പാലാ റോഡിൽ കട്ടച്ചിറ കുരിശുപള്ളി ഭാഗത്ത് ഹാൻസ് വിൽപ്പന; നിരോധിത പുകയില ഉൽപ്പന്നവുമായി അരുവിത്തറ സ്വദേശി ഏറ്റുമാനൂർ പൊലീസിൻ്റെ പിടിയിൽ; 1395 ഹാൻസ് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു

സ്വന്തം ലേഖിക ഏറ്റുമാനൂര്‍: നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പായ്ക്കറ്റുകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തറ തെക്കേക്കര ആനിപ്പാടി ഭാഗത്ത് പുളിയനാനിക്കൽ വീട്ടിൽ സഫ്‌വാൻ സലീം (28) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏറ്റുമാനൂർ പാലാ റോഡിൽ കട്ടച്ചിറ കുരിശുപള്ളി ഭാഗത്ത് ഹാൻസ് വില്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനത്തിനുള്ളിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1395 ഹാൻസ് പായ്ക്കറ്റുകള്‍ പോലീസ് […]

വൈക്കത്ത് കള്ളുഷാപ്പിനുള്ളിൽ പുനലൂർ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് തലയാഴം സ്വദേശി

സ്വന്തം ലേഖിക വൈക്കം: പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം തലയാഴം തോട്ടകം ഭാഗത്ത് പുത്തൻതറ വീട്ടിൽ സജീവൻ (48) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 9 മണിയോട് കൂടി വൈക്കം ലിങ്ക് റോഡിന് സമീപമുള്ള ഷാപ്പിന് മുൻവശം വച്ച് പുനലൂർ സ്വദേശിയായ ബിജു ജോർജ് എന്നയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഷാപ്പിൽ വച്ച് കാണുകയും വാക്ക് തർക്കം ഉണ്ടാവുകയും […]

അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊച്ചി എൻഐഎ കോടതി; മൂന്ന് പേര്‍ക്ക് മൂന്ന് വര്‍ഷം തടവ്

സ്വന്തം ലേഖിക കൊച്ചി: മതനിന്ദ ആരോപിച്ച്‌ മൂവാറ്റുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികളുടെ ശിക്ഷ കൊച്ചി എൻഐഎ കോടതി വിധിച്ചു. രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജില്‍(36), മൂന്നാംപ്രതി ആലുവ സ്വദേശി എം കെനാസര്‍(48), അഞ്ചാംപ്രതി കടുങ്ങല്ലൂര്‍ സ്വദേശി നജീബ്(42) എന്നിവര്‍ക്ക് കോടതി ജീവപര്യന്തം തടവിന് വിധിച്ചു. ബാക്കി മൂന്ന് പ്രതികളെ മൂന്നുവര്‍ഷത്തെ തടവിനും ശിക്ഷിച്ചു. ഒൻതാംപ്രതി ആലുവ സ്വദേശി എം കെ നൗഷാദ്(48), 11-ാം പ്രതി ആലുവ സ്വദേശി പി പി മൊയ്തീന്‍കുഞ്ഞ്(60), 12-ാംപ്രതി […]

പത്തനാപുരത്ത് സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം; ആക്രമണം ചീട്ടു കളിച്ചത് ചോദ്യം ചെയ്തതിന്; പ്രതികള്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കൊല്ലം: പത്തനാപുരത്ത് ചീട്ടു കളിച്ചത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനം. എസ്റ്റേറ്റില്‍ അതിക്രമിച്ചു കയറി ചീട്ടുകളിച്ചത് ചോദ്യം ചെയ്തതിനാണ് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചത്. പത്തനാപുരം ചിതല്‍വെട്ടിയിലുള്ള ഫാമിങ് കോര്‍പ്പറേഷന്റെ എസ്റ്റേറ്റ് സെക്യൂരിറ്റി ജീവനക്കാരനായ എറണാകുളം സ്വദേശി ആന്റണിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ രണ്ട് പ്രതികളെ റിമൻഡ് ചെയ്തു. ഒരു സംഘം ആളുകള്‍ എസ്റ്റേറ്റ് പരിസരത്ത് അതിക്രമിച്ചു കയറി ചീട്ടുകളിയില്‍ ഏര്‍പ്പെടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് ഇവരെ പുറത്താക്കാര്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു മര്‍ദനം. പരിക്കേറ്റ ആന്റണി പത്താനാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. കേസില്‍ […]

