play-sharp-fill

ആത്മ ഭാരവാഹികളെ തെരഞ്ഞെടുത്തു

അജയ് തുണ്ടത്തിൽ ടെലിവിഷൻ നടീനടന്മാരുടെ സംഘടനയായ ‘ആത്മ’യുടെ ഭാരവാഹികളായി കെ ബി ഗണേഷ്‌കുമാർ എം എൽ എ (പ്രസിഡന്റ്), ദിനേശ് പണിക്കർ (ജനറൽ സെക്രട്ടറി), ഷംസ് മണക്കാട് (ഖജാൻജി), പൂജപ്പുര രാധാകൃഷ്ണൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. തുടർച്ചയായി നാലാം വട്ടമാണ് ഇവർ ഭാരവാഹിത്വത്തിൽ എത്തുന്നത്. വൈസ് പ്രസിഡൻറുമാരായി മോഹൻ അയിരൂർ, കിഷോർ സത്യ എന്നിവരെയും എക്‌സി: കമ്മിറ്റിയംഗങ്ങളായി കാലടി ഓമന, വഞ്ചിയൂർ പ്രവീൺ കുമാർ, യതികുമാർ , സാജൻ സൂര്യ, അർച്ചന, അനീഷ് രവി, ഷോബി തിലകൻ, ജിജാ സുരേന്ദ്രൻ, പ്രഭാശങ്കർ, രാജ്കുമാർ, അഷ്‌റഫ് […]

‘നീർമാതളം പൂത്ത കാലം’ എത്തുന്നു

അജയ് തുണ്ടത്തിൽ ഒരു ആൺകുട്ടിയുടെ പ്രണയിനികളുടെ എണ്ണം അവന്റെ വീരപരിവേഷം കൂട്ടുകയും എന്നാൽ പെൺകുട്ടിയുടെ വിവിധ പ്രണയങ്ങൾ അവളുടെ സ്വഭാവദൂഷ്യമായി കണക്കാക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പൊതു ധാരണയെ തിരുത്തി കുറിക്കാൻ ശ്രമിക്കുന്ന ചിത്രമാണ് നീർമാതളം പൂത്തകാലം. പ്രീതി ജിനോ, ഡോണ, അരുൺ ചന്ദ്ര, അരിജ്, വിഷ്ണുനാഥ്, ജെ ആർ വർമ്മ , കൽഫാൻ, വിശ്വമോഹൻ, സ്ഫടികം ജോർജ്, അനിൽ നെടുമങ്ങാട്, ഫ്രാങ്കോ , അരുൺ ഗോപൻ, അർജുൻ, അക്ഷയ് എന്നിവർക്കൊപ്പം സിദ്ധാർത്ഥ് മേനോൻ അതിഥി താരമായെത്തുന്നു. ബാനർ -ഒബ്‌സ്‌ക്യുറ മാജിക് മൂവീസ്, കഥ, സംവിധാനം […]

‘മരക്കാർ’ ‘ലൂസിഫറി’നെ കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത് : പൃഥ്വിരാജ്

സ്വന്തം ലേഖിക മലയാളസിനിമയ്ക്ക് ആഗോളതലത്തിൽ വാണിജ്യത്തിന്റെ പുതിയവാതായനങ്ങൾ തുറന്നുതന്ന സിനിമയാണ് ലൂസിഫർ. 200 കോടി നേടി ചരിത്രം കുറിച്ച ലൂസിഫർ സാറ്റലൈറ്റ് റൈറ്റിൽ മാത്രമല്ല അത് ആവർത്തിച്ചത്, ഡിജിറ്റൽ റൈറ്റിലും ഓവർസീസ് ഡിസ്ട്രിബ്യൂഷനിലുമെല്ലാം റെക്കോഡ് നേട്ടമായിരുന്നു ചിത്രത്തിന്റെത്. മലയാള സിനിമ ഇന്നോളം കാണാത്ത തരത്തിൽ അതിന്റെ ബിസിനസ് മേഖലകളെയെല്ലാം ചൂഷണം ചെയ്യാൻ കഴിയുമെന്ന കാര്യം ആദ്യഘട്ടത്തിൽ തന്നെ താൻ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞതാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഡിജിറ്റൽ റൈറ്റ്സിന്റെ അപാരമായ സാദ്ധ്യതയാണ് ലൂസിഫറിലൂടെ മലയാള സിനിമയ്ക്ക് തുറന്നുകിട്ടിയതെന്ന് നാനാ സിനിമാ വാരികയ്ക്ക് നൽകിയ […]

