ഇതുവരെ നീക്കം ചെയ്തത് 85835 പ്രചാരണ സാമഗ്രികള്‍

സ്വന്തംലേഖകൻ കോട്ടയം : കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ സ്ഥാപിച്ച 85835 തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ ഡീഫേസ്മെന്‍റ് സ്ക്വാഡുകള്‍ ഇതുവരെ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിലും ഉടമസ്ഥന്‍റെ അനുമതിയില്ലാത്ത സ്വകാര്യ സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയാണ് നീക്കം ചെയ്തത്.

പോളിംഗ് ഉദ്യോഗസ്ഥര്‍ ഇന്ന് (ഏപ്രില്‍ 22) ബൂത്തിലേക്ക്

സ്വന്തംലേഖകൻ കോട്ടയം : നാളെ(ഏപ്രില്‍ 23) നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സാമഗ്രികള്‍ ഏറ്റുവാങ്ങി പോളിംഗ് ഉദ്യോഗസ്ഥര്‍ ഇന്ന്(ഏപ്രില്‍ 22) ബൂത്തുകളിലെത്തും. ഉദ്യോഗസ്ഥരുടെ ബൂത്ത്  നിര്‍ണയിക്കുന്നതിനുള്ള റാന്‍ഡമൈസേഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പൊതു നിരീക്ഷകന്‍ നിതിന്‍ കെ. പാട്ടീലിന്‍റെ സാന്നിധ്യത്തില്‍ ഇന്നലെ(ഏപ്രില്‍ 21) കളക്ട്രേറ്റില്‍ നടന്നു. ഇന്ന്(ഏപ്രില്‍ 22) രാവിലെ ഒന്‍പതു മുതല്‍ ഒന്‍പതു കേന്ദ്രങ്ങളിലായി ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കും. വിതരണ കേന്ദ്രങ്ങളില്‍ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ പേരുകളും അവരെ നിയോഗിച്ചിട്ടുള്ള ബൂത്തുകളുടെ വിവരവും പ്രദര്‍ശിപ്പിക്കും. […]

ശബരിമല കർമ്മസമിതിയുടെ പരസ്യബോർഡ് നശിപ്പിച്ചു; പ്രതിഷേധം ശക്തം

സ്വന്തം ലേഖകൻ കോട്ടയം: പാമ്പാടി വെള്ളൂരിൽ സ്ഥാപിച്ചിരുന്ന ശബരിമല കർമ്മസമിതിയുടെ പരസ്യ ബോർഡ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്ദോഗസ്ഥരെത്തി നശിപ്പിച്ചു.കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയായിരുന്നു സംഭവം.ശബരിമല കർമ്മസമിതിയ്ക്ക് എതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ഒരു തരത്തിലുള്ള ബന്ധമില്ലെന്നിരിക്കെയാണ് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനം ആരോപിച്ച് കർമ്മസമിതിയുടെ പരസ്യ ബോർഡുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി നശിപ്പിച്ചത്. ചില രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.ശബരിമല കർമ്മ സമിതിയുടെ പരസ്യ ബോർഡിൽ ഏതെങ്കിലും സ്ഥാനാർത്ഥിക്കോ മുന്നണിക്കോ വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന വക്കോ വാചകമോ ഇല്ലന്നിരിക്കെയാണ് […]

റോഡ് ഷോയുമായി കളം നിറഞ്ഞ് തോമസ് ചാഴികാടൻ: കൊട്ടിക്കലാശം ആവേശമാക്കി ആഘോഷത്തോടെ അണികൾ; പ്രാർത്ഥനയുമായി പാലായിൽ കൊട്ടിക്കലാശം

