play-sharp-fill

ജഡായുപ്പാറയിൽ തകർപ്പൻ ഫോട്ടോകൾക്ക് പോസ് ചെയ്ത് ഗായിക മഞ്ജരി: മഞ്ജരിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സിനിമാ ഡെസ്‌ക് കൊല്ലം: സംസ്ഥാനത്തിന്റെ തന്നെ മുഖമുദ്രയായി ടൂറിസം വികസനത്തിന് അരങ്ങായി മാറിയ ചടയമംഗലത്തെ ജഡായുപ്പാറയുടെ ഭംഗിമുഴുവൻ ക്യാമറയിൽ പകർത്തി ഗായിക മഞ്ജരി. മഞ്ജരി തന്റെ ചിത്രങ്ങളും ജഡായുപ്പാറയുടെ ഭംഗിയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മികച്ച അനുഭവങ്ങളിൽ ഒന്ന് എന്ന് കുറിച്ചാണ് മഞ്ജരി ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. എല്ലാവരും ഇവിടെ വരാൻ ശ്രമിക്കണമെന്നും ഈ പ്രദേശത്തിന്റെ സൗന്ദര്യം ആരെയും ആകർഷിക്കുന്നതാണെന്നും മഞ്ജരി കുറിച്ചിട്ടുണ്ട്. ഒരു പിടി നല്ല നിമിഷങ്ങൾ ആസ്വദിച്ചതിന്റെ സന്തോഷത്തിൽഇവിടെനിന്ന് മടങ്ങാം എന്നും മഞ്ജരി കുറിക്കുന്നു. ആയിരം […]

ശ്രീകുമാർ മേനോന് എതിരായ കേസ് : മഞ്ജുവിന് നോട്ടീസ് ; നടപടികൾ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്

  സ്വന്തം ലേഖിക കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോന് എതിരായ നടി മഞ്ജു വാരിയറുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് നടപടികൾ തുടങ്ങി.നടപടിയെ തുടർന്ന് മൊഴി നൽകുന്നതിന് ഹാജർ ആകാൻ അറിയിച്ച് നോട്ടീസ് അയച്ചു. അതേസമയം, ഇന്നലെ മഞ്ജു വാരിയറുടെ മൊഴിയെടുക്കാൻ സാധിച്ചില്ല. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മഞ്ജു വാഗമണിലായതിനാലാണ് മൊഴിയെടുക്കാൻ സാധിക്കാഞ്ഞത്. ഷൂട്ടിങ് കഴിഞ്ഞ് രണ്ടുദിവസത്തിനകം കൊച്ചിയിലെത്തി ക്രൈംബ്രാഞ്ചിനു മുൻപാകെ മൊഴി നൽകാമെന്ന് മഞ്ജു വാര്യർ അറിയിച്ചതായി കേസ് അന്വേഷിക്കുന്ന തൃശ്ശൂർ ജില്ലാ ക്രൈംബ്രാഞ്ച് എസിപി സി.ഡി ശ്രീനിവാസൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തന്നെ […]

ആ സംവിധായകന് ക്ഷമയ്ക്കുള്ള അവാർഡ് നൽകണം: തന്റെ ജീവിതത്തിലെ ആ ആദ്യ അനുഭവം തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

സിനിമാ ഡെസ്‌ക് കൊച്ചി: എല്ലാക്കാലത്തും മഞ്ജുവാര്യരുടെ ഓരോ നീക്കത്തിനും കണ്ണുനട്ട് കാത്തിരിക്കുകയാണ് മലയാളികൾ. മഞ്ജുവിന്റെ വിവാഹവും, വിവാഹ മോചനവും സിനിമയിലെ മടങ്ങിവരവും എല്ലാം മലയാളികൾ ആവേശത്തോടെയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. രണ്ടാം വരവിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി നൽകിയാണ് ഇപ്പോൾ മഞ്ജുവിനെ മലയാളികൾ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെയാണ് മഞ്ജുവിന്റെ തമിഴിലേയ്ക്കുള്ള അരങ്ങേറ്റവും മലയാളികൾ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. വെട്രിമാരൻ ധനുഷ് ചിത്രം അസുരനിലൂടെയാണ് തമിഴിലേക്കും മഞ്ജു ചുവടുവച്ചത്. സാധാരണഗതിയിൽ താരം തന്നെയാണ് തന്റെ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നത്. അത്തരത്തിൽ തമിഴ് സിനിമ ഡബ്ബ് ചെയ്തപ്പോഴുള്ള […]

മഞ്ജു വാര്യരുടെ പരാതി ലഭിച്ചു ഉടൻ ശ്രീകുമാർ മേനോന്റെ മൊഴിയെടുക്കും : ഡിജിപി ലോക്‌നാഥ് ബഹ്‌റ

സ്വന്തം ലേഖിക തിരുവനന്തപുരം: നടി മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നൽകിയ പരാതിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പരാതിയിൽ പ്രാഥമിക പരിശോധനയ്ക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ഡിജിപിയുടെ കീഴിലുള്ള സ്‌പെഷ്യൽസെൽ ആണ് പരാതി ആദ്യം പരിശോധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പരാതി കിട്ടിയിട്ടുണ്ട്. പരിശോധിച്ച് നിയമനടപടികളിലേക്ക് കടക്കും. നിയമോപദേശകനുമായി ആദ്യം സംസാരിക്കട്ടെ, എന്നിട്ടു തീരുമാനമെടുക്കും. നിയമനടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.’ ലോക്നാഥ് ബെഹ്റ പറഞ്ഞു. ഡിജിപിയ്ക്കു കീഴിലെ സ്‌പെഷ്യൽ സെൽ ഈ പരാതി ആദ്യം പരിശോധിയ്ക്കും. അതിനു ശേഷം ഏതു […]

പി.സി ജോർജ് പറഞ്ഞത് ശരിയോ..? നടിയെ ആക്രമിച്ച കേസിൽ വില്ലൻ ശ്രീകുമാർ മേനോനോ..! മഞ്ജു ദിലീപ് ബന്ധം തകർത്തത് ശ്രീകുമാർ മനോന്റെ ഇടപെടൽ; സംശയ മുന വീണ്ടും ശ്രീകുമാർ മേനോനിലേയ്ക്ക്

സിനിമാ ഡെസ്‌ക് തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായുള്ള നടി മഞ്ജു വാര്യരുടെ പരാതി പുറത്തു വന്നതിനു പിന്നാലെ വീണ്ടും ചർ്ച്ചയാകുന്നത് പി.സി ജോർജ് എംഎൽഎയുടെവെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച കേസിന്റെ വിശദാംശങ്ങൾ പുറത്തു വരികയും, ദിലീപ് അറസ്റ്റിലാകുകയും ചെയ്തപ്പോൾ തന്നെ, എല്ലാ ആക്രമണങ്ങൾക്കും പിന്നിലും, ദിലീപിന്റെ കുടുംബം കലക്കാൻ ശ്രമിച്ചതിനു പിന്നിലും ശ്രീകുമാർ മേനോനാണ് എന്ന പ്രതികരണവുമായി പി.സി ജോർജ് എംഎൽഎ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സാക്ഷാൽ മഞ്ജുവാര്യർ തന്നെ ശ്രീകുമാർ മേനോനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ പി.സി […]

മോദിയുടെ കവിത തമിഴിലേക്ക് ; ഇരുകൈയ്യും നീട്ടി സ്വീകരിച്ച് തമിഴ് സിനിമാലോകം

സ്വന്തം ലേഖിക ന്യൂഡൽഹി: മാമല്ലപുരത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനൊപ്പം സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കവിത രചിക്കുകയും അത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ, അതേ കവിതയുടെ തമിഴ് പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോദി. മാമല്ലപുരം കടൽതീരവും അവിടുത്തെ ചരിത്ര സ്മാരകങ്ങളും സന്ദർശിച്ച ശേഷം അതിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് മോദി തന്റെ കവിത രചിച്ചത്. മോദിയുടെ വിവർത്തനം ചെയ്ത കവിതയ്ക്ക് തമിഴ് സിനിമാ ലോകത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘അതിമനോഹരമായ മാമ്മല്ലപുരത്തെ കടൽത്തീരത്ത് വച്ച് ഏതാനും ദിവസം മുൻപ് […]

ജോഷ്വാ എത്തുന്നു

അജയ് തുണ്ടത്തിൽ ദി എലൈവ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന “ജോഷ്വാ ‘ നവാഗതനായ പീറ്റർ സുന്ദർദാസ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നു കടലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. സിനിമ എന്ന മാധ്യമം കുട്ടികളുടെ മനസ്സിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നുള്ളതാണ് കഥാപശ്ചാത്തലം. മാസ്റ്റർ ഏബൽ പീറ്റർ, പ്രിയങ്കാ നായർ, ഹേമന്ദ് മേനോൻ , അനു ട്രെസ, ദിനേശ് പണിക്കർ , അനിൽ പപ്പൻ, മങ്കാ മഹേഷ്, ഫെബിൻ, അഞ്ജു നായർ, തിരുമല രാമചന്ദ്രൻ ,അലക്സ് എന്നിവരഭിനയിക്കുന്നു. ബാനർ, നിർമ്മാണം – […]

ഉദ്‌ബോധിന് ആശംസയുമായി മോഹന്‍ലാല്‍

സിനിമാ ഡെസ്ക് കൊച്ചി: അല്‍ഷിമേഴ്‌സ് അഥവാ മറവി രോഗത്തെക്കുറിച്ച് ശാസ്ത്ര സമൂഹത്തിനും പൊതുസമൂഹത്തിനും ഇടയിലുള്ള വിടവ് നികത്താന്‍ ലക്ഷ്യമിട്ട് നവംബര്‍ 1 മുതല്‍ കൊച്ചിയില്‍ നടക്കാനിരിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനം ‘ഉദ്‌ബോധ്’-ന് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കുസാറ്റ് ബയോടെക്‌നോളജി വിഭാഗത്തിലെ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തിനും അല്‍ഷിമേഴ്‌സ് വിമുക്ത സമൂഹം എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ലാല്‍ പിന്തുണ അറിയിച്ചത്. ഈ സംരംഭത്തില്‍ എല്ലാവരും പങ്കു ചേരണമെന്ന ആഹ്വാനവും അദ്ദേഹം നല്‍കുന്നു. […]

നടി ശോഭനയെ തേച്ചത് പ്രമുഖ നടൻ

സ്വന്തം ലേഖിക തിരുവനന്തപുരം : തെന്നിന്ത്യൻ സിനിമയുടെ താരറാണിയായി ഒരുകാലത്ത് തിളങ്ങിയ നടിയാണ് ശോഭന. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ശോഭന നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുമായി ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്ച്ചയാകുന്നത് ശോഭന അവിവാഹിതയായി തുടരുന്നതിന്റെ കാരണമാണ്. ഒരു മാധ്യമ പ്രവർത്തകന്റെ വാക്കുകളാണ് വീണ്ടും ചർച്ചയ്ക്ക് കാരണം. ശോഭനയ്ക്ക് മലയാളത്തിലെ പ്രമുഖ നടനുമായി ഉണ്ടായിരുന്ന പ്രണയമാണ് അവിവാഹിതയായി തുടരാൻ കാരണം. പലരുമായും ശോഭനയുടെ പേരുകൾ പറഞ്ഞുകേട്ടിരുന്നു. എന്നാൽ […]

രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുമായി ടി എസ് സുരേഷ് ബാബു

അജയ് തുണ്ടത്തിൽ കോട്ടയം കുഞ്ഞച്ചൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, സ്റ്റാലിൻ ശിവദാസ് തുടങ്ങി നിരവധി സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ ടി എസ് സുരേഷ്ബാബു ഒരിടവേളയ്ക്കു ശേഷം രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുമായെത്തുന്നു. ത്രീഡിയിലൊരുക്കുന്ന “കടമറ്റത്ത് കത്തനാർ ” ആണ് ആദ്യ ചിത്രം. മലയാളം തമിഴ് തെലുങ്ക് സിനിമകളിലെ വൻതാര നിരയുമായി ത്രില്ലർ ജോണറിലെത്തുന്നചിത്രമാണ് കടമറ്റത്ത് കത്തനാർ ബിഗ്ബഡ്ജറ്റിൽ വൻ താരനിരയുമായെത്തുന്ന ചിത്രമാണ് “ജോൺ എം കെന്നഡി “. ചിത്രത്തിന്റെ തിരക്കഥാരചന പൂർത്തിയായി വരുന്നു. രണ്ടു ചിത്രങ്ങളുടെയും പി ആർ ഒ അജയ് തുണ്ടത്തിലാണ്.