വീട് വാടകയ്ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം; നൂറ് കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി; നാല് പേർ പിടിയിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: പള്ളിത്തുറയില്‍ വൻ ലഹരി വേട്ടയില്‍ നൂറുകിലോ ക‌ഞ്ചാവും അരക്കിലോ എംഡിഎംഎയും പിടികൂടി. കാറില്‍ക്കൊണ്ടുവന്ന കഞ്ചാവും വീട്ടില്‍ സൂക്ഷിച്ചിരുന്ന എം ഡി എം എയുമാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തത്. സംഭവത്തില്‍ തിരുവനന്തപുരം കഠിനംകുളം സ്വദേശി ജോഷ്വോ, വലിയവേളി സ്വദേശികളായ കാ‌ര്‍ലോസ്, ഷിബു, അനു എന്നിവരെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. പള്ളിത്തുറയില്‍ വീട് വാടകയ്ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണ് പിടിയിലായതെന്ന് എക്‌സൈസ് വ്യക്തമാക്കി. നൂറ് കിലോ കഞ്ചാവ് കാറില്‍ വീട്ടിലെത്തിക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വളയുകയായിരുന്നു. പിന്നാലെ കാറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 62 പൊതികളിലായി […]

വൈകി വന്നത് ചോദ്യം ചെയ്തു; രോഗികള്‍ക്ക് മുന്നില്‍ ഹൗസ് സര്‍ജന്‍മാരുടെ തമ്മില്‍ത്തല്ല്; ചികിത്സ വൈകിയെന്ന പരാതിയുമായി രോഗികൾ; വന്ദന ദാസിൻ്റെ മരണത്തിന് പിന്നാലെ ഡോക്ടർമാരുടെ സേവനം തോന്നുംപടി; ചോദ്യം ചെയ്താൽ അകത്താകുന്ന അവസ്ഥ….!

സ്വന്തം ലേഖകൻ കോഴിക്കോട്: ഗവ.ജനറല്‍ (ബീച്ച്‌) ആശുപത്രിയില്‍ ഹൗസ് സര്‍ജൻമാര്‍ തമ്മില്‍തല്ലി ഒരാള്‍ വൈകി വന്നത് മറ്റേയാള്‍ ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ മുൻപില്‍ ആയിരുന്നു വാക്കേറ്റം ആരംഭിച്ചത്, പിന്നീട ഇത് ഹൗസ് സര്‍ജൻമാരുടെ മുറിയിലും തുടര്‍ന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടര്‍ ഉള്‍പ്പെടെ എത്തിയാണ് രംഗം ശാന്തമാക്കിയത്. ശനിയാഴ്ച രാത്രി ഏഴോടെ തുടങ്ങിയ പ്രശ്നങ്ങള്‍ അരമണിക്കൂറോളം നീണ്ടു. അടിപിടിയെ തുടര്‍ന്നു ചികിത്സ വൈകിയതായി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരാതി പറഞ്ഞു. നെഞ്ചുവേദനയെ തുടര്‍ന്ന് എത്തിയവര്‍, തലകറക്കത്തെ തുടര്‍ന്ന് വന്ന […]

കൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; ബീച്ചില്‍ എത്തുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഫോണും പണവും കവര്‍ന്നു; മധ്യവയസ്‌കന്‍ പിടിയില്‍

സ്വന്തം ലേഖിക കൊച്ചി: കൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മധ്യവയസ്‌കൻ പോലീസ് പിടിയില്‍. എറണാകുളം നായരമ്പലം സ്വദേശി ഷിയാസിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി കൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന പല തരത്തിലുളള തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ ഷൂ, കാക്കി ഷോക്സ് ധരിച്ച്‌ ബീച്ചുകളില്‍ കറങ്ങി നടന്നായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ബീച്ചില്‍ എത്തുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഫോണുകളും പേള്‍സുകളും കവര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കുഴുപ്പിളളി ബീച്ചില്‍ എത്തിയ പതിനേഴുകാരനെയും ഓപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുന്ന […]