സ്വന്തംലേഖകൻ കോട്ടയം :   ഒന്നര മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിന്റെ അവസാനം ആഘോഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കൊട്ടിക്കലാശം. പാലാ ഒഴികെയുള്ള മണ്ഡലങ്ങളിൽ, ആഘോഷത്തോടെ ആർപ്പുവിളികളുമായി റോഡ് ഷോയിലൂടെ കലാശക്കൊട്ട് നടന്നപ്പോൾ, പാലായിൽ സമൂഹ പ്രാർത്ഥനയുമായാണ് പ്രചാരണം സമാപിച്ചത്. കോട്ടയം നഗരത്തിൽ കളക്ടറേറ്റിനു മുന്നിലെ പെട്രോൾ പമ്പിൽ നിന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ റോഡ് ഷോ ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവർത്തകർ കൊടി തോരണങ്ങളും, ആർപ്പുവിളികളും ആഘോഷവുമായാണ് പ്രചാരണത്തിന്റെ കലാശക്കൊട്ടിൽ അണിനിരന്നത്. നിറങ്ങൾ വാരിവിതറി വർണ്ണപ്രപഞ്ചം സൃഷ്ടിച്ച പ്രവർത്തകർ സ്ഥാനാർത്ഥിയ്ക്കായി മുദ്രാവാക്യം […]

ഇന്റലിജൻസ് റിപ്പോർട്ട്‌ : NDA കേന്ദ്ര നേതാക്കളുടെ വയനാട്ടിലെ സാന്നിധ്യം രാഹുലിനു വൻ തിരിച്ചടിയെന്നു റിപ്പോർട്ട്‌

വയനാട് :വയനാട് ലോക്സഭാ മണ്ഡലത്തിൽ വൻ അട്ടിമറിക്ക് സാധ്യത എന്ന് ഇന്റലിജൻസ് റിപ്പോർട്ട്‌. കോൺഗ്രസ്‌ സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ അഭാവം തിരിച്ചടിയാവുമെന്നു വിലയിരുത്തൽ. 10 വർഷകാലം കോൺഗ്രസ്‌ പ്രതിനിധി ലോക്സഭയിൽ ഉണ്ടായിട്ടുപോലും വയനാട്ടിലെ കർഷക ആത്മഹത്യക്ക് അറുതി വരുത്തുവാനും വികസനവും ഉറപ്പാക്കാനും സാധിച്ചില്ല എന്ന വിലയിരുത്തൽ ജനങ്ങൾക്കിടയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട് . രാഹുൽഗാന്ധിയുടെ സ്ഥാനാര്ഥിത്വത്തോടെ സിപിഎം ന്റെ സംസ്ഥാന നേത്രത്വവും ഉണർന്നു പ്രവർത്തിച്ചതും മുഖ്യമന്ത്രിയുടെ നേത്രത്വത്തിൽ വൻ ജനപങ്കാളിത്തത്തോടെയുള്ള റാലിയും ഇടതുപക്ഷ വോട്ടുകൾ ചോരാതെ നിലനിർത്തും. കേന്ദ്രനേതാക്കളെയടക്കം രംഗത്തിറക്കി മികച്ച പ്രചരണം കാഴ്ചവെക്കുന്ന NDA […]

ഇടത് മുന്നണിയ്ക്ക് പിൻതുണ: ആം ആദ്മി കേരള ഘടകത്തിൽ വൻ പൊട്ടിത്തെറി; പത്തനംതിട്ട ജില്ലാ കൺവീനർ അടക്കം നൂറുകണക്കിന് പ്രവർത്തകർ രാജി വച്ചു; കൂട്ടരാജിയ്‌ക്കൊരുങ്ങി സംസ്ഥാന നേതൃത്വം

സ്വന്തം ലേഖകൻ പത്തനംതിട്ട:  പാർട്ടിയുടെ നയങ്ങളും ചട്ടങ്ങളും അടക്കം കാറ്റിൽപ്പറത്തി, യാതൊരു മാനദണ്ഡങ്ങളുമില്ലാതെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയ്ക്ക് പിൻതുണ പ്രഖ്യാപിച്ച പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് ആം ആദ്മിയിൽ കൂട്ട രാജി. ആം ആദ്മി പാർട്ടിയുടെ നൂറുകണക്കിന് നേതാക്കന്മാരും, പ്രവർത്തകരുമാണ് സംസ്ഥാനത്ത് പാർട്ടി വിട്ടത്. എൽഡിഎഫിനും സിപിഎമ്മിനും പിൻതുണ പ്രഖ്യാപിക്കുകയും, പാർട്ടി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠനെ പാർട്ടിയിൽ നിന്നു സസ്‌പെന്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നു വ്യത്യസ്തമായി ഇക്കുറി ശക്തി കേന്ദ്രങ്ങളിൽ പോലും പാർട്ടി […]

