ഭർത്താവിന്റെ ക്രൂരത സഹിക്കാതെ പരാതി നൽകാൻ പോയ ഭാര്യയെ എസ്പി ഓഫീസിനു മുന്നിലിട്ടു കുത്തിക്കൊലപ്പെടുത്തി; ഭർത്താവായ പോലീസുകാരൻ അറസ്റ്റിൽ, അറസ്റ്റ് രേഖപ്പെടുത്തിയത് ഭാരതീയ ന്യായ് സംഹിത പ്രകാരം
ഹാസൻ: ഭർത്താവിന്റെ ക്രൂരത സഹിക്കാൻ വയ്യാതെ പരാതി നൽകാൻ എത്തിയ ഭാര്യയെ എസ്പി ഓഫിസിനു മുന്നിലിട്ടു കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ ഭര്‍ത്താവായ ഹെഡ് കോണ്‍സ്റ്റബിള്‍ ലോകനാഥിനെ അറസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ലോകനാഥിന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ മമത(37)യാണ് കൊല്ലപ്പെട്ടത്. ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ (എച്ച്‌ഐഎംഎസ്) പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 17 വര്‍ഷം മുമ്പാണ് ലോകനാഥും മമതയും വിവാഹിതരായത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് എസ്പിയോട് പരാതിപ്പെടാനാണ് യുവതി എത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പോലീസുകാരനെ പിടികൂടി. ഭാരതീയ ന്യായ് സംഹിത 103-ാം […]