നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മൊബൈല്‍ ഫോണ്‍ രോഗങ്ങള്‍; നിസാരമാക്കല്ലേ.
എന്തും എങ്ങനെയും വിരല്‍ത്തുമ്ബില്‍. മനുഷ്യകുലത്തിന് മൊബൈല്‍ഫോണെന്ന ഭ്രമാണ്ഡകണ്ടുപിടുത്തം നല്‍കിയ വരമാണ്. അത്രയേറെ മൊബൈല്‍ഫോണ്‍ നമ്മുടെ ജീവിതത്തിനെ സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു.
ഓരോത്തരുടെയും ഫോണ്‍ പരിശോധിച്ചാല്‍ സ്‌ക്രീൻടൈം 3-6 മണിക്കൂറുകള്‍ വരെ ഉണ്ടാവും. എല്ലാകാര്യങ്ങളും മൊബൈല്‍ ഫോണിലൂടെയല്ലെ അപ്പോള്‍ ഉപയോഗം കൂടുമെന്ന ന്യായീകരണത്തിന് അപ്പുറം,മൊബൈല്‍ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന ദൂഷ്യവശങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം പലരോഗങ്ങള്‍ക്കും കാരണമായേക്കാം. മൊബൈല്‍ ഫോണ്‍ തലയോടു ചേർത്തു വെച്ച് ഉറങ്ങുന്നതും അപകടമാണ്. മെലാറ്റനില്‍ ഹോർമോണുകളുടെ ഉല്‍പ്പാദനം കുറയ്ക്കാനും ഇതു വഴി തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാക്കാനും സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗം കാരണമാകും. കുട്ടികളില്‍ പെരുമാറ്റ വൈകല്യം, പഠനത്തോടു താല്‍പര്യക്കുറവ്, ഉന്മേഷമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥകള്‍ക്കും ഇത് കാരണമാകും. മൊബൈലില്‍ നിന്നും പ്രവഹിക്കുന്ന റേഡിയോ തരംഗങ്ങള്‍ തലച്ചോറിനെയും കോശങ്ങളെയും നാഡി ഞരമ്ബുകളുടെ പ്രവർത്തനത്തെയും ദോഷകരമായാണ് ബാധിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോണില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നവരെ ആദ്യം പിടികൂടുക കഴുത്ത് വേദന പുറം വേദന തോള്‍ വേദന പോലുള്ള പ്രശ്നങ്ങളാണ്. ദീർഘകാലയളവില്‍ നട്ടെല്ലിനെ തന്നെ ബാധിക്കുന്ന ഈ പ്രശ്നം ‘ടെക്സ്റ്റ് നെക്ക്’ എന്ന പേരില്‍ അറിയപ്പെടുന്നു.
ഏത്‌നേരത്തും നമ്മള്‍ പോസ്റ്റിട്ടാലും ലൈക്കും കമന്റും അപ്പോള്‍ തന്ന ഇടുന്ന ഒരു കൂട്ടുകാരൻ, അല്ലെങ്കില്‍ 24 മണിക്കൂറും ഓണ്‍ലൈനില്‍ കാണുന്ന ഒരാളെ പരിചയമില്ലേ?ചിലപ്പോള്‍ ‘FOMO (Fear of Missing Out)’ എന്ന പ്രശ്‌നമാവാം ഇവർക്ക്. താൻ ഓണ്‍ലൈൻ അല്ലാതിരുന്നാല്‍ അന്നേരത്ത് മറ്റുള്ളവരവിടെ ആഘോഷിക്കും, അതിപ്രധാനമായ പലതും അവിടെ നടന്നേക്കും, അതിലൊക്കെ താൻ ഭാഗഭാക്കല്ലാതെ പോയേക്കും എന്നെല്ലാമുള്ള ഭീതികളാണ് ഫോമോയുടെ പ്രശ്‌നങ്ങള്‍.
സ്വന്തം ഫോണിനെ കുറച്ചുനേരത്തേക്കെങ്കിലും മാറ്റിവയ്‌ക്കേണ്ടിവരുമ്ബോഴോ അതേപ്പറ്റി ചിന്തിക്കുമ്ബോള്‍ പോലുമോ വല്ലാത്ത ഉത്ക്കണ്ഠയും ഉള്‍ക്കിടിലവും തോന്നുന്ന സ്ഥിതിവിശേഷത്തിന്റെ പേരാണിത്. ഇത് വളരെ സാധാരണവുമാണ്.’നോ മൊബൈല്‍ ഫോബിയ’ എന്നതിന്റെ ചുരുക്കരൂപമാണ് NOMOPHOBIA.
ഇല്ലാത്ത റിംഗോ വൈബ്രേഷനോ ഉണ്ടെന്നു തോന്നുന്നതിനെയാണ് ‘റിംഗ്‌സൈറ്റി’ എന്നു വിളിക്കുന്നത്. ‘ഫാന്റം വൈബ്രേഷൻ’ എന്നൊരു പേരും ഇതിനുണ്ട്.സോഷ്യല്‍മീഡിയയിലെ പോസ്റ്റുകളും മറ്റും കണ്ട് മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് ആത്മവിശ്വാസക്കുറവ് പോലുള്ള മാനസിക പ്രശ്നങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നയിക്കാം. സാമൂഹിക മാദ്ധ്യമങ്ങളില്‍ കളിയാക്കപ്പെടുന്നത് സാമൂഹിക ഒറ്റപ്പെടല്‍, വിഷാദരോഗം എന്നിവയ്ക്കും കാരണമാകാറുണ്ട്.
കണ്ണിനുണ്ടാകുന്ന ക്ഷതംവളരെയധികം ദോഷം ചെയ്യും. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കൈത്തണ്ടയില്‍ മരവിപ്പും വേദനയും ഉണ്ടാക്കും. ഇത് കൈത്തണ്ടയില്‍ കാർപല്‍ ടണല്‍ സെല്‍ഫി റിസ്റ്റ് എന്നീ അവസ്ഥകളിലേക്കും നയിച്ചേക്കാം.