ശ്രീധരന്‍പിള്ള തന്നെ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞു : വെളിപ്പെടുത്തലുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

സ്വന്തംലേഖകൻ കോട്ടയം : ആറ്റിങ്ങലില്‍ വിവാദപരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന വെളിപ്പെടുത്തലുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ശ്രീധരന്‍ പിള്ള ചട്ടലംഘനം നടത്തിയെന്ന് കളക്ടര്‍ കെ. വാസുകി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരന്‍പിള്ളയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മീണ രംഗത്തെത്തിയത്. ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ എങ്ങനെ വിശ്വസിക്കുമെന്ന് മീണ പറഞ്ഞു. ‘എന്തെങ്കിലും പറഞ്ഞിട്ട്, സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം കാര്യമാക്കരുത്’ എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് […]

കെ സുധാകരന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സ്വന്തംലേഖകൻ കോട്ടയം : സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരം ജില്ലാ കലക്ടറാണ് നോട്ടീസ് നൽകിയത്. പരസ്യം തയ്യാറാക്കിയപ്പോൾ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് ആക്ഷേപം.ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായെന്ന തലക്കെട്ടോടെ സുധാകരൻ ഫേസ്്ബുക്കിൽ നൽകിയ വീഡിയോ പരസ്യമാണ് വിവാദമായത്. പരസ്യം സ്ത്രീവിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വനിതാ കമ്മീഷനും കണ്ടെത്തിയിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷൻ സുധാകരനെതിരെ കേസെടുക്കുകയും ചെയ്തു. വീഡിയോയിലെ കഥാപാത്രങ്ങൾക്ക് പാർലമെൻറിൽ പ്രസംഗിച്ചവരോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ […]

ജില്ലയിൽ സമ്പൂർണ മദ്യനിരോധനം, ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി

സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നാളെ (ഏപ്രില്‍ 21) വൈകുന്നേരം ആറുമുതല്‍ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 23ന് വൈകുന്നേരം ആറു വരെ ജില്ലയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

യു.ഡി.എഫ് വിശ്വാസി സമൂഹത്തിനൊപ്പം: ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ കൂരോപ്പട: വിശ്വാസി സമൂഹത്തിനൊപ്പമാണ് യു.ഡി.എഫ് നിലപാടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവിച്ചു.കൂരോപ്പട പഞ്ചായത്തിലെ ഒന്നാം വാർഡിലെ പഞ്ചായത്ത് പ്രസിഡൻറ് സി.എം. മത്തായിയുടെ ഭവനത്തിൽ നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി.കേന്ദ്ര, കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള ജനരോഷം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. കോത്തലയിലും പാനാപ്പള്ളിയിലും നടന്ന കുടുംബയോഗങ്ങളിലും ഉമ്മൻചാണ്ടി എത്തിയിരുന്നു.ഉമ്മൻചാണ്ടിയോട് സംസാരിക്കുന്നതിനും നിവേദനങ്ങൾ നൽകുന്നതിനും നൂറുകണക്കിനാളുകൾ എത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തിയ ഉമ്മൻചാണ്ടി തിരഞ്ഞെടുപ്പിന് വേണ്ട മാർഗനിർദ്ദേശങ്ങളും നൽകിയാണ് ഉമ്മൻചാണ്ടി മടങ്ങിയത്. യു.ഡി.എഫ്. നേതാക്കളായ ജോഷി ഫിലിപ്പ്, അഡ്വ.ഫിൽസൺമാത്യൂസ്, കുഞ്ഞ് […]