Tuesday, November 19, 2019

യുവതിയായ അമ്മയെയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത: ഭർത്താവും കുടുംബവും ചേർന്ന് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി ബന്ധുക്കൾ

ക്രൈം ഡെസ്ക് കോഴിക്കോട്: സ്ത്രീകൾക്ക് വീടുകൾ പോലും സുരക്ഷിതമല്ലെന്ന സന്ദേശം നൽകി, കേരളത്തിൽ അടിയ്ക്കടി വീട്ടമ്മമാരുടെ ദുരൂഹ മരണം. ഏറ്റവും ഒടുവിൽ കുന്ദമംഗലത്ത് കിണറ്റില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത് എത്തിയതോടെയാണ് വിവാദ മരണങ്ങൾ വീണ്ടും ചർച്ചയായിരിക്കുന്നത്. കീഴരിയൂര്‍ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്താവും കുടുംബവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന ആരോപണമാണ് യുവതിയുടെ ബന്ധുക്കൾ...

തിരുവഞ്ചൂർ പൂവത്തുംമൂട് കടവിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു: അഗ്‌നിരക്ഷാ സേനയും പൊലീസും തിരച്ചിൽ ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മീനച്ചിലാറ്റിൽ പൂവത്തുംമൂട് കടവിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. പൂവത്തുമൂട് തൂക്കുപാലത്തിനടിയിൽ കുളിക്കനിറങ്ങിയ പുതുപ്പള്ളി ഐ.എച്ച.ആർ.ഡിയിലെ വിദ്യാർത്ഥികളായ മൂന്നു പേരെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. പുതുപ്പള്ളി സ്വദേശികളായ അലൻ,ഷിബിൻ,അശ്വിൻ എന്നിവരെയാണ് കാണാതായത്. ഉച്ചയോടെ ഇവിടെ കുളിക്കാനിറങ്ങിയ ഏഴംഗ സംഘത്തിൽ മൂന്നു പേരെയാണ് കാണാതായതെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. വെള്ളത്തിൽ വീണവരുടെ സുഹൃത്തുക്കൾ...

വിദേശത്തായിരുന്ന ഭർത്താവിനെയും എട്ടു വയസുള്ള മകളെയും ഉപേക്ഷിച്ച് ഒരുമാസം മുൻപ് കാമുകനൊപ്പം പോയി ; ഒടുവിൽ യുവതിയും കാമുകനും പൊലീസ് അറസ്റ്റിൽ

  സ്വന്തം ലേഖകൻ കല്ലമ്പലം: വിദേശത്തായിരുന്ന ഭർത്താവിനെയും എട്ടു വയസുള്ള മകളെയും ഉപേക്ഷിച്ച് ഒരുമാസം മുൻപ് കാമുകനൊപ്പം പോയ യുവതിയും കാമുകനും പൊലീസ് അറസ്റ്റിൽ. പള്ളിക്കൽ മടവൂർ കൃഷ്ണൻകുന്ന് ഭാസ്‌കര വിലാസത്തിൽ സജിന്റെ ഭാര്യ പ്രജീന (29), തൃശൂർ അരിമ്പൂർ കരിവാംവളവ് വടക്കോട്ട് വീട്ടിൽ ശിബിൻ (31) എന്നിവരാണ് പൊലീസ് അറസ്റ്റിലായത്. പ്രജീനയെ ഒരു മാസം മുമ്പ് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പള്ളിക്കൽ പൊലീസിൽ പരാതി...

അടിവസ്ത്രത്തിലും എമർജൻസി ലാമ്പിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം ; മൂന്നു പേർ പിടിയിൽ

  സ്വന്തം ലേഖിക കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നായി 92 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മലപ്പുറം വണ്ടൂർ പള്ളിക്കുന്ന് സ്വദേശി പുല്ലത്ത് നിയാസ്, അഹമ്മദ് ഇർഷാദ്, കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷഫീക്ക് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ നിയാസിൽ നിന്ന് 1.4 കിലോഗ്രാം സ്വർണമാണ് കണ്ടെത്തിയത്‌. എമർജൻസി ലാമ്പിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്....

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് കേരള സർവകലാശാലയുടെ സീലോടുകൂടിയ മാർക്ക് ലിസ്റ്റുകൾ ; സമഗ്ര അന്വേഷണം നടത്തുമെന്ന് ഡി.ആർ.ഐ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്വർണ്ണക്കടത്തുകേസിലെ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് കേരള സർവകലാശാലയുടെ മാർക്ക് ലിസ്റ്റുകൾ. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയെ റെയ്ഡിലാണ് മാർക്ക് ലിസ്റ്റുകൾ പിടികൂടിയത്. കേരള സർവകലാശാലയുടെ സീലോടു കൂടിയ പൂരിപ്പിക്കാത്ത മാർക്കുലിസ്റ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തു നൽകാൻ...

തിരുനക്കര ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച ഫോണുമായി ലോക്കഴിക്കാൻ എത്തിയ മോഷ്ടാവ് ലോക്കപ്പിലായി: കള്ളനെ കുടുക്കിയത് മൊബൈൽ സംഘടനാ നേതാക്കൾ

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ലോക്കഴിക്കാൻ എത്തിയ മോഷ്ടാവ് ലോക്കപ്പിലായി. മൊബൈൽ & റീചാർജിങ് റീട്ടെയ്ലർസ്അസോസിയേഷൻ നേതാക്കൾ നടത്തിയ നിർണ്ണായക നീക്കമാണ് മോഷ്ടാവിനെ കുടുക്കിയത്. കഴിഞ്ഞ ദിവസം തിരുനക്കര ക്ഷേത്രത്തിലെ ഓഫീസിൽ നിന്നും മൊബൈൽ ഫോൺ കളവ് പോയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ , മോഷണം പോയ മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ...