നിയമസഭാ സെക്രട്ടറിയുടെ വീട്ടില്‍ കവര്‍ച്ച; വീട്ടുജോലിക്കാരി മോഷ്ടിച്ചത് ഒന്‍പത് പവന്‍; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയമസഭാ സെക്രട്ടറിയുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ ജോലിക്കാരിയായ കരകുളം സ്വദേശി സരിതയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരി നിയമസഭാ സെക്രട്ടറിയുടെ വീട്ടില്‍ നിന്നും ഒൻപത് പവൻ സ്വര്‍ണമാണ് മോഷ്ടിച്ചത്. സരിത മോഷ്ടിച്ച ഒൻപത് പവൻ സ്വര്‍ണം ഒരു സ്വകാര്യ സ്ഥാപനത്തില്‍ പണയം വെക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മോഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം; വൈക്കത്ത് കള്ളുഷാപ്പിനുള്ളില്‍ മധ്യവയസ്കൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക വൈക്കം: കോട്ടയം വൈക്കത്ത് കള്ള് ഷാപ്പിനുള്ളില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പുനലൂര്‍ സ്വദേശി ബിജു ജോര്‍ജ് കുത്തേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ ജോര്‍ജിന്റെ സുഹൃത്ത് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ സ്വദേശിയായ ബിജു ജോര്‍ജ് കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് വൈക്കം വലിയ കവല പെരിഞ്ചില തോടിന് സമീപത്തെ കള്ള് ഷാപ്പിനു മുന്നില്‍ കുത്തേറ്റ് മരിച്ചത്. രാവിലെ 8. 23ന് ബിജു കള്ളുഷാപ്പിലേക്ക് കയറി പോകുന്നതിന്റെയും 8.30 ഓടെ ഷാപ്പില്‍ നിന്ന് […]

താമരശ്ശേരി ഐഎച്ച്‌ആ‍ര്‍ഡി കോളേജില്‍ സംഘര്‍ഷം; റാഗിംങ്ങില്‍ പങ്കെടുത്ത15 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

സ്വന്തം ലേഖിക കോഴിക്കോട്: താമരശ്ശേരി ഐഎച്ച്‌ആ‍ര്‍ഡി കോളേജില്‍ സംഘര്‍ഷം. സീനിയേസ് വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ ജൂനിയര്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ റാഗിംങ്ങില്‍ പങ്കെടുത്ത പതിനഞ്ച് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തു. ഇന്നലെ റാഗിംങിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് നടപടി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് പൊലീസില്‍ പരാതി നല്‍കിയത്. റാഗിങ്ങിന് ഇരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് കോളേജില്‍ റാഗിങ്ങുമായി ബന്ധപ്പെട്ട സംഘര്‍ഷമുണ്ടായത്. പുറത്ത് നിന്നുള്ളവര്‍ […]

പത്തനംതിട്ടയിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ; 1.65 ഗ്രാം എംഡിഎംഎയും, നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ടയിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. കോഴഞ്ചേരി സ്വദേശികളായ നവിൻ ജോൺ മാത്യു, ജയേഷ്, പാലക്കാടുകാരനായ ജിജോ സാജു എന്നിവരാണ് പിടിയിലായത്. 1.65 ഗ്രാം എം ഡി എം എ യും, നാല് ഗ്രാം കഞ്ചാവും കടത്തവേയാണ് ഇവര്‍ പിടിയിലായത്. ആറന്മുള പോലീസാണ് ഇന്ന് രാവിലെ പ്രതികളെ പിടികൂടിയത്.

അഞ്ച് വിദ്യാര്‍ത്ഥിനികള്‍ നേരിട്ടെത്തി പരാതി നല്‍കി; പോക്‌സോ കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കല്‍പ്പറ്റ: വയനാട്ടില്‍ പോക്‌സോ കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ സ്വദേശി ജോണി (50) ആണ് അറസ്റ്റിലായത്. അഞ്ച് വിദ്യാര്‍ത്ഥിനികള്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കായിക അധ്യപാകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്‌സോ കേസ് ഉള്ളതായി കണ്ടെത്തി.

കൈവിലങ്ങ് അഴിച്ചപ്പോള്‍ പൊലീസുകാരന്റെ പല്ല് അടിച്ച്‌ പൊട്ടിച്ചു; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടികൂടി; പോക്‌സോ കേസ് പ്രതിയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി….!

സ്വന്തം ലേഖിക തൊടുപുഴ: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ക്രൂരമായി ആക്രമിച്ച്‌ പോക്‌സോ കേസിലെ പ്രതി. ചൊവ്വാഴ്ച വൈകിട്ട് തൊടുപുഴയിലാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ പൊലീസുകാരന്റെ പല്ല് പൊട്ടി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസുകാര്‍ പിന്നീട് ഓടിച്ചിട്ട് പിടികൂടി. 15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അഭിജിത്ത് എന്നയാളാണ് പോലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഭക്ഷണം കഴിക്കാനായി പ്രതിയെ ഹോട്ടലില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി പൊലീസുകാര്‍ പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഈ സമയത്താണ് പൊലീസുകാരന്റെ […]