
കടയ്ക്കല്‍: കൊല്ലം കടയ്ക്കലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
അഞ്ചുമുക്ക് സ്വദേശി സുഗതൻ, ഭാര്യ ലത എന്നിവരെയാണ് ഇന്നലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുഗതൻ ജീവനൊടുക്കി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കുടുംബപ്രശ്നങ്ങളാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്. സുഗതനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. ഭാര്യ ലതയുടെ മൃതദേഹം കട്ടിലില്‍ ആയിരുന്നു കണ്ടെത്തിയത്. ലതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്.
തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തിയ ശേഷം സുഗതൻ തൂങ്ങി മരിച്ചെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നും പൊലീസിന്റെ പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് നിന്ന് നാട്ടിലെത്തിയ കുടുംബം ഇന്നലെ മടങ്ങി പോകാൻ ഇരിക്കുകയായിരുന്നു.
രാവിലെ ഇരുവരെയും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണ വിവരം പുറത്തറിയുന്നത്.
ലതയുടെ മരണത്തില്‍ പൊലീസിന് സംശങ്ങള്‍ ഉണ്ടായിരുന്നു. പോസ്റ്റ് മോർട്ടത്തില്‍ ദുരൂഹത നീങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടിരുന്നതായി കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്.
സാമ്പത്തിക ബാധ്യതകളെന്തെങ്കിലും ഇവർക്കുള്ളതായി സൂചനയില്ല. ഒരു മകനും മകളുമാണ് ഇവർക്കുള്ളത്. അവർ ഇരുവരും വിദേശത്താണുള്ളത്. മകൻ വെള്ളിയാഴ്ച്ചയാണ് വിദേശത്തേക്ക് പോയത്.