മിണ്ടാപ്രാണികളെ കൊന്ന് രസം കണ്ടെത്തുന്ന മലയാളി മനസ് ; പൂച്ചയ്ക്കും പട്ടിക്കും പിന്നാലെ കീരിയെയും കൊന്ന് കെട്ടിത്തൂക്കി

  സ്വന്തം ലേഖിക കാസർകോട് : മിണ്ടാപ്രാണികളെ ക്രൂരമായി കൊലപ്പെടുത്തുന്നതിൽ വിനോദം കണ്ടെത്തുകയാണ് ഒരു വിഭാഗം മനുഷ്യർ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗർഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയതും ആലപ്പുഴ പട്ടിയെ കെട്ടിത്തൂക്കിയതും ഇതിന് ഉദാഹരണമായിരുന്നു. ഇപ്പോൾ കീരികളെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുകയാണ്. കാസർകോട് ജില്ലയിലെ കുമ്പഡാജെയിലാണ് ക്രൂരത അരങ്ങേറിയത്. കീരികളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ്. കുമ്പഡാജെ മാർപ്പിനടുക്ക ഹയർസെക്കൻഡറി സ്‌കൂളിനുസമീപം ഒരു സ്വകാര്യവ്യക്തിയുടെ കൊപ്രഷെഡിനടുത്തുള്ള അക്കേഷ്യമരത്തിൽ...

ഇരിങ്ങാലക്കുടയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം ; ചവിട്ടി വിൽപ്പനക്കാരനും പക്ഷിയെ വാങ്ങാനെത്തിയ ആൾക്കുമായി തിരച്ചിൽ

  സ്വന്തം ലേഖിക തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സംശയിക്കുന്ന രണ്ട് പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ ആലീസിനെയാണ് കഴിഞ്ഞ ദിവസം വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആലീസ് മരിക്കുന്നതിന് മുൻപ് വീട്ടിൽ ചവിട്ടി വിൽപനക്കാരനും പക്ഷിയെ വാങ്ങാനാണെന്നും പറഞ്ഞും 2 പേർ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇവരെയാണ് ഇപ്പോൾ പൊലീസ് തിരയുന്നത്. കൂനൻവീട്ടിൽ പരേതനായ പോൾസന്റെ ഭാര്യയാണ് ആലീസ്. മക്കളെല്ലാം...

നാല് മാസം മുൻപ് സ്വന്തം പെൺമക്കളെ ഉപേക്ഷിച്ചു : ശേഷം മറ്റൊരു പെൺകുട്ടിയുമായി ജീവിതം ആരംഭിച്ചു ; ഭാര്യയുടെ പരാതിയെതുടർന്ന് ഒളിവിലായിരുന്ന ഭർത്താവിനെ പൊലീസ് തേടിപിടിച്ച് അറസ്റ്റ് ചെയ്തു

  സ്വന്തം ലേഖകൻ ഇടുക്കി: നാല് മാസം മുൻപ് പെൺമക്കളെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയുമായി ജീവിതം ആരംഭിച്ച പിതാവിനെ ദേവിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻദേവൻ കബനി ഗൂഡാർവിള എസ്റ്റേറ്റിൽ മാനില ഡിവിഷനിൽ താമസിക്കുന്ന ബാസ്റ്റിന്റെ മകൻ ആനന്ദ് ആണ് സ്വന്തം പെൺമക്കളെ ഉപേക്ഷിച്ച് നാട് വിട്ടത്. ശേഷം തമിഴ്‌നാട് ഗൂഡലൂരിൽ മറ്റൊരു പെൺകുട്ടിയുമായി ജീവിതം തുടങ്ങുകയായിരുന്നു. സംഭവത്തിൽ ആനന്ദിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതിനെ...

ഈ സീസണും സംഘർഷഭരിതമാകുമോ..? മല ചവിട്ടാൻ ഉറപ്പിച്ച് ആക്ടിവിസ്റ്റുകൾ രംഗത്ത്: മലകയറാനെത്തുന്ന വനിതകളുടെ പട്ടിക ശേഖരിച്ച് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിന്ദുവും, കനക ദുർഗയ്ക്കും മനീതി സംഘത്തിനും പിന്നാലെ മലകയറാൻ തയ്യാറെടുത്ത് കൂടുതൽ ആക്ടിവ്സ്റ്റുകൾ രംഗത്ത് എത്തിയേക്കുമെന്നു സൂചന. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനാണ് ഇതു സംബന്ധിച്ചു സൂചന ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കുന്നതിനു പൊലീസ് അടിയന്തര ജാഗ്രത പുലർത്തുന്നുണ്ട്. സ്ത്രീകൾ ആരെങ്കിലും മലകയറാൻ സന്നദ്ധത അറിയിച്ചെത്തിയാൽ സംഘർഷം ഒഴിവാക്കാൻ ഇവരെ പിൻതിരിപ്പിക്കുന്നതിനും പൊലീസ് ആലോചിക്കുന്നുണ്ട്. ഇതോടെ ശബരിമലയിൽ സുരക്ഷ ശക്തമാക്കി. ഈ മാസം...