play-sharp-fill
പട്ടാപ്പകൽ ടിപ്പർ ഉടമകളിൽ നിന്നും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ പിടിച്ചു പറി: പണം വാങ്ങി ടിപ്പറുകൾ കടത്തി വിടും; പണം നൽകാത്ത വാഹനങ്ങൾ തടഞ്ഞിടും; അനീതി കാമറയിൽ പിടിക്കാൻ ശ്രമിച്ച ടിപ്പർ ജീവനക്കാരന് മർദനം; മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചു; സംഭവം കോട്ടയം കല്ലറയിൽ; വൈറലായി മാറിയ വീഡിയോ ഇവിടെ കാണാം

പട്ടാപ്പകൽ ടിപ്പർ ഉടമകളിൽ നിന്നും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ പിടിച്ചു പറി: പണം വാങ്ങി ടിപ്പറുകൾ കടത്തി വിടും; പണം നൽകാത്ത വാഹനങ്ങൾ തടഞ്ഞിടും; അനീതി കാമറയിൽ പിടിക്കാൻ ശ്രമിച്ച ടിപ്പർ ജീവനക്കാരന് മർദനം; മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചു; സംഭവം കോട്ടയം കല്ലറയിൽ; വൈറലായി മാറിയ വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: ടിപ്പർ ലോറി ഉടമകളിൽ നിന്നും ഡ്രൈവർമാരിൽ നിന്നും കൈക്കൂലി വാങ്ങാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനാ നാടകം. കൈക്കൂലി നൽകിയ ടിപ്പർ ലോറികൾ യാതൊരു പരിശോധനയുമില്ലാതെ കടത്തി വിടുകയും, കൈക്കൂലി നൽകാത്തവ തടഞ്ഞിടുകയും ചെയ്തു. സംഭവത്തെപ്പറ്റി ചോദ്യം ചെയ്യുകയും, അനീതി വീഡിയോയിൽ പിടിക്കുകയും ചെയ്ത ടിപ്പർ ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ജീവനക്കാരും എം.വി.ഐയും ചേർന്ന് കയ്യേറ്റം ചെയ്യുകയും, മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും ചെയ്തു. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://youtu.be/QhR6gDOihbQ


ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കല്ലറ സെന്റ് തോമസ് സ്‌കൂളിനു സമീപത്ത് വച്ചായിരുന്നു സംഭവം. ഇവിടെ വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് സംഘം ഭാരത് അസോസിയേറ്റ്‌സിന്റെ മാത്രം വണ്ടി പിടിച്ച് നിർത്തി പരിശോധന നടത്തുകയായിരുന്നു എന്നാണ് പരാതി. ഈ സമയം ഇതുവഴി ലോഡുമായി കടന്നു പോയ ഭാവന അസോസിയേറ്റ്‌സ്‌ന്റെ വാഹനമാകട്ടെ തടഞ്ഞു നിർത്താനോ പരിശോധിക്കാനോ അധികൃതർ തയ്യാറായതുമില്ല. ഇതോടെ ഇവിടെ തർക്കമായി.

ഭാവനയുടെ വണ്ടി പരിശോധിക്കണമെന്നും, തൂക്കിയ ശേഷം അമിത ഭാരം കയറ്റിയിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ടാണ് ഭാരത് അസോസിയേറ്റ്‌സിലെ ജീവനക്കാർ വാഹനം തടഞ്ഞിട്ടത്. 
ഇവർ രണ്ടു വാഹനത്തിന്റെയും വീഡിയോ എടുക്കുകയും വാട്‌സ്അപ്പിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് കണ്ട് സംഭവ സ്ഥലത്തേയ്ക്ക് ഓടിയെത്തിയ വൈക്കം ആർടി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും യൂണിഫോം ധരിക്കാതെ ഒപ്പമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനും മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയ യുവാവിനോട് തട്ടിക്കയറുകയായിരുന്നു.

സംസാരിക്കുന്നതിനിടെ പല തവണ ഇവർ ക്യാമറ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. ഏറ്റവും ഒടുവിൽ ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളും ഉണ്ടാകുന്നുണ്ട്. ക്യാമറ പിടിച്ചു വാങ്ങിയ ശേഷമാണ് മോട്ടോർ വെഹിക്കിൾ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തു നിന്നും പോകുന്നത്. 


ഇത്തരത്തിൽ ഒരു വിഭാഗത്തിന്റെ വാഹനം മാത്രം പരിശോധന നടത്താതെ കടത്തി വിടുന്നത് കൈക്കൂലിയ്ക്ക് വേണ്ടിയാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ടിപ്പർ ലോറികളിൽ നിന്നും ട്രിപ്പ് കണക്കിനാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പണം വാങ്ങുന്നതെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു.

പണം നൽകിയ വാഹനങ്ങൾ എത്ര ലോഡ് കയറ്റിയാലും പരിശോധന ഉണ്ടാകില്ല. എന്നാൽ, പണം നൽാകാത്ത വാഹനങ്ങൾ എന്ത് ചെയ്താലും നടപടിയും പിഴയുമുണ്ടാകും. 
എന്നാൽ, കൈക്കൂലി വാങ്ങി വാഹനങ്ങൾ കടത്തി വിട്ടു എന്ന ആരോപണം അ്ടിസ്ഥാന രഹിതമാണെന്ന് വൈക്കം ആർടി ഓഫിസ് അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. ഒരു വിഭാഗം ലോറി ഡ്രൈവർമാരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ഇവരാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ഇവർ അറിയിച്ചു.