സുഹൃത്തായ യുവതിയ്ക്ക് ബിയര്‍ വാങ്ങി നല്‍കി കുടിപ്പിച്ചു; പിന്നാലെ നഗ്നവിഡിയോ പകര്‍ത്തി ഭീഷണിയും പീഡനവും; തിരുവല്ല സ്വദേശിയായ യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക പത്തനംതിട്ട: സുഹൃത്തായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവല്ല കുറ്റപ്പുഴ തീരുമൂല പുരം ആഞ്ഞിലിമൂട് വെളുത്ത കാലായില്‍ ശശി ഭാസ്കരന്റെ മകൻ ശരണ്‍ ശശി (32) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. യുവതിയെ ഫോണില്‍ വിളിച്ച്‌ നിരന്തരം അടുപ്പം സ്ഥാപിക്കുകയും, ലൈംഗികപീഡനത്തിനു വിധേയയാക്കുകയും ചെയ്യുകയായിരുന്നു. ഫെബ്രുവരി മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ ചക്കുളത്തുകാവിലെ ഒരു ലോഡ്ജിലെത്തിച്ചാണ് പലതവണ പീഡിപ്പിച്ചത്. 2019 മുതല്‍ പരിചയത്തിലായ ഇയാള്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ യുവതിക്ക് ബിയര്‍ വാങ്ങിക്കൊടുത്ത് കുടിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. […]

പാലാ പൊൻകുന്നത്ത് ഫിനാൻസ് സ്ഥാപനത്തിൽ നിന്നും മെമ്പർമാരെ കബളിപ്പിച്ച് പണം തട്ടി; പൂവരണി സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖിക പൊൻകുന്നം: മഞ്ഞക്കുഴിയിൽ പ്രവർത്തിച്ചു വരുന്ന L&T ഫിനാൻസ് എന്ന സ്ഥപനത്തിന്റെ പേരിൽ പണം തിരുമറി നടത്തിയ കേസിൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു പൂവരണി , മല്ലികശേരി ഭാഗത്ത് , കൂട്ടിയാനിൽ വീട്ടിൽ അജിത് ചന്ദ്രനെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെ്തത്. ഇയാൾ സ്ഥാപനത്തിലെ കളക്ഷൻ ഏജൻ്റ് ആയി ജോലി ചെയ്തു വന്നിരുന്ന സമയം സ്ഥാപനത്തിൽ നിന്നും വായ്പ എടുത്ത 11 മൈക്രോ ഫിനാൻസ് മെമ്പർമരിൽ നിന്നു മുന്നുലക്ഷത്തി നാൽപ്പതിനായിരം രൂപയോളം വാങ്ങുക്കുകയും എന്നാൽ ഈ തുക മെമ്പർമാർക്ക് തിരികെ നൽകുകയോ, […]

കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; കണ്ടക്ടര്‍ കസ്റ്റഡിയില്‍

സ്വന്തം കൊച്ചി: കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം. തിരുവന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചിരുത്തിയായിരുന്നു അതിക്രമം. യുവതിയുടെ പരാതിയില്‍ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവയില്‍ വെച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 6.30 ന് തിരുവനന്തപുരം മംഗലപുരത്ത് വെച്ചായിരുന്നു സംഭവം. പറവൂരില്‍ ചികിത്സയിലായ മകളുടെ അടുത്ത് പോകാൻ ആലുവക്ക് ടിക്കറ്റ് എടുത്തതായിരുന്നു യുവതി. യാത്രക്കാരി ഇരുന്ന സീറ്റ് റിസര്‍വേഷൻ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണ്ടക്ടര്‍ തന്റെ സീറ്റിലേക്ക് വിളിച്ചിരുക്കിയത്. ഇയാള്‍ക്കെതിരെ 354 ,351 […]

