഭാര്യയും മാതാപിതാക്കളും പിടിയിൽ

സ്വന്തം ലേഖകൻ കുമരകം: സീരിയൽ കാണുന്നതിനിടെ മദ്യലഹരിയിൽ എത്തി ഭക്ഷണം ചോദിച്ച ഭർത്താവിനെ ഭാര്യ വെട്ടി വീഴ്ത്തി. വെട്ടേറ്റ ഭർത്താവ് തറയിൽ വീണെങ്കിലും ഭാര്യ തിരിഞ്ഞ് നോക്കിയില്ല. ഒടുവിൽ ആക്രമിച്ച ഭാര്യയുടെ തലമുടിയ്ക്ക് ഭർത്താവ് ക്ഷുഭിതനായി കുത്തിപ്പിടിച്ചതോടെ വീട്ടിൽ കൂട്ടത്തല്ലായി. മണർകാട് സ്വദേശി അഭിലാഷിനാണ് കഴിഞ്ഞ ദിവസം കുമരകത്ത് ഭാര്യവീട്ടിൽ വച്ച് വെട്ടേറ്റത്. മദ്യപിച്ച് വീട്ടിലെത്തുന്ന സന്തോഷ് ഭാര്യവീട്ടിൽ പ്രശ്നമുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ സീരിയല്‍ കാണുന്നതിനിടെ മദ്യപിച്ച്‌ എത്തിയ അഭിലാഷ് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭാര്യ ഇയാളെ ശ്രദ്ധിക്കാതെ ടിവി കാണൽ […]

രണ്ടു വർഷം ജയിൽ വാസം: സമ്പാദിച്ചത് 18000 രൂപ; കുറച്ചത് 15 കിലോ : പീഡനക്കേസിൽ അകത്തായ ആൾ ദൈവം ജയിൽ വാസം ആഘോഷമാക്കുന്നു

സ്വന്തം ലേഖകൻ ലഖ്നൗ:  പീഡനവും കൊലപാതകവും അടക്കമുള്ള ക്രൂര കുറ്റകൃത്യങ്ങളിൽ കുടുങ്ങി അകത്തായ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങിന് ജയിലിൽ ജോലി പച്ചക്കറി കൃഷി. രണ്ടു വർഷത്തോളമായി ജയിലിൽ കഴിയുന്ന ഇദ്ദേഹം 18000 രൂപയാണ് പച്ചക്കറി കൃഷിയിലൂടെ സമ്പാദിച്ചിരിക്കുന്നത്. അണ്‍ സ്‌കില്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗൂര്‍മീതിന് ദിവസവും 40 രൂപയാണ് ജോലിയ്ക്ക് ശമ്പളം നല്‍കുന്നത്. ആൾ ദൈവത്തിന്റെ ഭാരം ജയിലില്‍ വെച്ച്‌ പതിനഞ്ചു കിലോ കുറഞ്ഞെന്ന് അധികൃതര്‍ പറയുന്നു. ജയില്‍ വളപ്പില്‍ കൃഷിപ്പണികള്‍ ചെയ്തതു മൂലമാണ് അദ്ദേഹത്തിന്റെ ഭാരം കുറഞ്ഞത്. […]