‘വെടിവെച്ച് പിടിച്ചതാണോ കോഴിയെ’ ? ‘ഇട്ടിമാണി’യുടെ പുതിയ പോസ്റ്റർ വൈറലായി

സ്വന്തം ലേഖകൻ മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇട്ടിമാണി മേഡ് ഇൻ ചൈന’യുടെ പുതിയ പോസ്റ്റർ പുറത്തെത്തി. വലംകൈയ്യിൽ തോക്കും ഇടംകൈയ്യിൽ ഒരു കോഴിയുമായി നടന്നുവരുന്ന മോഹൻലാലാണ് പോസ്റ്ററിൽ. മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെ അവതരിപ്പിച്ച പോസ്റ്ററിന് വൻ പ്രതികരണമാണ് ലഭിച്ചത്. ഒരു മണിക്കൂറിനകം ഇരുപതിനായിരത്തിലേറെ ലൈക്കുകളും 2200ൽ ഏറെ കമന്റുകളും 1100ൽ ഏറെ ഷെയറുകളുമാണ് മോഹൻലാലിന്റെ പോസ്റ്റിന് ലഭിച്ചത്. രസകരമായ കമന്റുകളോടെയാണ് ആരാധകർ പോസ്റ്റർ സ്വീകരിച്ചിരിക്കുന്നത്. കൈയ്യിൽ പിടിച്ചിരിക്കുന്ന കോഴിയെ തോക്കുകൊണ്ട് വെടിവച്ച് ഇട്ടതാണോ എന്ന രസകരമായ ചോദ്യം പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് പലരും […]

മോളിയുടെ ദുരിതം അമ്മ അറിഞ്ഞു ;ഉടൻ തന്നെ വീടു നിർമ്മിച്ചു നൽകും : മോഹൻലാൽ

സ്വന്തം ലേഖിക കൊച്ചി: സിനിമാ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധേയയായ കലാകാരി മോളി കണ്ണമാലിക്ക് വീട് നിർമ്മിച്ച് നൽകാനൊരുങ്ങി താരസംഘടനയായ ‘അമ്മ’. കയറിക്കിടക്കാൻ ചോർന്നൊലിക്കാത്ത ഒരു കൂര പോലുമില്ലാതെ കഷ്ടപ്പെടുന്ന മോളിയുടെ ദുരിതജീവിതം വാർത്തയായിരുന്നു. ഇതോടെ മോളിയുടെ ദുരിതമറിഞ്ഞ സംഘടന കലാകാരിയെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.ജൂൺ ഒന്നിന് ചേർന്ന ‘അമ്മ’യുടെ എക്സിക്യുട്ടീവ് കമ്മറ്റി ഇത് സംബന്ധിച്ച തീരുമാനം എടുത്തതായി ‘അമ്മ’ പ്രസിഡന്റ് മോഹൻ ലാൽ പറഞ്ഞു. നിലവിൽ ‘അമ്മ’യിൽ അംഗമല്ലാത്ത മോളി കണ്ണമാലിക്ക് അക്ഷരവീട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അക്ഷരവീട് പദ്ധതിയുടെ […]

അശ്ലീല ഫോൺ സംഭാഷണം;വിനായകനെ അറസ്റ്റ് ചെയ്‌തേക്കും,റെക്കോർഡ് ചെയ്ത ടേപ്പ് യുവതി ഹാജരാക്കി

സ്വന്തം ലേഖിക കൊച്ചി: ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്തേക്കും. വിനായകനെ അറസറ്റ് ചെയ്യാനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചു. യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം ഉദ്യാഗസ്ഥർ രേഖപ്പെടുത്തിയിരുന്നു. ഫോൺ റെക്കോർഡ് യുവതി പോലീസിനു മുന്നിൽ ഹാജരാക്കി. കേട്ടാൽ അറയ്ക്കുന്ന രീതിയിൽ നടൻ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി.ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി വിനായകനെ വിളിച്ചുപ്പോൾ അസഭ്യം പറയുകയും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും ദളിത് ആക്ടിവിസ്റ്റാണ് പരാതിയുമായി രംഗത്തു വന്നത്. യുവതിയുടെ പരാതിയിൽ കൽപ്പറ്റ പോലീസ് കേസ് രജിസ്റ്റർ […]

