കുമരകത്ത് ഉത്സവത്തിനോടനുബന്ധിച്ച് വാക്കുതർക്കം; യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ

കുമരകം: ഉത്സവത്തിനോടനുബന്ധിച്ചുണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് ചെങ്ങളത്തുകാവ് സ്വദേശികളായ ഇടക്കരിച്ചിറയിൽ വീട്ടിൽ ജഗേഷ് ജെ പ്രകാശ് (38), ഗോപീസദനം വീട്ടിൽ ജിനു ഗോപിനാഥ് (39), തട്ടാം പറമ്പിൽ വീട്ടിൽ ശരത്ത് ടി.എ (32), കുന്നുംപുറം വീട്ടിൽ സുരേഷ് കെ.ആർ (36), ഭഗവതിപ്പറമ്പ് വീട്ടിൽ അനൂപ് ശശി (29) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടുകൂടി ചെങ്ങളത്ത് കാവ് അമ്പലം ജംഗ്ഷന് […]

കുറവിലങ്ങാട് പാറമടയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; സ്ഫോടക വസ്തുക്കൾ എത്തിച്ചു നല്‍കിയ മണക്കാട് സ്വദേശി അറസ്റ്റിൽ

കുറവിലങ്ങാട്: പാറമടയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മണക്കാട് അരീക്കുഴ ഭാഗത്ത് ഒലിക്കുന്നേൽ വീട്ടിൽ ബാബു കുര്യാക്കോസ് (44) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറവിലങ്ങാട് കുടുക്കമറ്റം കരോട്ടും ഭാഗത്ത് പ്രവർത്തിക്കുന്ന പാറമടയിൽ ഉപയോഗിക്കുന്നതിനുവേണ്ടി അനധികൃതമായി സ്ഫോടകവസ്തുക്കൾ എത്തിച്ചു നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം പാറമട കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച 84 ജലാറ്റിൻ സ്റ്റിക്കുകളും 50 ഡിറ്റനേറ്ററുകളും പോലീസ് പിടികൂടിയത്. ഇത്തരത്തിൽ ജലാസ്റ്റിക്കുകളും, ലിറ്ററുകളും പാറമടയില്‍ എത്തിച്ചു നൽകിയിരുന്നത് ബാബു കുര്യാക്കോസ് […]

പള്ളിക്കത്തോട് വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർന്നു; ഒളിവിൽ കഴിഞ്ഞിരുന്ന വാഴൂർ സ്വദേശി പൊലീസ് പിടിയിൽ

പള്ളിക്കത്തോട്: വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമം പതാൽ പനമൂട് ഭാഗത്ത് മാറുകാട്ട് വീട്ടിൽ നിസ്സാർ എം.ജെ (സദ്ദാം 32) നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് മാർച്ച് 23 ആം തീയതി പുലർച്ചെ 2:30 മണിയോടുകൂടി ചാമംപതാൽ പാക്കിസ്ഥാൻ കവല ഭാഗത്തുള്ള മധ്യവയസ്കയുടെ വീട് ചുറ്റികയും മറ്റുമുപയോഗിച്ച് വാതിൽ തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, കമ്മൽ, മോതിരം, ജിമിക്കി എന്നിവയടക്കം 13 പവനോളം […]

ക്രൂര മർദ്ദനം, കുതറി ഓടിയ അമ്മയെ കുക്കറിൻ്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം ; യുവാവിനെ അറസ്റ്റ് ചെയ്ത് മണർകാട് പോലീസ്

മണർകാട് : അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. വിജയപുരം വടവാതൂർ പോളശ്ശേരി കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ (26) നെ ആണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെയാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടർന്ന് യുവാവ് അമ്മയെ മർദ്ദിക്കുകയായിരുന്നു. ക്രൂര മർദ്ദനത്തെ തുടർന്ന് കുതറി ഓടിയ അമ്മയെ യുവാവ് പിന്തുടർന്ന് പിടികൂടി കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ തലയ്ക്ക് അടിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവാവിനെ അറസ്റ്റ് ചെയ്തു. മണർകാട് സ്റ്റേഷൻ […]

ഗര്‍ഭിണിയായ കാട്ടിയെ വേട്ടയാടി കറിവെച്ച്‌ കഴിച്ചു; മിച്ചംവന്ന മാംസം വിറ്റു; പൂർണ വളർച്ചയെത്തിയ ഭ്രൂണം ഉള്‍പ്പെടെ വനത്തില്‍ കുഴിച്ചിട്ടു; ക്ഷേത്രം പൂജാരി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

നിലമ്പൂർ: ഗർഭിണിയായ കാട്ടിയെ (ഇന്ത്യൻ വൈല്‍ഡ് ഗോർ) വേട്ടയാടി മാംസം വില്‍പന നടത്തിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍. ചാലിയാർ ഇടിവണ്ണ മങ്ങാട്ടിരി നന്ദൻ (സുനില്‍കുമാർ – 50), എടവണ്ണ പന്നിപ്പാറ വികെ പടി അക്കരമ്മല്‍ ഹംസ (42) എന്നിവരാണ് പിടിയിലായത്. ക്ഷേത്ര പൂജാരിയാണ് അറസ്റ്റിലായ നന്ദൻ. കേസില്‍ ഇതുവരെ 11 പേർ അറസ്റ്റിലായി. ജനുവരി 8ന് കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയില്‍ നിലമ്ബൂർ കോവിലകം ഇരുള്‍ക്കുന്ന് നിക്ഷിപ്ത മലവാരത്തില്‍ ഇടിച്ചില്‍ ഭാഗത്ത് വച്ചാണ് കാട്ടിയെ സംഘം വേട്ടയാടിയത്. ചോലയില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടിയെ വെടിവച്ചു കൊന്ന് […]