വാടകയ്ക്ക് എടുത്ത വാഹനം തിരികെ നൽകാതെ ഉടമസ്ഥനെ കബളിപ്പിച്ചു; മറ്റൊരാൾക്ക് പണയം വെച്ച് പണം തട്ടി; ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ഈരാറ്റുപേട്ട: വാഹനം കരാ‍ർ പ്രകാരം വാടകയ്ക്ക് എടുത്തതിനുശേഷം തിരികെ നൽകാതെ ഉടമസ്ഥനെ കബളിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കാരക്കാട് ഭാഗത്ത് പുലിയാനിക്കൽ വീട്ടിൽ നൗഷാദ് പി.എം (41) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈരാറ്റുപേട്ട സ്വദേശിയുടെ വാഹനം വാടകയ്ക്ക് എടുത്തതിനുശേഷം വാടക നൽകാതെയും, വാഹനം തിരിച്ചു നൽകാതെയും കബളിപ്പിച്ച് കുമളി സ്വദേശിയായ മറ്റൊരാൾക്ക് വാഹനം പണയത്തിനു നൽകി കാശ് തട്ടുകയായിരുന്നു. വാഹന ഉടമ നൽകിയ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും […]

കാപ്പാ നിയമം ലംഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിച്ചു; കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോതനല്ലൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിൽ കോതനല്ലൂർ ചിറപ്പാടം ഭാഗം ചെമ്പകപ്പറമ്പിൽ വീട്ടിൽ ഹരിദാസ് മകൻ നിഖിൽ ദാസ് (36) നെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, അടിപിടി, കഞ്ചാവ് വിൽപ്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് […]

ചെകുത്താൻ ആരാധനയുടെ മറവിൽ ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ച് യുവാവ്; തലയോട്ടി ആഷ്ട്രേയാക്കി, മരണത്തിന്റെ വിശുദ്ധനും, ചെകുത്താനും തന്നോടു കുറ്റം ചെയ്യാൻ ആവശ്യപ്പെട്ടതാണെന്ന് പ്രതി പോലീസിനോട് 

സ്വന്തം ലേഖകൻ   മെക്‌സികോ സിറ്റി: ചെകുത്താൻ ആരാധനയുടെ ഭാഗമായി ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ച് യുവാവ്. ഭാര്യയുടെ തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു. ചെകുത്താൻ ഉപാസകനായ ഇയാൾ മയക്കുമരുന്നിനും അടിമയെന്നാണ് റിപ്പോർട്ട്. ചെകുത്താൻ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്. മെക്സിക്കോയിൽ ജൂണ്‍ 29നായിരുന്നു സംഭവമെന്ന് ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു. മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നാണ് കൊലപാതകമെന്നും സൂചനകളുണ്ട്. വ്യവസായിയായ അൽവറോ (32) ആണ് ഭാര്യ മരിയ മോൺസെറാട്ടിനെ കൊന്നത്. ഇരുവരും ഒരുവർഷം മുൻപാണ് വിവാഹിതരായത്. മുൻവിവാഹത്തിൽ […]

വിചാരണയ്ക്ക് എത്തിയില്ല; പൊൻകുന്നം സി.ഐ ആയിരുന്ന സജിൻ ലൂയിസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്; ശമ്പളത്തില്‍ നിന്ന് 50,000 രൂപ തടഞ്ഞ് വെയ്ക്കാനും നിര്‍ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: വിചാരണയ്ക്ക് എത്താതതിനെ തുടര്‍ന്ന് സി.ഐയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് കര്‍ശന നിര്‍ദേശം. വലിയതുറ എസ്.ഐ ആയിരുന്ന സജിൻ ലൂയിസിനെതിരെയാണ് നടപടി. ഡി.ജി.പിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് 50000 രൂപ തടഞ്ഞ് വെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സി.ജെ.എം ഷിബു ഡാനിയലിന്റേതാണ് നിര്‍ദേശം. സജിൻ ലൂയിസ് നിലവിൽ സി ഐ ആണ് . ഇയാൾ മുൻപ് പൊൻകുന്നം സി.ഐ ആയിരുന്നു. സജീൻ ലൂയിസ് വലിയതുറ സ്റ്റേഷനിൽ എസ് ഐ ആയിരിക്കേയാണ് കേസിനാസ്പദമായ സംഭവം […]