എഫ് ബി പോസ്റ്റിന് അശ്ലില കമന്റിട്ടയാളെ കണ്ടംവഴി ഓടിച്ച്‌ മാലാ പാർവതി

സ്വന്തം ലേഖിക   സോഷ്യൽ മീഡിയയിലെ ഏതൊരു അഭിപ്രായ പ്രകടനത്തിലും അശ്ലീലം കലർത്തുന്ന ഒരുകൂട്ടം ആളുകളുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് സിനിമാ നടിമാർക്ക് നേരെയാണ് കൂടുതലായി ഇത്തരത്തിലുള്ള കമന്റുകൾ വരാറുള്ളത്. മിക്കവരും വയ്യാവേലി എടുത്ത് തലയിൽ വയ്ക്കാൻ വയ്യെന്ന് കരുതി അതൊക്കെ കണ്ടില്ലെന്ന് നടിക്കും. അവിടെയാണ് ചലച്ചിത്രതാരം മാലാപാർവതി വ്യത്യസ്തയായത്.കഴിഞ്ഞ ദിവസം മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരാൾ അശ്ലീലം കലർത്തി കമന്റിട്ടിരുന്നു. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രം അർഥമുള്ള സിനിമയാണെന്നും തീർച്ചയായും കാണണമെന്നും പറഞ്ഞായിരുന്നു മാലാ പാർവതിയുടെ പോസ്റ്റ്.എന്നാൽ ‘മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ’ […]

ആരാധകർ കാത്തിരുന്ന പ്രഖ്യാപനം നാളെ : മോഹൻലാൽ

സ്വന്തം ലേഖിക പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിനെയും മോഹൻലാലിൻെ സ്റ്റീഫൻ നെടുമ്പള്ളിയേയുമൊക്കെ മലയാള സിനിമാ പ്രേക്ഷകർ നെഞ്ചോട് ചേർത്തതാണ്. മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിയുടെ സംവിധാനവും മോഹൻലാലും മഞ്ജുവും ഉൾപ്പെടുന്ന വൻ താരനിരകൂടി ചേർന്നപ്പോൾ അതൊരു മെഗാഹിറ്റാവുകയും ചെയ്തു.200 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമോയെന്ന ചോദ്യവും ആരാധകർ പൃഥ്വിയോട് ചോദിച്ചിരുന്നു. സംവിധായകൻ ഇതിനെപ്പറ്റി സൂചനകളൊന്നും നൽകിയില്ല. എന്നാൽ തിരക്കഥാകൃത്ത് മുരളിഗോപി പലപ്പോഴും പരോക്ഷമായി ലൂസിഫർ 2 എന്ന സൂചന നൽകിയിരുന്നു.ഇപ്പോഴിതാ നാളെ വൈകീട്ട് […]

അനശ്വര നടൻ സത്യന്റെ ജീവിതം സിനിമയാവുന്നു; സത്യനായി ജയസൂര്യ

സ്വന്തം ലേഖിക തിരുവനന്തപുരം: അനശ്വര നടൻ സത്യന്റെ ജീവിതം സിനിമയാവുന്നു. ജയസൂര്യയാണ് സത്യനാകുന്നത്. ഇന്നലെ 48ാം ചരമവാർഷിക ദിനത്തിൽ സത്യന്റെ മകൻ സതീഷ് സത്യനാണ് ‘പപ്പയെ’ക്കുറിച്ചുള്ള സിനിമ ഒരുങ്ങുന്നത് അറിയിച്ചത്. വിജെ.ടി ഹാളിൽ തിങ്ങിനിറഞ്ഞ സദസ് അത് കരഘോഷത്തോടെ സ്വീകരിച്ചു.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാതാവിനൊപ്പം പാളയം എൽ.എം.എസ് പള്ളിവളപ്പിലെ സത്യന്റെ സ്മൃതികുടീരത്തിൽ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ച ശേഷമാണ് ജയസൂര്യ സത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിന് എത്തിയത്.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരു നടൻ […]

അജിതൻ്റെ പുതിയ ചിത്രം “വരാൽ ” ചിത്രീകരണമാരംഭിക്കുന്നു

അജയ് തുണ്ടത്തിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച “നല്ല വിശേഷം ” എന്ന ചിത്രത്തിന് ശേഷം അജിതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വരാൽ എന്ന് പേരിട്ടു. പ്രവാസി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്രമുഖ താരത്തിനൊപ്പം നല്ല വിശേഷത്തിലെ നായകൻ ശ്രീജി ഗോപിനാഥൻ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു – മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് എസ് കെ വില്വൻ, അജയൻ കടനാട് എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് വിനു തോമസ്, സുജിത് നായർ എന്നിവരാണ്: ഗാനരചന – സന്തോഷ് […]