പത്തനംതിട്ടയിലെ അഭയകേന്ദ്രത്തില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളും തിരിച്ചെത്തി; കുട്ടികള്‍ സ്വമേധയാ സ്റ്റേഷനില്‍ ഹാജരായി

പത്തനംതിട്ട: പത്തനംതിട്ടയിലെ അഭയാകേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ മൂന്ന് പെണ്‍കുട്ടികളും തിരികെയെത്തി. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ആണ് പെണ്‍കുട്ടികളെ അഭയകേന്ദ്രത്തില്‍ നിന്നും കാണാതാവുന്നത്. തുടർന്ന് കോന്നി പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനിടയില്‍ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ മൂന്ന് പേരും ഓട്ടോയില്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കാണാതാകുന്ന സംഭവം കൂടുന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് പെണ്‍കുട്ടികള്‍ സ്റ്റഷനില്‍ സ്വമേധയാ ഹാജരായത്. കുട്ടികളുടെ മൊഴിയെടുത്താല്‍ മാത്രമേ സംഭവത്തിനു പിന്നിലെന്താണെന്ന് വ്യക്തമാക്കാന്‍ സാധിക്കുമെന്ന് കോന്നി പോലീസ് […]

അയല്‍വാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാള്‍ അറസ്റ്റില്‍; പിടിയിലായത് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം

കൊച്ചി: അയല്‍വാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി വർഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. വാഴക്കുളം സൗത്ത് എഴിപ്രം എത്തിയില്‍ വീട്ടില്‍ റഫീഖ് (48) ആണ് വാഴക്കുളം പോലീസിന്റെ പിടിയിലായത്. 2007ലാണ് റഫീഖ് അയല്‍വാസിയെ ഉലക്ക കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പതിനേഴ് വർഷത്തോളം സൗദി അറേബ്യയിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. നാട്ടില്‍ എത്തിയ ശേഷം വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് […]

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനിധകൃതമായി പരിശോധിച്ച സംഭവം: അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തില്‍ ജില്ലാ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർ‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച്‌ റിപ്പോർട്ട് തയ്യാറാക്കി എന്നാണ് അതിജീവിതയുടെ ആരോപണം. പരാതിക്കാരിയായ തന്നെ മാറ്റി നിർത്തി അതീവ രഹസ്യമായി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ കോടതി നിർദ്ദേശിക്കണമെന്നാണ് ആവശ്യം. മൂന്ന് കോടതിയിലും […]

‘പഠനകാലത്ത് 150ലേറെ തവണ പീഡനം’; വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെ പരാതി നൽകി യുവതി; മലയാളിക്കെതിരായ പരാതി സവിശേഷാധികാരം ഉപയോഗിച്ച് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെതിരെ മുൻ‌ കാമുകി നൽകിയ ബലാംത്സംഗ കേസ് സവിശേഷാധികാരം (142–ാം വകുപ്പ്) ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയതും കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ നടപടി. ചെന്നൈയിലെ പഠനകാലത്തു നൂറ്റിയമ്പതിലേറെ തവണ പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് മലയാളി പെൺകുട്ടി പരാതി നൽകിയത്. ചെങ്കൽപ്പേട്ട് സെഷൻസ് കോടതിയിൽ കേസിലെ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു. 2006-2010 കാലത്തു ചെന്നൈയിൽ എൻജിനീയറിങ്ങിനു പഠിച്ചിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. പഠനത്തിനു പിന്നാലെ യുവാവിനു ബെംഗളൂരുവിൽ ജോലി ലഭിച്ചു. യുവതിക്കു ജോലി […]

കോട്ടയം കടുത്തുരുത്തിയിൽ മദ്യലഹരിയില്‍ കൈയാങ്കളി; വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു യുവാവ് മരിച്ചു; കേസെടുത്ത് പൊലീസ്

കടുത്തുരുത്തി: മദ്യലഹരിയില്‍ നടത്തിയ കൈയാങ്കളിക്കിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു യുവാവ് മരിച്ചു. ഒപ്പം കിണറ്റില്‍ വീണ യുവാവിന്‍റെ അമ്മാവനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. പൂഴിക്കോല്‍ ഇടപ്പറമ്പില്‍ പരേതനായ സുനിലിന്‍റെ മകന്‍ ഇ.എസ്. വിഷ്ണു (25) ആണ് മരിച്ചത്. വിഷ്ണുവിന്‍റെ മാതൃസഹോദരന്‍ തോട്ടകം വാട്ടുകരി ഷിനോ (43) യെയാണ് പരിക്കുകളോടെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഷിനോയ്‌ക്കെതിരേ കേസെടുത്തതായി കടുത്തുരുത്തി പോലീസ് അറിയിച്ചു. കാലിന് പരിക്കേറ്റ ഷിനോ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. ചൊവാഴ്ച രാത്രി 7.30 ഓടെ പൂഴിക്കോലില്‍ വിഷ്ണുവിന്‍റെ […]