മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം:  ശ്രീറാം വെങ്കിടരാമനെ രക്ഷപെടുത്താൻ കിണഞ്ഞ് പരിശ്രമിച്ച് പൊലീസ്; രക്ത സാമ്പിൾ പരിശോധിച്ചത് ഒൻപത് മണിക്കൂറിന് ശേഷം

മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ശ്രീറാം വെങ്കിടരാമനെ രക്ഷപെടുത്താൻ കിണഞ്ഞ് പരിശ്രമിച്ച് പൊലീസ്; രക്ത സാമ്പിൾ പരിശോധിച്ചത് ഒൻപത് മണിക്കൂറിന് ശേഷം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ എ എ എസി നെ രക്ഷിക്കാൻ കിണഞ്ഞ് പരിശ്രമിച്ച് പൊലീസ്. മദ്യലഹരിയിൽ കാറോടിച്ച ശ്രീരാം വെങ്കിട്ടരാമന് പൊലീസ് വൈദ്യ പരിശോധന നടത്തിയത് ഒൻപത് മണിക്കൂറിന് ശേഷം. എന്നാൽ , ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയുടെ വൈദ്യ പരിശോധന നടത്താതിരുന്ന പൊലീസ് രാത്രി തന്നെ ഇവരെ പോകാൻ അനുവദിക്കുകയും ചെയ്തു. ഒടുവിൽ മാധ്യമ പ്രവർത്തകരുെ പ്രതിഷേധത്തിനൊടുവിൽ  ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനുമെതിരെ പൊലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു.
കാ​റി​വു​ണ്ടാ​യി​രു​ന്ന​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പ്ര​ഥ​മ​ദൃ​ഷ്ട്യാ മ​ന​സി​ലാ​യി​ട്ടും ഇ​രു​വ​രു​ടേ​യും ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പോ​ലീ​സ് ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് സം​ശ​യ​ങ്ങ​ള്‍​ക്ക് ഇ​ട​വ​രു​ത്തു​ന്ന​ത്. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത് താ​ന്‍ ആ​യി​രു​ന്നെ​ന്ന് വ​ഫ പ​റ​ഞ്ഞ​താ​യാ​ണ് പോ​ലീ​സ് ആ​ദ്യം അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്നും ഇ​വ​രെ ഉ​ട​നെ ത​ന്നെ പോ​ലീ​സ് പ​റ​ഞ്ഞ‍​യ​ച്ചു. വ​ഫ​യു​ടെ പേ​രി​ലു​ള്ള കാ​റാ​യി​ട്ടു​പോ​ലും പോ​ലീ​സ് മ​റ്റു ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചു​മി​ല്ല. ശ്രീ​റാം കാ​ല്‍ നി​ല​ത്തു​റ​യ്ക്കാ​ത്ത ത​ര​ത്തി​ല്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യാ​ണ് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​ച്ച ശ്രീ​റാ​മി​ന്‍റെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ല. ദേ​ഹ​പ​രി​ശോ​ധ​ന​യ്ക്കു മാ​ത്ര​മാ​ണ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് ഡ്യൂ​ട്ടി ഡോ​ക്ട​ര്‍ പ​റ​യു​ന്ന​ത്.

കൈ​യ്ക്കു പ​രി​ക്കു​ണ്ടാ​യി​രു​ന്ന ശ്രീ​റാ​മി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തെ​ങ്കി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ശ്രീ​റാ​മി​ന്‍റെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു​പോ​യ​ത്. അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ച സം​ഭ​വ​മാ​യി​രു​ന്നി​ട്ടു​പോ​ലും തു​ട​ക്ക​ത്തി​ല്‍ കേ​സ് എ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ല്ല. കേ​സേ​ടു​ത്ത് ക്രൈം ​ന​മ്ബ​ര്‍ ഇ​ടാ​തി​രു​ന്ന​തു​മൂ​ല​മാ​ണ് ര​ക്ത​പ​രി​ശോ​ധ​ന​യ്ക്കാ​യി ഡോ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശി​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന് 10 മ​ണി​ക്കൂ​ര്‍ ക​ട​ന്നു​പോ​യി​ട്ടും കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല.
കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കി. ഓട്ടോ ഡ്രൈവറായ ഷഫീക്കാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന യുവതിയും പെലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ താനല്ല വാഹനം ഓടിച്ചിരുന്നത് എന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ വാദം. ഇത് സ്ഥിരീകരിക്കാന്‍ അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

എന്നാല്‍ വണ്ടിയില്‍ ഉണ്ടായിരുന്ന വനിതാ സുഹൃത്തായ വഫായാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നത്. ഇവരും മദ്യപിച്ചിരുന്നതായി വിവരമുണ്ട്. ഇവരുടെ വൈദ്യപരിശോധന ഇതുവരെ നടന്നിട്ടില്ല. സമയം വൈകുന്നതനുസരിച്ച്‌ ഈ സ്‌ത്രീയാണ് വാഹനമോടിച്ചിരുന്നെങ്കില്‍ അത് സ്ഥിരീകരിക്കാനായേക്കില്ല.

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് അപകടത്തില്‍ മരിച്ചത്. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വെച്ച്‌ ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്‌ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച്‌ ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കളക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്‍.

2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.

പ്രമുഖ സൂഫിവര്യന്‍ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീര്‍ തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി.